ആഷ്‌ലിങ് മർഫി വധക്കേസ്: പ്രതി ജോസഫ് പുസ്‌കയ്ക്ക് ജീവപര്യന്തം

അദ്ധ്യാപികയായിരുന്ന ആഷ്‌ലിങ് മര്‍ഫിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോസഫ് പുസ്‌കയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കൗണ്ടി ഒഫാലിയിലെ Tullamore-ലുള്ള Cappincur-ല്‍ വച്ച് 2022 ജനുവരി 12-നാണ് ജോഗിങ്ങിനിടെ 23-കാരിയായ മര്‍ഫി കൊല്ലപ്പെട്ടത്. അതേസമയം പ്രതി താനല്ലെന്നും, മുഖംമൂടി ധരിച്ച ഒരാളാണ് മര്‍ഫിയെ കൊന്നതെന്നുമായിരുന്നു പുസ്‌കയുടെ (33) വാദം. മുഖംമൂടിധാരി തന്നെയും ആക്രമിച്ചെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ മര്‍ഫിയുടെ ശരീരം പരിശോധിച്ചപ്പോള്‍ നഖങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ച പുസ്‌കയുടെ ഡിഎന്‍എ, കേസില്‍ നിര്‍ണ്ണായക തെളിവായി. ഇയാള്‍ … Read more

ആഷ്‌ലിങ് മർഫി വധക്കേസ്: ജോസഫ് പുസ്‌ക കുറ്റക്കാരൻ, ശിക്ഷ വെള്ളിയാഴ്ച

ആഷ്‌ലിങ് മര്‍ഫി വധക്കേസില്‍ പ്രതിയായ ജോസഫ് പുസ്‌ക കുറ്റക്കാരനെന്ന് കോടതി. ഇയാള്‍ക്കുള്ള ശിക്ഷ അടുത്ത വെള്ളിയാഴ്ച വിധിക്കുമെന്നും വ്യാഴാഴ്ച വിചാരണയ്ക്ക് ശേഷം യ ജോസഫ് പുസ്‌ക കുറ്റക്കാരനെന്ന് കോടതി. ഇയാള്‍ക്കുള്ള ശിക്ഷ അടുത്ത വെള്ളിയാഴ്ച വിധിക്കുമെന്നും വ്യാഴാഴ്ച വിചാരണയ്ക്ക് ശേഷം ഡബ്ലിന്‍ സെന്‍ട്രല്‍ ക്രിമിനല്‍ കോടതി വ്യക്തമാക്കി. 23-കാരിയായ സംഗീത അദ്ധ്യാപിക ആഷ്‌ലിങ് മര്‍ഫിയെ 2022 ജനുവരി 12-ന് കൗണ്ടി ഓഫാലിയിലെ Tullamore-ന് പുറത്ത് Grand Canal-ല്‍ വച്ച് പ്രതിയായ പുസ്‌ക (33) കുത്തിക്കൊലപ്പെടുത്തിയെന്നാണ് 18 ദിവസം … Read more

ലിമറിക്ക് സ്വദേശി യുഎസിൽ കൊല്ലപ്പെട്ട സംഭവം; ഭാര്യയും, ഭാര്യാ പിതാവും കുറ്റക്കാർ

ലിമറിക്ക് സ്വദേശിയായ ജേസണ്‍ കോര്‍ബെറ്റിനെ യുഎസില്‍ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയായ മോളി മാര്‍ട്ടെന്‍സ് (40), പിതാവ് ടോം മാര്‍ട്ടെന്‍സ് (73) എന്നിവരെ തടവിന് ശിക്ഷിച്ച് കോടതി. യുഎസിലെ നോര്‍ത്ത് കരോലിനയിലെ വീട്ടില്‍ 2015 ഓഗസ്റ്റ് 2-നാണ് കോര്‍ബെറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ഏഴ് മാസം വീതം തടവിനാണ് യുഎസിലെ ഡേവിഡ്‌സണ്‍ കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ശിക്ഷിച്ചിരിക്കുന്നത്. ഇരുവരും രണ്ട് വര്‍ഷം ഇപ്പോള്‍ തന്നെ തടവില്‍ കഴിഞ്ഞതുകൂടി ശിക്ഷാകാലയളവായി കണക്കാക്കിയതിനെത്തുടര്‍ന്നാണിത്. പ്രതികള്‍ അപ്പീല്‍ പോകില്ലെന്നാണ് റിപ്പോര്‍ട്ട്. കല്ല്, … Read more

അയർലണ്ടിൽ സ്വവർഗാനുരാഗികളെ തെരഞ്ഞുപിടിച്ച് കൊന്ന സീരിയൽ കില്ലർ ഇനി ജീവപര്യന്തം ജയിലിൽ

അയര്‍ലണ്ടില്‍ സ്വവര്‍ഗലൈംഗിക അഭിരുചിയുള്ളവരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ യൂസഫ് പലാനിക്ക് ജീവപര്യന്തം തടവ്. സ്വവര്‍ഗസ്‌നേഹികളായ രണ്ട് പുരുഷന്മാരെ കൊന്ന പലാനിക്ക് (23) തിങ്കളാഴ്ചയാണ് സെന്‍ട്രല്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ മറ്റൊരു പുരുഷനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷത്തെ തടവും Ms Justice Mary Ellen Ring വിധിച്ചു. സ്വവര്‍ഗാനുരാഗികളോടുള്ള വിദ്വേഷമാണ് ഹീനമായ കുറ്റകൃത്യം നടത്താന്‍ പ്രതിയായ യൂസഫ് പലാനിയെ പ്രേരിപ്പിച്ചത്. സ്വവര്‍ഗാനുരാഗം തന്റെ മതമായ ഇസ്ലാം വിലക്കിയിട്ടുണ്ടെന്ന് … Read more

ഡബ്ലിനിലെ സൂപ്പർമാർക്കറ്റിൽ വെടിമുഴക്കി കവർച്ച; പ്രതിക്ക് ആറ് വർഷം തടവ്

ഡബ്ലിനിലെ Lidl സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിമുഴക്കി ഭീഷണിപ്പെടുത്തി പണം കവര്‍ന്നയാളെ ആറ് വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി. ഡബ്ലിനിലെ Coolock സ്വദേശിയായ പോള്‍ ക്ലാര്‍ക്ക് എന്ന 41-കാരനാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. 2019 നവംബര്‍ 13-നാണ് Malahide Road-ലെ Lidl സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ പ്രതി, തോക്കുപയോഗിച്ച് മേല്‍ക്കൂരയിലേയ്ക്ക് വെടിവച്ച് പരിഭ്രാന്തി പരത്തിയ ശേഷം 1,000 യൂറോയോളം പണവുമായി കടന്നുകളഞ്ഞത്. അക്രമത്തിന്റെയും, കവര്‍ച്ചയുടെയും സിസിടിവി ദൃശ്യങ്ങള്‍ കോടതി തെളിവായി സ്വീകരിച്ചു. പണവുമായി സൂപ്പര്‍മാര്‍ക്കറ്റിന് പുറത്തെത്തിയ … Read more

അയർലണ്ടിൽ വിമാനയാത്രയ്ക്കിടെ ചൂടുവെള്ളം വീണ് കൈപൊള്ളിയ പെൺകുട്ടിക്ക് 23,000 യൂറോ നഷ്ടപരിഹാരം

Aer Lingus വിമാനത്തില്‍ യാത്ര ചെയ്യവേ കൈയില്‍ ചൂടുവെള്ളം വീണ് പൊള്ളിയ പെണ്‍കുട്ടിക്ക് 23,000 യൂറോ നഷ്ടപരിഹാരം. 2019 നവംബര്‍ 30-നായിരുന്നു എയര്‍ഹോസ്റ്റസിന്റെ കൈയില്‍ നിന്നും ചൂട് വെള്ളം വീണ് അന്ന് ഏഴ് വയസ് പ്രായമുണ്ടായിരുന്ന Roisin Loughnane-യുടെ കൈയില്‍ പൊള്ളിയത്. ഷാനണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും Aer Lingus വിമാനത്തില്‍ ലാന്‍സറോട്ടേ ദ്വീപിലേയ്ക്ക് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ഓര്‍ഡര്‍ ചെയ്ത ചായ വിളമ്പുമ്പോള്‍ അബദ്ധത്തില്‍ എയര്‍ഹോസ്റ്റസിന്റെ കൈയില്‍ നിന്നും ചൂടുവെള്ളം പെണ്‍കുട്ടിയുടെ കൈയില്‍ വീഴുകയായിരുന്നു. ഇത്തരത്തില്‍ … Read more

999-ൽ അകാരണമായി വിളിച്ച് ശല്യം ചെയ്തു; ഡബ്ലിൻകാരനെ ശിക്ഷിച്ച് കോടതി

പലതവണ അകാരണമായി എമർജൻസി സർവീസ് ആയ 999-ൽ വിളിച്ച്  ശല്യം ചെയ്തയാളോട് പുതിയ ഫോൺ വാങ്ങുകയോ, മേലിൽ 999-ലേക്ക് വിളിക്കുകയോ ചെയ്യരുത് എന്ന് ഉത്തരവിട്ട് കോടതി. ഡബ്ലിൻ സ്വദേശിയായ വില്യം ഗ്രീൻ എന്ന 47-കാരനാണ് ഡബ്ലിൻ ജില്ലാ കോടതി കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 24-നാണ് ഗ്രീൻ, 999-ലേക്ക് അകാരണമായി പലതവണ വിളിച്ചത്. തുടർന്ന് section 13 of the Post Office (Amendment) Act 1951 പ്രകാരം ഇയാളുടെ മേൽ കേസ് ചുമത്തി. കാരണമില്ലാതെ … Read more

പല്ലിന് നടത്തിയ ശസ്ത്രക്രിയ പാളി; ഗോൾവേയിൽ രോഗിക്ക് ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം

ദന്തരോഗത്തിനായി നടത്തിയ ശസ്ത്രക്രിയയില്‍ പാളിച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് രോഗിക്ക് 1 ലക്ഷം യൂറോയോളം നഷ്ടപരിഹാരം പരിഹാരം നല്‍കണമെന്ന് കോടതി വിധി. ശ്രീലങ്കന്‍ സ്വദേശിനിയായ നമാലി ഗുണതിലകെ എന്ന 60-കാരിക്കാണ് ഈ തുക നഷ്ടപരിഹാരം നല്‍കാന്‍ ഇവരെ ചികിത്സിച്ച കൗണ്ടി ക്ലെയറിലെ എന്നിസിലുള്ള ഡെന്റല്‍ ക്ലിനിക് ഉടമകളായ Eduard Bujevics, Norbert Szente എന്നിവരോട് കോടതി ഉത്തരവിട്ടത്. ഗോള്‍വേയില്‍ താമസിക്കുന്ന നമാലി, 2013-ലാണ് പല്ലിന് കേടുപാട് വന്നതിനെ തുടര്‍ന്നുള്ള ചികിത്സയ്ക്കായി ഒരു സുഹൃത്ത് ഉപദേശിച്ച പ്രകാരം ആരോപണവിധേയരായ സ്ഥാപനത്തില്‍ എത്തുന്നത്. … Read more

Donegal-ലെ 21 വീടുകളിൽ മോഷണം; പ്രതി കോടതിയിൽ

Co Donegal-ല്‍ ഇരുപത്തിയൊന്നോളം ഭവനഭേദനങ്ങളും കവര്‍ച്ചകളും നടത്തിയ പ്രതി Timmy O’Gara കോടതിവിചാരണയിൽ. ഈ വര്‍ഷം മേയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍  തെക്ക്-പടിഞ്ഞാറന്‍ Donegal-ല്‍ ഉടനീളം നിരവധി വീടുകള്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയതിനു ശേഷം ഓഗസ്റ്റ് 4-ന് ആണ് ഇയാളെ പിടികൂടുന്നത്. വീടുകള്‍ തകര്‍ത്ത് മോഷണം ചെയ്യുകയോ മോഷണശ്രമം നടത്തുകയോ ചെയ്ത കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്രിമിനല്‍ ജസ്റ്റിസ് ആക്ട്‌ 2001 സെക്ഷന്‍ 12 1b,3 പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാളില്‍ ചുമത്തി. Donegal-ലെ ഉള്‍ഗ്രാമങ്ങളായ … Read more

ഡബ്ലിനിൽ യുഎസ് ടൂറിസ്റ്റിനെ ആക്രമിച്ച സംഭവത്തിൽ കൗമാരക്കാരൻ അറസ്റ്റിൽ

സെന്‍ട്രല്‍ ഡബ്ലിനില്‍ യുഎസ് ടൂറിസ്റ്റിനെ ആക്രമിച്ച കേസില്‍ കൗമാരക്കാരന്‍ അറസ്റ്റില്‍. ബുധനാഴ്ചയാണ് 50-ലേറെ പ്രായമുള്ള സ്റ്റീഫന്‍ ടെര്‍മിനി എന്ന അമേരിക്കന്‍ പൗരന്‍ Talbot Street-ല്‍ വച്ച് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഗാര്‍ഡ നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ചയാണ് കൗമാരക്കാരന്‍ അറസ്റ്റിലായത്. പ്രതിയെ പ്രത്യേക സിറ്റിങ്ങില്‍ കുട്ടികളുടെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇയാളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും.