കോടതി വിചാരണയിൽ നിന്നും ഒഴിവാക്കാൻ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചു; അയർലണ്ടിൽ സ്ത്രീക്ക് 3 വർഷം തടവ്

കോടതി വിചാരണയില്‍ നിന്നും ഒഴിവാകുന്നതിനായി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച സ്ത്രീക്ക് മൂന്ന് വര്‍ഷം തടവ്. വെക്‌സ്‌ഫോര്‍ഡിലെ Connagh സ്വദേശിയായ Amy McAuley എന്ന 35കാരിയെയാണ് കോടതി ശിക്ഷിച്ചത്. 2018ല്‍ KBC Bankല്‍ നിന്നും 10,000 യൂറോ ലോണ്‍ എടുക്കുന്നതിനായി വ്യാജരേഖകള്‍ ചമച്ചു എന്നതായിരുന്നു ഇവര്‍ക്ക് എതിരായ കേസ്. പിന്നീട് വ്യാജരേഖയുണ്ടാക്കി വീണ്ടും 5,000 യൂറോ കൂടി ലോണെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കേസില്‍ 2023 ജനുവരിയില്‍ ഇവര്‍ Dublin Circuit Criminal Courtല്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ വിചാരണയ്ക്ക് … Read more

മദ്യലഹരിയിൽ കാറോടിച്ച് അപകടം; അയർലണ്ടിൽ അദ്ധ്യാപകന് 16 മാസം തടവ്

അയര്‍ലണ്ടില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ മുന്‍ അദ്ധ്യാപകന് 16 മാസം തടവ് ശിക്ഷ. 2021 ഒക്ടോബര്‍ 25-നാണ് Ennis-ലെ Lahinch-ലുള്ള Liscannor Rd-ല്‍ വച്ച് പുലര്‍ച്ചെ 3.45-ഓടെ, പ്രതിയായ Tony Greene (35) ഓടിച്ച കാര്‍, മറ്റൊരു കാറിലിടിച്ച് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്ന ഇയാളുടെ കാറിന്റെ ലൈറ്റുകള്‍ ഓണാക്കിയിരുന്നുമില്ല. മാത്രമല്ല റോഡിന്റെ തെറ്റായ ദിശയിലൂടെയായിരുന്നു ഇയാള്‍ കാര്‍ ഓടിച്ചതെന്നും കോടതി നിരീക്ഷിച്ചു. പ്രതിയുടെ വാഹനം ചെന്നിടിച്ചത് ക്ലെയര്‍ സ്വദേശിയായ Aisling Rouine എന്ന യുവതിയുടെ കാറിലേയ്ക്കായിരുന്നു. ശേഷം സമീപത്തെ … Read more

ടിവി കാണാൻ ഡോഡ്‌ജി ബോക്സ് ഉപയോഗിക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി!

അനധികൃതമായി ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിങ് നടത്തിവന്ന അയര്‍ലണ്ടുകാരന്‍ ടിവി ചാനൽ കമ്പനിയായ സ്‌കൈയ്ക്ക് നല്‍കേണ്ടി വരിക ഏകദേശം 600,000 യൂറോ. വെക്‌സ്‌ഫോര്‍ഡ് സ്വദേശിയായ David Dunbar ആണ് ചാനലിന് സംഭവിച്ച നഷ്ടങ്ങള്‍ക്ക് 480,000 യൂറോയും, നിയമനടപടികളുടെ ചെലവായി 100,000 യൂറോയും നല്‍കാന്‍ ചൊവ്വാഴ്ച ഡബ്ലിന്‍ ഹൈക്കോടതിയില്‍ സമ്മതിച്ചത്. ‘ഡോഡ്ജി ബോക്‌സ്’ എന്നറിയപ്പെടുന്ന ഉപകരണം ഉപയോഗിച്ചാണ് പണം നല്‍കി മാത്രം കാണാന്‍ സാധിക്കുന്ന ചാനലുകള്‍, പരിപാടികള്‍ എന്നിവ പ്രതി അനധികൃതമായി ആയിരക്കണക്കിന് ആളുകള്‍ക്ക് ചെറിയ തുകയ്ക്ക് നല്‍കിയിരുന്നത്. തുടര്‍ന്ന് തങ്ങളുടെ … Read more

കടയിൽ ആയുധവുമായി എത്തി കൊള്ള; ഡബ്ലിനിൽ ഒരാൾ പിടിയിൽ

കൗണ്ടി ഡബ്ലിനിലെ Sandyford-ല്‍ ആയുധവുമായെത്തി കൊള്ള നടത്തിയയാള്‍ പിടിയില്‍. തിങ്കളാഴ്ച വൈകിട്ട് 8.45-ഓടെയാണ് പ്രദേശത്തെ ഒരു കടയിലേയ്ക്ക് ആയുധവുമായി എത്തിയ പ്രതി പണവുമായി കടന്നുകളഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അന്വേഷണമാരംഭിച്ച ഗാര്‍ഡ ചൊവ്വാഴ്ച ഉച്ചയോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പണവും, കത്തിയും കണ്ടെത്തുകയും ചെയ്തു.

കുഞ്ഞ് ജനിച്ചത് നിലത്ത്; ഡബ്ലിൻ ആശുപത്രിക്കെതിരെ കേസ് നൽകി യുവതി

കുട്ടി നിലത്ത് ജനിച്ചുവീണെന്നാരോപിച്ച് ഡബ്ലിനിലെ Rotunda Hospital-ന് എതിരെ ഹൈക്കോടതിയില്‍ കേസ് നല്‍കി യുവതി. പ്രസവവേദനയുടെ സമയത്ത് യുവതിയെ ബെഡ്ഡില്‍ നിന്നും മറ്റൊരു ബെഡ്ഡിലേയ്ക്ക് മാറ്റുകയും അതിനിടെ പ്രസവത്തില്‍ കുട്ടിയുടെ തല പുറത്തേയ്ക്ക് വരികയും ചെയ്യുകയായിരുന്നു. 2018 ഡിസംബര്‍ 27-നായിരുന്നു സംഭവം. ഡബ്ലിനിലെ Baldoyle സ്വദേശിയായ Lesleyann Flynn (40) ആണ് തന്റെ പ്രസവം ആശുപത്രി കൈകാര്യം ചെയ്തത് അശ്രദ്ധമായാണ് എന്നുകാട്ടി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. പ്രസവ സമയം എപ്പോഴാണെന്ന് കണക്കാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും, ഇത് … Read more

വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കുന്നതിനിടെ ഹോട്ടലിലെ നിലത്ത് തെന്നിവീണു; യുവതിക്ക് 72,000 യൂറോ നഷ്ടപരിഹാരം

വിവാഹ റിസപ്ഷനില്‍ പങ്കെടുക്കവേ ഹോട്ടലിലെ നിലത്ത് തെന്നിവീണ നഴ്‌സിന് 72,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി. ടിപ്പററി സ്വദേശിയായ Pamela Kirby എന്ന 42-കാരിക്കാണ് 2018 ഓഗസ്റ്റ് 18-ന് Hotel Kilkenny-യില്‍ നടന്ന ഒരു വിവാഹ റിസപ്ഷനിടെ നിലത്ത് വെള്ളമുണ്ടായിരുന്നത് കാരണം തെന്നിവീണ് പരിക്കേറ്റത്. തുടര്‍ന്ന് യുവതി ഹോട്ടലിനെതിരെ പരാതി നല്‍കുകയായിരുന്നു. കില്‍ക്കെന്നി സിറ്റിയിലെ കോളജ് റോഡിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. അതേസമയം യുവതി ഉയര്‍ന്ന ഹീല്‍ ഉള്ള ഷൂസാണ് ധരിച്ചിരുന്നതെന്നും, നിലത്ത് വെള്ളമുണ്ടായിരുന്നില്ലെന്നും ഹോട്ടല്‍ … Read more

അനധികൃതമായി പാർക്ക്‌ ചെയ്ത കാർ എടുത്തു മാറ്റവേ കേടുപാട് സംഭവിച്ചു; ഡബ്ലിൻ സ്വദേശിയായ കാർ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി

നഗരത്തിൽ അനധികൃതമായി പാർക്ക്‌ ചെയ്ത കാർ എടുത്തു മാറ്റവേ കേടുപാട് സംഭവിച്ചു എന്ന പരാതിയിൽ, കാർ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ഡബ്ലിൻ സ്വദേശിയായ കാർ ഉടമ Oscar Adonis Marchat-ന് റിപ്പയറിങ്ങിനു ചെലവായ തുക നൽകാനാണ് ഡബ്ലിൻ ജില്ലാ കോടതി Dublin Street Parking Services Ltd എന്ന സ്ഥാപനത്തോട് ഉത്തരവ് ഇട്ടത്.   കഴിഞ്ഞ വർഷം ജൂലൈ 16-നാണ് നഗരത്തിൽ അനധികൃതമായി പാർക്ക്‌ ചെയ്ത Marchat-ന്റെ കാർ ടോ ചെയ്ത് കൊണ്ട് പോയത്. … Read more

അമിത വേഗത്തിൽ ഓടിച്ച കാർ അപകടത്തിൽ പെട്ട് രണ്ട് കൗമാരക്കാർ മരിച്ച സംഭവം; അയർലണ്ടിൽ ഡ്രൈവർക്ക് ഏഴ് വർഷം തടവ്

അയര്‍ലണ്ടില്‍ അപകടകരമായി വാഹനമോടിച്ച് രണ്ട് കൗമാരക്കാര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം തടവ്. Co Monaghan-ലെ Newbliss-ലുള്ള Drumloo സ്വദേശിയായ Anthony McGinn എന്ന 61-കാരനെയാണ് കോടതി ബുധനാഴ്ച ശിക്ഷിച്ചത്. 2023 ജൂലൈ 31-ന് ഇയാള്‍ ഓടിച്ച കാറില്‍ സഞ്ചരിക്കവേയാണ് Kiea McCann (17), Dlava Mohamed (16) എന്നീ പെണ്‍കുട്ടികള്‍ മരിച്ചത്. Kiea-യുടെ പിതാവിന്റെ സുഹൃത്തായിരുന്നു പ്രതി. മരിച്ച രണ്ട് കുട്ടികളും അടുത്ത സുഹൃത്തുക്കളായിരുന്നു. സിറിയക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതി വഴിയായിരുന്നു Dlava-യുടെ കുടുംബം അയര്‍ലണ്ടിലെത്തിയത്. … Read more

വാടകക്കാരിയെ പീഡിപ്പിച്ച വീട്ടുടമയ്ക്ക് അയർലണ്ടിൽ 7 വർഷം തടവ്

വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീക്ക് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ വീട്ടുടമയ്ക്ക് ഏഴ് വര്‍ഷം തടവ്. കൗണ്ടി കോര്‍ക്കിലെ Fermoy-ലുള്ള Ballyarthur സ്വദേശിയായ Michael Paul O’Leary എന്ന 62-കാരനെയാണ് കോര്‍ക്കിലെ സെന്‍ട്രല്‍ ക്രിമിനില്‍ കോടതി കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്. Fermoy-ലുള്ള പ്രതിയുടെ വാടക വീട്ടില്‍ പരാതിക്കാരിയും, ഇവരെ വിവാഹം കഴിക്കാന്‍ പോകുന്നയാളും കൂടിയാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പ്രതിയും ഇതിനടുത്തായാണ് താസിച്ചിരുന്നത്. 2022 മെയ് 28-ന് പരാതിക്കാരിക്ക് മെസേജ് അയച്ച പ്രതി, വീട്ടില്‍ വൈന്‍ കുടിക്കാന്‍ ക്ഷണിച്ചു. ക്ഷണം … Read more

ഡബ്ലിനിൽ പൈപ്പ് ബോംബുകളുമായി പോകുന്നതിനിടെ പിടിയിലായ പ്രതിക്ക് തടവ് ശിക്ഷ

വാനില്‍ പൈപ്പ് ബോംബുകളുമായി പോകുന്നതിനിടെ പിടിക്കപ്പെട്ടയാള്‍ക്ക് അയര്‍ലണ്ടില്‍ തടവ് ശിക്ഷ. Les Byrne എന്ന 49-കാരനെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ആറ് വര്‍ഷവും മൂന്ന് മാസവും തടവിന് ശിക്ഷിച്ചത്. 2024 മാര്‍ച്ച് 24-നാണ് ഡബ്ലിനിലെ Clondalkin-ല്‍ ഗാര്‍ഡയുടെ വാഹനപരിശോധനയ്ക്കിടെ ഇയാളുടെ വാനില്‍ നിന്നും നാല് പൈപ്പ് ബോംബുകള്‍ കണ്ടെത്തിയത്. സംഘടിത കുറ്റകൃത്യസംഘങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പോരിന്റെ ഭാഗമായി ആക്രമണത്തിന് ഉപയോഗിക്കാനായിരുന്നു ഇവ കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി ഗാര്‍ഡ കോടതിയില്‍ വ്യക്തമാക്കി. പ്രതി ഇവ കുറ്റവാളികള്‍ക്ക് നല്‍കാന്‍ കൊണ്ടുപോകുകയായിരുന്നു … Read more