അയർലണ്ടിൽ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് നിങ്ങൾ ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാറുണ്ടോ? പണി കിട്ടും!

അംഗീകാരമില്ലാത്ത തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്തവരുടെ ബുക്കിങ് റദ്ദാക്കുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി (RSA). അയര്‍ലണ്ടിലെ ചില വെബ്‌സൈറ്റുകളും ആപ്പുകളും വിവിധ ടെസ്റ്റിങ് കേന്ദ്രങ്ങളിലെ ഒഴിവുള്ള സ്ലോട്ടുകള്‍ കണ്ടെത്തി ലേണര്‍മാര്‍ക്ക് ടെസ്റ്റ് ബുക്ക് ചെയ്ത് നല്‍കാന്‍ സഹായിക്കാറുണ്ട്. നീണ്ട കാത്തിരിപ്പില്ലാത്ത സ്ലോട്ട് ലഭിക്കുന്ന ഈ ബുക്കിങ് രീതിക്ക് പക്ഷേ അധികൃതരുടെ അംഗീകാരമില്ല. രാജ്യത്ത് ഡ്രൈവിങ് ടെസ്റ്റിനായി ആഴ്ചകളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യമാണ് ഈ ആപ്പുകള്‍ മുതലെടുക്കുന്നത്. റോഡ് സേഫ്റ്റി അതോറിറ്റി വെബ്‌സൈറ്റില്‍ നിന്നല്ലാതെ … Read more

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ ഇനി അതിവേഗം; പുതുതായി 70 ടെസ്റ്റർമാരെ കൂടി നിയമിക്കുന്നു, ടെസ്റ്റർമാരാകാൻ ഇപ്പോൾ അപേക്ഷിക്കാം

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്കുള്ള കാലതാമസം പരിഹരിക്കാൻ പുതുതായി 70 സ്ഥിരം ടെസ്റ്റർമാരെ കൂടി നിയമിക്കുമെന്ന് ഗതാഗത മന്ത്രി ഈമൺ റയാൻ. ഇതോടെ രാജ്യത്ത് Road Safety Authority (RSA) നിയമിക്കുന്ന സ്ഥിരം ഡ്രൈവിംഗ് ടെസ്റ്റർമാരുടെ എണ്ണം 200 ആയി ഉയരും. കോവിഡിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് താമസം നേരിട്ടതിന്റെ ഭാഗമായി 2023 മാർച്ചിൽ 75 താൽക്കാലിക ടെസ്റ്റർമാരെ നിയമിച്ചതിനു പുറമെയാണിത്. പുതിയ നിയമനങ്ങളുടെ ആദ്യ ഘട്ടം 2025 മാർച്ചിൽ പൂർത്തിയാക്കും എന്നാണ് പ്രതീക്ഷ. നിലവിലെ ടെസ്റ്റുകളുടെ മന്ദഗതി … Read more

ഉയരുന്ന റോഡപകട മരണങ്ങൾ; അയർലണ്ടിലെ ഡ്രൈവിങ് ടെസ്റ്റ് സംവിധാനത്തിൽ അടിമുടി മാറ്റം അനിവാര്യമെന്ന് പരിശീലകർ

അയര്‍ലണ്ടില്‍ റോഡപകടമരണങ്ങള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍, ഡ്രൈവിങ് ടെസ്റ്റ് സംവിധാനം അടിമുടി നവീകരിക്കണമെന്ന് Professional Driving Instructors Association (PDIA). ആദ്യ ഘട്ടത്തില്‍ ലേണര്‍ ഡ്രൈവര്‍ ട്രെയിനിങ്ങിന്റെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നാണ് PDIA ഡയറക്ടറായ Dominic Brophy പറയുന്നത്. ഈ വര്‍ഷം ഇതുവരെ 110 പേര്‍ അയര്‍ലണ്ടിലെ റോഡുകളില്‍ മരിച്ച സാഹചര്യത്തില്‍, ഡ്രൈവിങ് സുരക്ഷ മെച്ചപ്പെടുത്താനായി മാറ്റങ്ങള്‍ അനിവാര്യമാണെന്നും, ലേണര്‍ ഡ്രൈവര്‍ ട്രെയിനിങ്ങില്‍ നിന്ന് അത് ആരംഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പരിശീലകര്‍ എന്ന നിലയില്‍ രാജ്യത്തെ … Read more