അയർലണ്ടിലെ മൂന്നര ലക്ഷത്തിലധികം പേർ എഐ ചാറ്റ് ബോട്ടുകളുമായി പ്രണയത്തിന് ശ്രമിച്ചു
അയര്‍ലണ്ടിലെ 13% പുരുഷന്മാരും, 7% സ്ത്രീകളും കഴിഞ്ഞ 12 മാസത്തിനിടെ ഒരു എഐ ചാറ്റ് ബോട്ടുമായി പ്രണയബന്ധമുണ്ടാക്കാന്‍ ശ്രമിച്ചതായി ഗവേഷകര്‍. Pure Telecom നടത്തിയ ഗവേഷണത്തിലാണ് കൗതുകകരവും, ഒരുപക്ഷേ ഭാവിയില്‍ വലിയൊരു പ്രശ്‌നവും ആയേക്കാവുന്ന ഈ കണ്ടെത്തല്‍. നിരവധി എഐ ചാറ്റ് ആപ്പുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവ നിലവില്‍ ലോകമെമ്പാടും ലഭ്യമാണ്. ചിലത് പ്രാരംഭഘട്ടത്തില്‍ ആണെങ്കില്‍ മറ്റ് ചിലത് വോയ്‌സ്, വീഡിയോ ചാറ്റ് അടക്കം അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നിട്ടുമുണ്ട്. ഗവേഷണം അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ പ്രായപൂര്‍ത്തിയായ … Read more