ഡബ്ലിനിൽ ഇനി എല്ലാ ഡാർട്ടുകളും പുതിയത് ആകും; 1984 മുതൽ സർവീസ് നടത്തുന്ന എല്ലാ ഡാർട്ടുകളും നിർത്തലാക്കും

ഡബ്ലിനിലെ പഴയ ഡാര്‍ട്ട് കാര്യേജുകള്‍ക്ക് പകരം പുതിയവ എത്തുന്നു. 1984 മുതല്‍ സര്‍വീസ് നടത്തിവരുന്ന എല്ലാ പഴയ കാര്യേജുകളും മാറ്റി, പകരം പുതിയവയാണ് സര്‍വീസിന് എത്തിക്കുന്നത്. നേരത്തെ രണ്ട് വട്ടം ഓര്‍ഡര്‍ നല്‍കിയവ കൂടാതെ പുതുതായി 100 കാര്യേജുകള്‍ക്ക് കൂടിയാണ് അധികൃതര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. ഇതോടെ വൈദ്യുതിശക്തി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡാര്‍ട്ട് ട്രെയിനുകള്‍ക്കായി ആകെ മുടക്കിയിരിക്കുന്നത് 670 മില്യണ്‍ യൂറോ ആണ്. 2027-ഓടെ പുതിയ കാര്യേജുകള്‍ സര്‍വീസ് ആരംഭിക്കും. പുതിയ ബോഗികളും ധാരാളം കാലം ഈടു നില്‍ക്കുമെന്നാണ് … Read more

ഡബ്ലിനിൽ പുതിയ ഡാർട്ട് സ്റ്റേഷൻ; Woodbrook station ഓഗസ്റ്റിൽ തുറക്കും

ഡബ്ലിനില്‍ പുതിയ ഡാര്‍ട്ട് (Dublin Area Rapid Transit- DART) സ്റ്റേഷന്‍ അടുത്ത മാസം തുറക്കും. Bray – Shankill എന്നിവയ്ക്ക് ഇടയിലുള്ള Woodbrook station ഓഗസ്റ്റ് 10-ന് തുറക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഇതോടെ രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളുടെ എണ്ണം 147 ആകും. ഏകദേശം 2,300-ഓളം വീടുകളുള്ള പ്രദേശത്താണ് പുതിയ സ്റ്റേഷന്‍. അതിനാല്‍ പ്രദേശവാസികള്‍ക്ക് സ്റ്റേഷന്‍ വളരെ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ആളുകള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കുറയുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. പ്രവൃത്തി ദിവസങ്ങളില്‍ 191 ഡാര്‍ട്ട് … Read more

Grand Canal Dock-നും Bray-യ്ക്കും ഇടയിൽ ഈ വാരാന്ത്യം ഡാർട്ട് സർവീസ് നിർത്തിവയ്ക്കും

റെയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ Grand Canal Dock-നും Bray-യ്ക്കും ഇടയിലെ ഡാര്‍ട്ട് സര്‍വീസ് നിര്‍ത്തിവയ്ക്കും. ശനിയാഴ്ച വൈകിട്ട് Croke Park-ല്‍ നടക്കുന്ന റഗ്ബി സെമി ഫൈനല്‍ മത്സരം കാണാനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആരാധകരെ ഇത് ബാധിക്കും. ട്രാക്ക് പുതുക്കിപ്പണിയല്‍, ഓവര്‍ഹെഡ് ലൈന്‍ പുതുക്കല്‍, ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം ജോലികള്‍ എന്നിവയാണ് ഈ റൂട്ടില്‍ പലയിടത്തായി നടക്കുകയെന്ന് ഐറിഷ് റെയില്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ഡിസംബറില്‍ തന്നെ ഈ ജോലികള്‍ തീരുമാനിക്കപ്പെട്ടിരുന്നുവെന്നും, അന്ന് … Read more