നിക്ഷേപകർക്ക് സന്തോഷവാർത്ത; Bank of Ireland സേവിങ്സ് അക്കൗണ്ട് പലിശനിരക്ക് വർദ്ധിപ്പിച്ചു

നിക്ഷേപകര്‍ക്ക് സന്തോഷവാര്‍ത്ത. സേവിങ്‌സ്, ഡെപ്പോസിറ്റ് അക്കൗണ്ടുകളുള്ളവര്‍ക്ക് നല്‍കുന്ന പലിശനിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതായി Bank of Ireland. സെപ്റ്റംബര്‍ 8 മുതല്‍ നിക്ഷേപകര്‍ക്ക് അധികപലിശ നല്‍കിത്തുടങ്ങുമെന്ന് ബാങ്ക് വ്യക്തമാക്കി. സൂപ്പര്‍ സേവര്‍ അക്കൗണ്ടുള്ളവര്‍ക്ക് 2-ല്‍ നിന്നും 3% ആയി പലിശ വര്‍ദ്ധിപ്പിക്കും. ആദ്യത്തെ 12 മാസമായിരിക്കും ഈ അധികപലിശ ലഭിക്കുക. ശേഷം 30,000 യൂറോ വരെ ബാലന്‍സ് ഉള്ളവര്‍ക്ക് 2% പലിശ ലഭിക്കും. നേരത്തെ ഇത് 1% ആയിരുന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ ബാങ്കുകള്‍ക്ക് ലഭിക്കുന്ന … Read more

അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്കിൽ കുതിച്ചുചാട്ടം; യൂറോസോണിൽ ഏറ്റവും വർദ്ധന ഇവിടെ

അയര്‍ലണ്ടിലെ മോര്‍ട്ട്‌ഗേജ് പലിശനിരക്കുകള്‍ വീണ്ടും ഏറ്റവും ഉയര്‍ന്ന നിലയില്‍. 2017 പകുതിക്ക് ശേഷം ഇതാദ്യമായാണ് രാജ്യത്ത് മോര്‍ട്ട്‌ഗേജ് പലിശ നിരക്കുകള്‍ ഇത്രയും ഉയരുന്നതെന്നും Central Bank of Ireland വ്യക്തമാക്കുന്നു. അയര്‍ലണ്ടിലെ ശരാശരി മോര്‍ട്ട്‌ഗേജ് ഇന്ററസ്റ്റ് റേറ്റ് ഫെബ്രുവരിയില്‍ 2.92% ആയിരുന്നു. മാര്‍ച്ച് മാസം ആകുമ്പോഴേയ്ക്കും ഇത് 3.54% ആയി ഉയര്‍ന്നു. യൂറോസോണിലെ വേറെ ഏതൊരു രാജ്യത്തെക്കാളും വര്‍ദ്ധനയാണിത്. അതേസമയം മാസാമാസമുള്ള നിരക്ക് വര്‍ദ്ധിച്ചെങ്കിലും യൂറോസോണില്‍ മോര്‍ട്ട്‌ഗേജ് പലിശനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. ഫ്രാന്‍സ്, മാള്‍ട്ട … Read more

പലിശനിരക്കുകൾ ഉയർത്തി ECB; അയർലണ്ടിൽ മോർട്ട്ഗേജ് തിരിച്ചടവ് 2,500 യൂറോയോളം വർദ്ധിക്കും

European Central Bank (ECB) പലിശനിരക്കുകള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവും വര്‍ദ്ധിക്കും. യൂറോപ്പിലാകെ പിടിമുറുക്കുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 25 പോയിന്റ് വര്‍ദ്ധിപ്പിച്ച് 3.25% ആയാണ് ECB പലിശനിരക്കുകള്‍ ഉയര്‍ത്തിയത്. രാജ്യത്ത് മോര്‍ട്ട്‌ഗേജുകള്‍ എടുത്ത ധാരാളം പേര്‍ക്ക് ഇതോടെ അധികബാധ്യത വന്നുചേരും. ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് എടുത്തവരെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക. യൂറോ സോണില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായി ലോണിന് ഡിമാന്‍ഡ് കുറഞ്ഞതായി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ECB പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത് എന്നതാണ് ശ്രദ്ധേയം. നേരത്തെ … Read more

പണപ്പെരുപ്പം കഠിനം; പലിശനിരക്ക് വർദ്ധിപ്പിക്കാൻ European Central Bank

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലിശനിരക്കുകള്‍ ഉയര്‍ത്താന്‍ European Central Bank. ഇന്ന് തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. ഊര്‍ജ്ജ, ഭക്ഷ്യവില വര്‍ദ്ധിച്ചത് കാരണം കഴിഞ്ഞ വര്‍ഷം European Central Bank പലിശനിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായി ആറ് തവണയാണ് ബാങ്ക് ഇത്തരത്തില്‍ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത്. അവസാനത്തെ മൂന്ന് തവണ half point ആണ് വര്‍ദ്ധിപ്പിച്ചതെങ്കിലും, ഇത്തവണ quater point വര്‍ദ്ധന ആയേക്കുമെന്ന് ഊഹാപോഹമുണ്ട്. ഇന്ന് 12.15-നാണ് ഔദ്യോഗിക പ്രഖ്യാപനം. യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന 20 രാജ്യങ്ങളില്‍ ഏപ്രില്‍ വരെയുള്ള … Read more