Sinn Fein-മായി ചേർന്ന് സർക്കാർ രൂപീകരിക്കില്ല: നിലപാട് വ്യക്തമാക്കി വരദ്കർ

നിലവിലെ പ്രതിപക്ഷമായ Sinn Fein-മായി ചേര്‍ന്ന് അടുത്ത തെരഞ്ഞെടുപ്പിന് ശേഷം സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമോ എന്നത് ചോദ്യം പോലുമല്ലെന്ന് വ്യക്തമാക്കി Fine Gael നേതാവും, പ്രധാനമന്ത്രിയുമായ ലിയോ വരദ്കര്‍. വരുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം Sinn Fein നേതാവ് Mary Lou McDonald-മായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന്, അവരുമായി പ്രവര്‍ത്തിക്കാന്‍ തനിക്ക് സന്തോഷമുണ്ടെന്നും, എന്നാല്‍ Sinn Fein-മായി സഖ്യസര്‍ക്കാര്‍ രൂപീകരിക്കുക എന്നത് ചിന്തയില്‍ പോലുമില്ലെന്നും വരദ്കര്‍ മറുപടി നല്‍കി. നേരത്തെ Sinn Fein-നെ അമിതരാജ്യസ്‌നേഹികള്‍, ഉത്പതിഷ്ണുക്കളായ ഇടതുപക്ഷക്കാര്‍, യൂറോപ്യന്‍ … Read more

വിലക്കയറ്റത്തിൽ സർക്കാർ പഴി കേൾക്കുന്നതിനിടെ അഭിപ്രായ വോട്ടെടുപ്പിൽ ഏറ്റവും ജനപ്രീതിയുള്ള പാർട്ടിയായി Sinn Fein

കോവിഡ് കാലത്തിനിനിടെയുള്ള ഭവനപ്രതിസന്ധി, ജീവിതച്ചെലവ് വര്‍ദ്ധന എന്നിവയ്ക്ക് ഐറിഷ് സര്‍ക്കാര്‍ പഴികളേറ്റുവാങ്ങുന്നതിനിടെ നടന്ന അഭിപ്രായവോട്ടെടുപ്പില്‍, രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രധാന പ്രതിപക്ഷമായ Sinn Fein-നെന്ന് റിപ്പോര്‍ട്ട്. ഭരണകക്ഷികളായ പാര്‍ട്ടികളെക്കാളും ഏറെ മെച്ചപ്പെട്ട ജനപിന്തുണയാണ് മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പാര്‍ട്ടിക്ക് നിലവില്‍ ലഭിക്കുന്നതെന്നും Sunday Times/ Behaviour and Attitude Poll വ്യക്തമാക്കുന്നു. പുതിയ സര്‍വേ പ്രകാരം Sinn Fein-നെ 34% ജനങ്ങളാണ് പിന്തുണയ്ക്കുന്നത്. ജനുവരി 23 മുതല്‍ ഈ പിന്തുണ മാറ്റമില്ലാതെ തുടരുകയാണ്. … Read more

അയർലണ്ടിൽ ഇനി വരാനിരിക്കുന്നത് Sinn Fein-ന്റെ കാലമോ? പുതിയ സർവേയിൽ പാർട്ടിക്ക് വൻ ജനപിന്തുണയെന്ന് റിപ്പോർട്ട്

അയര്‍ലണ്ടില്‍ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടിയായി Sinn Fein. Sunday Times-ന് വേണ്ടി നടത്തിയ പുതിയ സര്‍വേയില്‍ രാജ്യത്തെ 37% വോട്ടര്‍മാരുടെ പിന്തുണയാണ് പ്രതിപക്ഷമായ Sinn Fein-ന് ഉള്ളത്. കഴിഞ്ഞ സര്‍വേയിലും 31% പേരുടെ പിന്തുണയോടെ പാര്‍ട്ടി മുന്‍നിരയിലെത്തിയിരുന്നു. ഇത്തവണ 6 പോയിന്റുകള്‍ വര്‍ദ്ധിപ്പിച്ചത് വന്‍ നേട്ടവുമാണ്. അതേസമയം പ്രധാനഭരണപക്ഷ പാര്‍ട്ടിയായ Fine Gael-ന് Sinn Fein-നെക്കാള്‍ 16 പോയിന്റ് കുറവാണ്. 21% പേരുടെ പിന്തുണയാണ് ലിയോ വദ്കറിന്റെ പാര്‍ട്ടിക്കുള്ളത്. അവസാന സര്‍വേയിലും 21% പേരാണ് പാര്‍ട്ടിയെ … Read more