സ്ലൈഗോ ഇന്ത്യൻ അസോസിയേഷൻ ഇരുപതാം വർഷത്തിലേയ്ക്ക്; നൈനാൻ തോമസ് പുതിയ പ്രസിഡന്റ്, മേബിൾ ജോർജ് സെക്രട്ടറി

By Rose Malayalam Desk

സ്ലൈഗോ (അയർലണ്ട്): ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ ഇരുപതാം വർഷത്തിലേക്ക് കടക്കുന്നു. പുതിയ പ്രസിഡന്റ് ആയി നൈനാൻ തോമസിനേയും സെക്രട്ടറിയായി മേബിൾ ജോർജിനേയും തിരഞ്ഞെടുത്തു. മോൻസി വർഗീസ് ആണ് ട്രഷറർ. മറ്റു ഭാരവാഹികളായി ഡയസ് സേവ്യർ (മീഡിയ ഓഫീസർ), ആശിഷ് ശർമ്മ (പി.ആർ.ഓ), ശ്രീലേഖ രവി ചന്ദർ (കൾച്ചറൽ സെക്രട്ടറി), നിക്കോളാസ് ദേവരാജ് (കൾച്ചറൽ സെക്രട്ടറി), പ്രിൻസി പാപ്പച്ചൻ (കൾച്ചറൽ സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു . ഷൈനി ജോസ് ഓഡിറ്ററായി സേവനമനുഷ്ഠിക്കും .

ഇലക്ഷൻ ഓഫീസർ ജോർജ് ചദ്ദയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിൽ നീണ്ട കാലമായി രംഗത്തുള്ള ഇന്ത്യൻ അസോസിയേഷൻ ഇന്ത്യൻ സംസ്കാരം പുതിയ തലമുറയ്ക്ക് കൈമാറുന്നതിനൊപ്പം തദ്ദേശീയ സമൂഹവുമായി നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലും മുഖ്യ പങ്കു വഹിക്കുന്ന സംഘടനയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments