Grand Canal Dock-നും Bray-യ്ക്കും ഇടയിൽ ഈ വാരാന്ത്യം ഡാർട്ട് സർവീസ് നിർത്തിവയ്ക്കും

റെയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ Grand Canal Dock-നും Bray-യ്ക്കും ഇടയിലെ ഡാര്‍ട്ട് സര്‍വീസ് നിര്‍ത്തിവയ്ക്കും. ശനിയാഴ്ച വൈകിട്ട് Croke Park-ല്‍ നടക്കുന്ന റഗ്ബി സെമി ഫൈനല്‍ മത്സരം കാണാനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആരാധകരെ ഇത് ബാധിക്കും.

ട്രാക്ക് പുതുക്കിപ്പണിയല്‍, ഓവര്‍ഹെഡ് ലൈന്‍ പുതുക്കല്‍, ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം ജോലികള്‍ എന്നിവയാണ് ഈ റൂട്ടില്‍ പലയിടത്തായി നടക്കുകയെന്ന് ഐറിഷ് റെയില്‍ വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ഡിസംബറില്‍ തന്നെ ഈ ജോലികള്‍ തീരുമാനിക്കപ്പെട്ടിരുന്നുവെന്നും, അന്ന് പ്രധാന മത്സരങ്ങളോ, പരിപാടികളോ ഒന്നും അനൗണ്‍സ് ചെയ്തിട്ടില്ലായിരുന്നുവെന്നും ഐറിഷ് റെയില്‍ പറഞ്ഞു. ഇപ്പോള്‍ ഈ ജോലി തീര്‍ക്കാത്ത പക്ഷം 500,000 യൂറോ അധിക ചെലവ് വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: