അയർലണ്ടിലെ ആദ്യ മുഴുവൻ ഇലക്ട്രിക്ക് ബസ് സർവീസ് നഗരമായി മാറാൻ ലിമറിക്ക്

അയര്‍ലണ്ടിലെ ആദ്യ മുഴുവന്‍ ഇലക്ട്രിക് ബസ് സര്‍വീസ് ഉള്ള നഗരമായി മാറാന്‍ ലിമറിക്ക്. 55 ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകളാണ് നഗരത്തില്‍ സര്‍വീസ് നടത്തുകയെന്ന് സര്‍ക്കാര്‍ ബസ് സര്‍വീസ് കമ്പനിയായ Bus Éireann അറിയിച്ചു. നിലവില്‍ 34 ഇലക്ട്രിക് ബസുകള്‍ ലിമറിക്കില്‍ സര്‍വീസ് നടത്തുന്നുണ്ട്. 2025 ആദ്യത്തോടെ 21 പുതിയ ബസുകള്‍ കൂടി ഇതിനോടൊപ്പം ചേരും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗതാഗതമന്ത്രി ഈമണ്‍ റയാന്‍ ലിമറിക്കിലെ Colbert Station-ല്‍ വെള്ളിയാഴ്ച നിര്‍വ്വഹിച്ചു. ബസുകള്‍ ചാര്‍ജ്ജ് ചെയ്യാനായി Roxboro-ലെ … Read more

അപ്രതീക്ഷിത സമരം; ലിമറിക്കിൽ സർക്കാർ ബസുകൾ സർവീസ് നിർത്തി

ലിമറിക്കില്‍ Bus Eireann ഡ്രൈവര്‍മാരുടെ അനൗദ്യോഗിക സമരം കാരണം സര്‍വീസുകൾ മുടങ്ങി. അധികജോലിക്കാരായി എത്തിയ ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചതോടെയാണ് ഇന്ന് രാവിലെ മുതൽ (ഒക്ടോബര്‍ 2) സര്‍വീസുകള്‍ മുടങ്ങിയത്. ഐറിഷ് സര്‍ക്കാരിന് കീഴിലുള്ള ഒദ്യോഗിക ബസ് സര്‍വീസ് കമ്പനിയാണ് Bus Eireann. അവധിദിനങ്ങള്‍, അസുഖങ്ങള്‍, മറ്റ് കാരണങ്ങള്‍ എന്നിവയാല്‍ സ്ഥിരം ഡ്രൈവര്‍മാര്‍ ലീവ് എടുക്കുമ്പോള്‍ പകരമായി ബസ് ഓടിക്കാന്‍ കമ്പനി 360 അധിക ഡ്രൈവര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ജോലി സമയം സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സമരത്തിലേയ്ക്ക് നയിക്കുകയായിരുന്നു. … Read more

കോർക്കിൽ ഡബിൾ ഡെക്കർ ബസ് റെയിൽവേ പാലത്തിലേക്ക് ഇടിച്ചുകയറി

കോര്‍ക്കില്‍ ഡബിള്‍ ഡെക്കര്‍ ബസ് റെയില്‍ പാലത്തിലേയ്ക്ക് ഇടിച്ചുകയറി. ഡബ്ലിന്‍ ഹില്‍ പ്രദേശത്ത് വച്ച് തിങ്കളാഴ്ച രാവിലെ 9.10-ഓടെയാണ് ബ്ലാക്ക് പൂളിലേയ്ക്ക് പോകുകയായിരുന്ന Bus Éireann ബസ് അപകടത്തില്‍ പെട്ടത്. അപകടസമയം ബസില്‍ യാത്രക്കാരാരും ഉണ്ടായിരുന്നില്ലെന്നും, ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും Bus Éireann വക്താവ് പറഞ്ഞു. രാജ്യത്തെ റെയില്‍വേ സംവിധാനം പതിവ് പോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. അതേസമയം അപകടം കാരണം കോര്‍ക്കില്‍ നിന്നും Dublin Heuston-ലേയ്ക്കുള്ള ട്രെയിന്‍ 30 മിനിറ്റ് വൈകിയാണ് സര്‍വീസ് ആരംഭിച്ചത്. എഞ്ചിനീയര്‍മാര്‍ പാലം … Read more

അയർലണ്ടിലെ ബസുകളിൽ കോൺടാക്ട്ലെസ്സ് പേയ്മെന്റ് സംവിധാനം സ്ഥാപിക്കാൻ സർക്കാർ

അയര്‍ലണ്ടിലെ ബസുകളില്‍ കോണ്‍ടാക്ട്‌ലെസ്സ്, ഫോണ്‍ പേയ്‌മെന്റ് എന്നിവ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാനൊരുങ്ങി സര്‍ക്കാര്‍. മെയ് മാസം അവസാനത്തോടെ പദ്ധതി പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങളില്‍ കോണ്‍ടാക്ട്‌ലെസ്സ് പേയ്‌മെന്റ് സൗകര്യം നടപ്പിലാക്കുന്നതിന് താന്‍ മുന്‍ഗണന നല്‍കുന്നതായി ഗതാഗതമന്ത്രി ഈമണ്‍ റയാന്‍ പറഞ്ഞു. 2023 അവസാനത്തോടെ കോണ്‍ടാക്ട്‌ലെസ്സ് പേയ്‌മെന്റ് സൗകര്യം ലഭ്യമാകുമെന്ന് മുന്‍ Dublin Bus സിഇഒ ആയ Ray Coyne-ഉം നേരത്തെ പറഞ്ഞിരുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി അവസാനഘട്ടത്തിലേയ്ക്ക് അടുക്കുകയാണെന്നും, ഈ മാസം അവസാനത്തോടെ ഏതാനും ബസുകളില്‍ സ്ഥാപിക്കുമെന്നും മന്ത്രി റയാനുമായി … Read more

ഗ്രേറ്റർ ഡബ്ലിന് പുറത്തുള്ള ബസുകളിലെ ടിക്കറ്റ് നിരക്കുകളിൽ ഇന്ന് മുതൽ 20% കുറവ്

ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്തിന് പുറത്തുള്ള Bus Eireann, Local Link പൊതുഗതാഗത സര്‍വീസുകളിലെ നിരക്ക് ഇന്ന് (തിങ്കളാഴ്ച) മുതല്‍ കുറയ്ക്കും. ശരാശരി 20% കുവാണ് ടിക്കറ്റ് നിരക്കില്‍ ഉണ്ടാകുകയെന്ന് അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി മാസത്തിലാണ് നിരക്കുകള്‍ കുറയ്ക്കുമെന്ന് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍ പ്രഖ്യാപനം നടത്തിയത്. ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന ജീവിതച്ചെലവ് കുറയ്ക്കാനുള്ള സര്‍ക്കാര്‍ പാക്കേജിന്റെ ഭാഗമായിരുന്നു ഇത്. കോര്‍ക്ക്, ഗോള്‍വേ, ലിമറിക്ക്, വാട്ടര്‍ഫോര്‍ഡ് സിറ്റി സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും, Athlone, Balbriggan, Drogheda, Dundalk, Navan, Sligo ടൗണ്‍ … Read more