ഡബ്ലിനിൽ വാരാന്ത്യം ആഘോഷിക്കാൻ ഒത്തുകൂടിയവർ മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞതായും, പൂന്തോട്ടത്തിൽ മൂത്രമൊഴിച്ചതായും പരാതി

ഡബ്ലിനിലെ Portobello-യിലുള്ള Grand Canal-ല്‍ കഴിഞ്ഞ വാരാന്ത്യം ഒത്തുകൂടിയവര്‍ മദ്യക്കുപ്പികളും മറ്റും കൂട്ടമായി ഉപേക്ഷിച്ച് പോയതായി പരാതി. ഉയര്‍ന്ന താപനിലയും, വെയിലും ലഭിച്ച വാരാന്ത്യം ആഘോഷിക്കാനായി എത്തിയ നൂറുകണക്കിന് പേരാണ് പ്രദേശമാകെ മാലിന്യങ്ങളിട്ട് അലങ്കോലമാക്കിയത്. സംഭവത്തില്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തിങ്കളാഴ്ച പ്രത്യേക ചര്‍ച്ച നടത്തും. കനാലിന് സൈഡിലുള്ള പൂന്തോട്ടങ്ങളില്‍ ആളുകള്‍ മൂത്രമൊഴിച്ചതായും പരാതിയുണ്ട്. ഒപ്പം പാഴ്‌സല്‍ ഭക്ഷണത്തിന്റെ കവറുകള്‍, ഗ്ലാസ് ബോട്ടിലുകള്‍ എന്നിവയും വ്യാപകമായി വലിച്ചെറിഞ്ഞിട്ടുണ്ട്. ആളുകള്‍ ഓഫ് ലൈസന്‍സ് കടകളില്‍ നിന്നും മദ്യം വാങ്ങി … Read more

ഡബ്ലിൻ നഗരത്തിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ വരുന്നു; പാർലമെന്റ് സ്ട്രീറ്റിൽ വാഹനങ്ങൾക്ക് വിലക്ക്, Westland Row-യിലും നിയന്ത്രണം

ഡബ്ലിന്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സിറ്റി കൗണ്‍സില്‍. വരുന്ന വേനല്‍ക്കാലം മുതല്‍ നഗരത്തിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ വാഹനങ്ങള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തും. Westland Row-യില്‍ സ്വകാര്യ കാറുകള്‍ക്കും നിയന്ത്രണങ്ങളുണ്ടാകും. ഓഗസ്റ്റ് 2024 മുതല്‍ നടപ്പിലാക്കി വരുന്ന ഡബ്ലിന്‍ സിറ്റി ട്രാന്‍സ്‌പോര്‍ട്ട് പ്ലാന്‍ പ്രകാരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ക്ക് നിരോധനവും, നിയന്ത്രണവുമുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നിയന്ത്രണങ്ങള്‍. ആറ് മാസം മുമ്പ് പദ്ധതി നടപ്പിലാക്കിയതിന് ശേഷം നഗരത്തിലെ ഗതാഗതക്കുരുക്കിന് ഗണ്യമായ കുറവുണ്ടായതായാണ് സിറ്റി … Read more

പൊതു ഇടങ്ങളിലെ ‘ലോക്ക് ബോക്സുകൾ’ ശല്യം തന്നെ; നിരോധിക്കാൻ തയ്യാറെടുത്ത് ഡബ്ലിൻ സിറ്റി കൗൺസിൽ

ഡബ്ലിന്‍ നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ലോക്ക് ബോക്‌സുകള്‍ക്ക് ഈ വരുന്ന ഏപ്രില്‍ 14 മുതല്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് സിറ്റി കൗണ്‍സില്‍. Airbnb പോലുള്ള ഹ്രസ്വകാല വാടക കെട്ടിടങ്ങളുടെ ഉടമകള്‍, വാടകക്കാര്‍ക്ക് കെട്ടിടത്തിന്റെ താക്കോല്‍ കൊടുക്കുന്നതിന് അടക്കം വ്യാപകമായി ഇത്തരം ലോക്ക് ബോക്‌സുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ലോക്ക് ബോക്‌സില്‍ താക്കോല്‍ വച്ച ശേഷം വാടകക്കാര്‍ക്ക് ബോക്‌സ് തുറക്കാനുള്ള കോഡ് നല്‍കുകയാണ് ചെയ്യുന്നത്. വാടകക്കാര്‍ ഉടമയെ നേരിട്ട് കാണാതെ തന്നെ കോഡ് ഉപയോഗിച്ച് ബോക്‌സ് തുറന്ന് താക്കോല്‍ എടുക്കുന്നതാണ് രീതി. എന്നാല്‍ … Read more

ഡബ്ലിൻകാരുടെ കെട്ടിടനികുതി വർദ്ധിക്കും, ടൂറിസ്റ്റ് ടാക്‌സും നൽകേണ്ടി വന്നേക്കും: പുതിയ കൗൺസിൽ ഭരണസഖ്യം രൂപീകരിച്ചു

പുതിയ കൗണ്‍സില്‍ ഭരണകൂടം അധികാരമേറ്റെടുക്കുന്നതോടെ ഡബ്ലിനിലെ താമസക്കാര്‍ ഇനിമുതല്‍ കൂടുതല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് നല്‍കേണ്ടിവന്നേക്കും. Fianna Fail, Fine Gael, Labour Party, Green Party എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച കൂട്ടുകക്ഷിസഖ്യം ഭരണമേറ്റെടുക്കുന്നതിനൊപ്പമാണ് ടാക്‌സ് വര്‍ദ്ധിപ്പിക്കുമെന്ന സൂചനകള്‍ നല്‍കിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ നഗരപരിപാലനത്തിനായി 60 മില്യണ്‍ യൂറോ സമാഹരിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിട നികുതി വര്‍ദ്ധിപ്പിക്കാനും, ഹോട്ടല്‍ ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്താനും തീരുമാനിച്ചിരിക്കുന്നത്. നേരത്തെ Sinn Fein-മായും, സോഷ്യല്‍ ഡെമോക്രാറ്റ്‌സുമായും ചേര്‍ന്ന് ലേബര്‍ പാര്‍ട്ടിയും, ഗ്രീന്‍ പാര്‍ട്ടിയും … Read more

ഡബ്ലിനിലെ Talbot Street ഇനി സ്മാർട്ടാവും; ജൂൺ 10 മുതൽ ആരംഭിക്കുന്നത് 2.5 മില്യന്റെ നവീകരണ പ്രവൃത്തികൾ

മുഖംമിനുക്കി സ്മാര്‍ട്ടാവാന്‍ ഡബ്ലിനിലെ Talbot Street. 2.5 മില്യണ്‍ യൂറോ ചെലവഴിച്ച് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ നടത്തുന്ന നവീകരണ പദ്ധതി Talbot Street-ല്‍ ജൂണ്‍ 10-ന് ആരംഭിക്കും. 20 ആഴ്ചകള്‍ കൊണ്ട് ജോലികള്‍ പൂര്‍ത്തിയാക്കും. നവീകരണജോലികള്‍ നടക്കുന്ന സമയം വാഹനങ്ങള്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും നിയന്ത്രണമുണ്ടാകുമെന്ന് കൗണ്‍സില്‍ അറിയിച്ചു. Connolly Station, Busáras അടക്കം നിരവധി ചരിത്രപ്രധാനമായ സ്ഥാപനങ്ങളും, ഗതാഗതസൗകര്യങ്ങളും പ്രവര്‍ത്തിക്കുന്ന ഇടമാണ് Talbot Street എന്നും, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പലതരം വെല്ലുവിളികളിലൂടെയാണ് പ്രദേശം കടന്നുപോകുന്നതെന്നും കൗണ്‍സില്‍ വക്താവ് … Read more

ഡബ്ലിൻ സിറ്റി കൗൺസിലിന്റെ വാഹനം മോഷ്ടിച്ച് കടക്കവേ റെയിൽവേ ബാരിയറിൽ ഇടിച്ച് അപകടം

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള വാന്‍ മോഷ്ടിച്ച് ഓടിച്ചുപോകവേ റെയില്‍വേ ബാരിയിറിലിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മാലിന്യം ശേഖരിക്കുന്ന കൗണ്‍സില്‍ വാന്‍ Parliament Street-ല്‍ നിന്നും മോഷണം പോയത്. വാഹനത്തില്‍ നിന്നും കൗണ്‍സില്‍ ജീവനക്കാരന്‍ മാലിന്യം പുറന്തള്ളുന്നതിനിടെയായിരുന്നു മോഷണം. തുടര്‍ന്ന് 5.30-ഓടെ Ormond Quay-യില്‍ വച്ച് ഗാര്‍ഡ വാഹനത്തിന് കൈ കാണിച്ചെങ്കിലും ഓടിച്ചയാള്‍ നിര്‍ത്തിയില്ല. ഇതോടെ വാഹനം മോഷ്ടിച്ചതാണെന്ന് മനസിലാക്കിയ ഗാര്‍ഡ നിരീക്ഷണം നടത്തിവരുന്നതിനിടെ Sutton-ലെ ലെവല്‍ ക്രോസിന് സമീപമുള്ള ബാരിയറില്‍ ഇടിക്കുകയായിരുന്നു. വലിയ ഗതാഗതക്കുരുക്കിനും, … Read more