അയർലണ്ടിൽ പാലിന് തീവില! പെട്രോളിനേക്കാൾ വില ഉയർന്നു എന്ന് പ്രതിപക്ഷം

അയര്‍ലണ്ടില്‍ സാധനങ്ങളുടെ വിലക്കയറ്റം സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള വാക്കുതര്‍ക്കങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. രാജ്യത്ത് പാലിന് പെട്രോളിനെക്കാള്‍ വിലയാണ് എന്നായിരുന്നു ഈയാഴ്ച പാര്‍ലമെന്റ് സംവാദത്തിനിടെ Sinn Fein നേതാവായ മേരി ലൂ മക്‌ഡൊണാള്‍ഡ് വിമര്‍ശിച്ചത്. നിലവില്‍ രാജ്യമനുഭവിക്കുന്ന വിലക്കയറ്റത്തിന്റെ ഉദാഹരണമാണിതെന്നും അവര്‍ പറഞ്ഞിരുന്നു. അടുത്ത ബജറ്റില്‍ ജനങ്ങളെ സഹായിക്കാനായി ഒറ്റത്തവണ സഹായധനം നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും സഹായം നല്‍കുക എന്നതിലുപരി സഹായം ഏറ്റവും അത്യാവശ്യമായവര്‍ക്ക് നല്‍കുന്നതിനാണ് മുന്‍ഗണന എന്നാണ് സര്‍ക്കാര്‍ നിലപാട്. പാലിനും പെട്രോളിനും വിലയെത്ര? പ്രതിപക്ഷനേതാവായ … Read more

ഇയുവിൽ ഏറ്റവും ചെലവേറിയ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തി അയർലണ്ട്; എല്ലാത്തിനും പൊള്ളുന്ന വില!

സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഏറ്റവും ചെലവേറിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് അയര്‍ലണ്ട്. ഇയു ശരാശരിയെക്കാള്‍ 42% അധികമാണ് നിലവില്‍ അയര്‍ലണ്ടിലെ ചെലവ്. ഇക്കാര്യത്തില്‍ ഡെന്മാര്‍ക്ക് മാത്രമാണ് അയര്‍ലണ്ടിന് മുന്നിലുള്ളത് (43% അധികം) എന്നും യൂറോസ്റ്റാറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുത്തനെ ഉയര്‍ന്ന ജീവിതച്ചെലവാണ് അയര്‍ലണ്ടിനെ ഏറ്റവും ചെലവേറിയ രാജ്യങ്ങളിലൊന്നാക്കി മാറ്റിയിരിക്കുന്നത്. ഉയര്‍ന്ന ടാക്‌സും, വിലക്കയറ്റ നിയന്ത്രണസംവിധാനങ്ങളുടെ കാര്യക്ഷമമില്ലായ്മയും പ്രശ്‌നം വഷളാക്കുകയും ചെയ്യുന്നു. സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയുടെ കാര്യത്തില്‍ അയര്‍ലണ്ടിന് ഇയു ശരാശരിയുമായുള്ള അന്തരം വര്‍ദ്ധിച്ചുവരികയുമാണ്. 2016-ല്‍ … Read more

അയർലണ്ടിൽ ചൈൽഡ് ബെനഫിറ്റ് പേയ്മെന്റ് ഈ മാസം മുതൽ കൂടുതൽ പേരിലേക്ക്; അതേസമയം കാർബൺ ടാക്സിൽ വർദ്ധനയും

അയര്‍ലണ്ടില്‍ ജീവിതച്ചെലവ് വര്‍ദ്ധന തുടരുന്നതിനിടെ ആശ്വാസമെന്നോണം ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് പദ്ധതി വിപുലീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അതേസമയം വലിയ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്നവരുടെ കീശ കാലിയാകുന്ന തരത്തിലുള്ള നിരക്ക് വര്‍ദ്ധനയും ഈ മാസം സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുകയാണ്. ഇവ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ ചുവടെ: ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് ചൈല്‍ഡ് ബെനഫിറ്റ് ലഭിക്കാനുള്ള യോഗ്യതയിലെ മാറ്റങ്ങള്‍ മെയ് 1 മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. 2024 മെയ് മാസത്തിന് മുമ്പ് 18 വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് കൂടി അവര്‍ മുഴുവന്‍ സമയം വിദ്യാര്‍ത്ഥികളാണെങ്കില്‍ … Read more

ജീവിതച്ചെലവ് താങ്ങാൻ വയ്യ; അയർലണ്ടിൽ അഞ്ചിൽ ഒന്ന് പേരും ഭക്ഷണം ഒഴിവാക്കുന്നു

ജീവിതച്ചെലവ് കുതിച്ചുയര്‍ന്ന അയര്‍ലണ്ടില്‍ അഞ്ചില്‍ ഒന്നിൽ കൂടുതൽ പേരും പലപ്പോഴും ഭക്ഷണം ഒഴിവാക്കുന്നതായി കണ്ടെത്തല്‍. National Youth Council of Ireland (NCYI)-ന്റെ പുതിയ റിപ്പോര്‍ട്ടിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. സര്‍വേയില്‍ പങ്കെടുത്ത 44% പേരും ഈ വര്‍ഷം തങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം 2023-ലെക്കാള്‍ അധികമാണെന്നും പ്രതികരിച്ചിട്ടുണ്ട്. പാര്‍പ്പിടം തന്നെയാണ് ഭൂരിഭാഗം പേരുടെയും ഏറ്റവും വലിയ പ്രശ്‌നം. അധികൃതര്‍ തങ്ങളെ കൈയൊഴിഞ്ഞുവെന്നാണ് രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് തോന്നുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ രക്ഷിതാക്കളെക്കാള്‍ മോശം കാലഘട്ടത്തിലൂടെയാണ് തങ്ങള്‍ … Read more