ഇന്റർനെറ്റിലെ ആക്രമണോൽസുകമായ ലൈംഗിക ദൃശ്യങ്ങൾ ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നു:ഗാർഡ കമ്മീഷണർ

ഓണ്‍ലൈനിലെ തീവ്രവും, ആക്രമണോത്സുകവുമായ അശ്ലീല ദൃശ്യങ്ങള്‍ ചില ചെറുപ്പക്കാരെ വഴി തെറ്റിക്കാനും, സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ നിസ്സാരവല്‍ക്കരിക്കാനും കാരണമാകുന്നുവെന്നും ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസ്. ചില കേസുകളില്‍ തങ്ങള്‍ ചെയ്തത് ലൈംഗിക അതിക്രമമാണെന്ന് പ്രതികളെ ഗാര്‍ഡയ്ക്ക് പറഞ്ഞ് മനസിലാക്കേണ്ട അവസ്ഥയാണെന്നും സെപ്റ്റംബറിലെ വിരമിക്കലിന് മുമ്പായി വ്യാഴാഴ്ച പൊലീസിങ് അതോറിയുമായി നടത്തിയ അവസാന കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ ഹാരിസ് വ്യക്തമാക്കി. സ്ത്രീകള്‍ക്ക് എതിരെ ആക്രമണം നടത്തുന്ന രീതിയിലുള്ള പോണോഗ്രഫി ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സുലഭമാണെന്ന് പറഞ്ഞ ഹാരിസ്, ഇത് … Read more

അയർലണ്ടിൽ അമിത വേഗത്തിൽ വാഹനമോടിക്കുന്നവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യണം: ഗാർഡ കമ്മീഷണർ

അയർലണ്ടിൽ വേഗ പരിധിക്കും വളരെ മുകളിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് പിഴ മാത്രം ശിക്ഷയായി നൽകിയാൽ പോരെന്നും, അവരെ വാഹനം ഓടിക്കുന്നതിൽ നിന്നും താൽക്കാലികമായി വിലക്കണം എന്നും ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ്. രാജ്യത്തെ റോഡപകട മരണങ്ങൾ കുതിച്ചുയർന്ന സാഹചര്യത്തിൽ ഗാർഡ സ്വീകരിച്ച നടപടികൾ പോലീസിംഗ് അതോറിറ്റിക്ക് മുന്നിൽ വിശദീകരിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈയിടെ നടത്തിയ വേഗ പരിശോധനകളിൽ പലരും അനുവദനീയമായതിലും ഇരട്ടിയോളം വേഗത്തിൽ വാഹനം ഓടിച്ചതായി കണ്ടെത്തിയിരുന്നു. അതേസമയം ഏപ്രിൽ 12 മുതൽ എല്ലാ … Read more

അയർലണ്ടിലെ ഗാർഡ സേനയിലേയ്ക്ക് 165 പേർ കൂടി; അംഗബലം 15,000 തികയ്ക്കുക ലക്ഷ്യം

അയര്‍ലണ്ടിലെ ഗാര്‍ഡ സേനയിലേയ്ക്ക് 165 പേരെ കൂടി ട്രെയിനിങ്ങിന് ശേഷം ഔദ്യോഗികമായി സ്വീകരിച്ചു. വെള്ളിയാഴ്ച നടന്ന അറ്റസ്‌റ്റേഷന്‍ ചടങ്ങില്‍ ഗാര്‍ഡ കമ്മിഷണര്‍ ഡ്രൂ ഹാരിസ് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു. വൈകാതെ തന്നെ രാജ്യത്തെ ഗാര്‍ഡ സേനയിലെ അംഗങ്ങളുടെ എണ്ണം 15,000 എന്ന ലക്ഷ്യം കൈവരിക്കുമെന്ന പ്രതീക്ഷ ചടങ്ങില്‍ ഹാരിസ് പങ്കുവച്ചു. നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീയും ചടങ്ങില്‍ സന്നിഹിതയായിരുന്നു. ഈയിടെയാണ് ഗാര്‍ഡയില്‍ ചേരാനുള്ള പരമാവധി പ്രായം 35-ല്‍ നിന്നും 50 ആക്കി സര്‍ക്കാര്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് … Read more