ഇന്ധനവിലവര്‍ദ്ധന പരിഹരിക്കാനായി സര്‍ക്കാര്‍ 505 മില്യണ്‍ യൂറോയുടെ സഹായപാക്കേജ് പ്രഖ്യാപിച്ചതിന് ശേഷവും ഇന്ന് രാവിലെ പലയിടത്തും പ്രതിഷേധക്കാര്‍ റോഡ് ബ്ലോക്ക് ചെയ്തു. ഇന്നലെ വൈകിട്ട് സഹായപാക്കേജ് പ്രഖ്യാപനത്തിന് പിന്നാലെ മിക്കയിടങ്ങളില്‍ നിന്നും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയിരുന്നെങ്കിലും ഇന്ന് ഡബ്ലിനിലെ M3/N3 എന്നീ പാതകളിലടക്കം പ്രതിഷേധക്കാര്‍ ഉണ്ട്. ഇതെത്തുടര്‍ന്ന് ചില ലെയ്‌നുകളും, J11- Kells, J09 Navan (N) southbound എന്നീ ജങ്ഷനുകളും പൂര്‍ണ്ണമായും അടച്ചു. M50 Southbound: J10 – J13, Dublin N3 S, M4/N4 E, N7 E, M11/N11 N എന്നീ റൂട്ടുകളിലും ഗതാഗതക്കുരുക്ക് ഉണ്ട്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ മറ്റ് റൂട്ടുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. പലയിടത്തും സ്ഥിതി ഇനിയും വഷളാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
505 മില്യന്റെ പാക്കേജ് അപര്യാപ്തമാണെന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത ചിലര്‍ പ്രതികരിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനം അപമാനകരമാണെന്നും, പല സുപ്രധാന സ്ഥലങ്ങളിലും പ്രതിഷേധം തുടരുമെന്നും അവര്‍ പ്രതികരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ പ്രതിഷേധങ്ങള്‍ നടത്തിയ ഇടങ്ങള്‍ക്ക് പുറമെ കൂടുതല്‍ ‘ആഘാതം’ സൃഷ്ടിക്കാന്‍ സാധിക്കുന്ന സ്ഥലങ്ങളാണ് ഇത്തവണ തിരഞ്ഞെടുക്കുകയെന്ന് പ്രതിഷേധക്കാരില്‍ ഒരാളും, Co Westmeath-ല്‍ നിന്നുള്ള കര്‍ഷകനുമായ ജെയിംസ് ഗേയ്ഗന്‍ പറഞ്ഞതായി ഐറിഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രീന്‍ ഡീസലിന് 2.4 സെന്റും, പെട്രോളിന് 10 സെന്റും കുറച്ച് ഒട്ടും പര്യാപതമല്ലെന്നും ഗേയ്ഗന്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ പ്രതിഷേധത്തിന് അറുതി വരുത്തുമെന്ന് കരുതുന്നില്ലെന്ന് പ്രതിഷേധക്കാരിലെ മറ്റൊരു പ്രധാനിയായ കര്‍ഷകന്‍ ജോണ്‍ ഡാളനും പറഞ്ഞു. ഗ്രീന്‍ ഡീസലിന് 2.4 സെന്റ് കുറച്ച പ്രഖ്യാപനത്തെ ‘അപമാനം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വലിയരീതിയിലുള്ള പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നതെന്നും, എന്നാല്‍ അതുണ്ടായില്ലെന്നും പറഞ്ഞ ഡാളന്‍, ഇത് എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയാണെന്നും അഭിപ്രായപ്പെട്ടു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments