ഇ-സ്കൂട്ടർ മോഷണം തടയുന്നതിനിടെ ഉടമയ്ക്ക് ഗുരുതര പരിക്ക്

By Rose Malayalam Desk

Co Louth- ൽ ഇ-സ്കൂട്ടർ മോഷ്ടിക്കുന്നത് തടയുന്നതിനിടെ ഉടമയ്ക്ക് ഗുരുതര പരിക്ക്. Dundalk- ലെ Muirhevnamor- ൽ വെച്ച് ചൊവ്വാഴ്ച രാത്രി 8.30-ഓടെ നാല്പതുകളിൽ പ്രായമുള്ള വ്യക്തിയെ സമീപിച്ച രണ്ട് പുരുഷന്മാർ അദ്ദേഹത്തിന്റെ ഇ-സ്കൂട്ടർ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം
ഡ്രോഗെഡയിലെ ഔവർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് മുപ്പതുകളിൽ പ്രായമുള്ള ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് സാക്ഷികളായവരോ, ഇന്നലെ രാത്രി 7 മണിക്കും 9 മണിക്കും ഇടയിൽ Muirhevnamor പ്രദേശത്ത് ഉണ്ടായിരുന്ന ആരെങ്കിലും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ (ഡാഷ്‌ക്യാം ഉൾപ്പെടെ) റെക്കോർഡ് ചെയ്തിട്ടുണ്ടെങ്കിലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക:
Dundalk Garda Station on 042 938 8400
Garda Confidential Line on 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments