അയർലണ്ടിൽ മദ്യപാനത്തിന് അടിമപ്പെട്ട് ചികിത്സ തേടുന്നവരുടെ എണ്ണം ഏറ്റവും ഉയർന്ന നിരക്കിൽ
അയര്‍ലണ്ടില്‍ മദ്യപാനം നിര്‍ത്താനായി സഹായം തേടുന്നവരുടെ എണ്ണം ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട്. Health Research Board-ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2024-ല്‍ 8,745 പേരാണ് മദ്യപാനം ഒരു പ്രശ്‌നമായി മാറിയതിനെത്തുടര്‍ന്ന് കുടി നിര്‍ത്താനായി ചികിത്സ തേടിയത്. 2023-നെക്കാള്‍ 7% അധികമാണിത്. മാത്രമല്ല കഴിഞ്ഞ 10 വര്‍ഷമെടുത്താല്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയെത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ അഡിക്ഷന്‍ ചികിത്സ തേടുന്നത് മദ്യപാനത്തില്‍ നിന്നും … Read more