‘സ്ത്രീകൾ തലപ്പത്തേക്ക് വന്നത് കൊണ്ട് മാത്രം സംഘടന സ്ത്രീപക്ഷം ആകില്ല’: അമ്മ തിരഞ്ഞെടുപ്പിൽ പ്രതികരണവുമായി ഡോ. സൗമ്യ സരിൻ
മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ AMMA-യുടെ തലപ്പത്തേയ്ക്ക് സ്ത്രീകള്‍ വന്നത് നല്ല കാര്യമാണെന്നും, എന്നാല്‍ സ്ത്രീകള്‍ തലപ്പത്ത് വന്നു എന്നത് കൊണ്ടുമാത്രം സംഘടന സ്ത്രീപക്ഷമാകില്ലെന്നും ഡോ. സൗമ്യ സരിന്‍. ഫേസ്ബുക്കിലൂടെയാണ് സൗമ്യയുടെ പ്രതികരണം. കഴിഞ്ഞ ദിവസം നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ ശ്വേതാ മേനോന്‍ വിജയിച്ചതോടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കുക്കു പരമേശ്വരനും വിജയിച്ചു. അന്‍സിബ ഹസന്‍ ജോയിന്റ് സെക്രട്ടറിയായി നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡോ. … Read more





