ഗോൾവേയിൽ വൈദികനെ കുത്തി കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതിയായ 16-കാരനെ കോടതിയിൽ ഹാജരാക്കി
ഗോൾവേയിൽ ആർമി വൈദിനെ കുത്തിപ്പരിക്കേൽപ്പിച്ച 16-കാരനെ കോടതിയിൽ ഹാജരാക്കി. വ്യാഴാഴ്ചയാണ് Renmore Barracks-ന് പുറത്ത് വച്ച് സൈന്യത്തോടൊപ്പം പ്രവർത്തിക്കുന്ന വൈദികനായ (Chaplain) Fr Paul Murphy-യെ പ്രതി പലതവണ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചത്. തുടർന്ന് ഇയാളെ സൈനികർ പിടികൂടി ഗാർഡയ്ക്ക് കൈമാറുകയായിരുന്നു. ഗോൾവേയിലെ കുട്ടികളുടെ കോടതിയിലാണ് പ്രതിയായ 16- കാരനെ ശനിയാഴ്ച ഹാജരാക്കിയത്. പ്രതിക്ക് തീവ്ര ഇസ്ലാമിക മനസ്ഥിതിയുണ്ട് എന്നാണ് കരുതുന്നതെന്ന് ഗാർഡ കോടതിയിൽ പറഞ്ഞു. ഇതാവണം ആക്രമണത്തിലേക്ക് നയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയെ … Read more