വർഷങ്ങൾക്ക് ശേഷം പലിശനിരക്ക് കുറച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്; മോർട്ട്ഗേജ് എടുത്തവർക്ക് ആശ്വാസം
അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായി പലിശനിരക്കുകള്‍ കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ECB). 4% ആയിരുന്ന ഡെപ്പോസിറ്റ് പലിശനിരക്ക് .25% കുറച്ച് 3.75% ആണ് പുതുക്കിയ നിരക്ക്. അതേസമയം ഭാവിയില്‍ നിരക്കുകള്‍ കുറയ്ക്കുമോ, കൂട്ടുമോ എന്ന കാര്യത്തില്‍ ECB വ്യക്തതയൊന്നും നല്‍കിയിട്ടില്ല. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ബാങ്ക് പലിശനിരക്കുകള്‍ തുടര്‍ച്ചയായി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ 23 മാസങ്ങള്‍ക്കിടെ പത്ത് തവണയായിരുന്നു ബാങ്ക് പലിശ ഉയര്‍ത്തിയത്. പലിശനിരക്ക് കുറച്ചതോടെ ഇതോടെ മോര്‍ട്ട്‌ഗേജ് പലിശയും കുറയുമെന്നത് അയര്‍ലണ്ടില്‍ വീട് … Read more