അയർലണ്ടിലെ താപനില -4 ഡിഗ്രിയിൽ; ഐസ്, ഫോഗ് വാണിങ്ങുകൾ നിലവിൽ വന്നു

ക്രിസ്മസ് കാലം അടുത്തിരിക്കെ അയര്‍ലണ്ടില്‍ -4 ഡിഗ്രി വരെ കുറഞ്ഞ അന്തരീക്ഷതാപനില ഇതേനിലയില്‍ വാരാന്ത്യത്തിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇതെത്തുടര്‍ന്ന് രാജ്യമെങ്ങും ഐസ്, ഫോഗ് വാണിങ്ങുകള്‍ നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് നിലവില്‍ വന്ന വാണിങ്, ഞായര്‍ ഉച്ചയ്ക്ക് 12 വരെ തുടരും. മഞ്ഞുറയുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ തുടരും. റോഡില്‍ ഐസ് രൂപപ്പെടുക, ഫോഗ് അഥവാ മൂടല്‍മഞ്ഞ് രൂപപ്പെടുക എന്നിവ ഡ്രൈവിങ് അതീവ ദുഷ്‌കരമാക്കും. വേഗത കുറച്ചും, ഫോഗ് ലാംപുകള്‍ ഓണ്‍ ചെയ്തും … Read more

കനത്ത മൂടൽ മഞ്ഞ്; 6 കൗണ്ടികൾക്ക് ഫോഗ് വാണിങ്; ഡ്രൈവർമാർ ശ്രദ്ധിക്കുക

കനത്ത മൂടല്‍ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അയര്‍ലണ്ടിലെ ആറ് കൗണ്ടികളില്‍ യെല്ലോ ഫോഗ് വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. Dublin, Kildare, Longford, Meath, Offaly, Westmeath എന്നീ കൗണ്ടികള്‍ക്കാണ് വാണിങ് നല്‍കിയിരിക്കുന്നത്. ഇന്നലെ (ശനിയാഴ്ച) രാത്രി 9 മണിക്ക് നിലവില്‍ വന്ന വാണിങ് ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ തുടരും. റോഡിലെ കാഴ്ച മറയുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ വളരെ ശ്രദ്ധിച്ച് വേണം വാഹനമോടിക്കാന്‍. മുമ്പിലുള്ള വാഹനത്തില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കണം. വളവുകളില്‍ … Read more

കനത്ത പുകമഞ്ഞ് മൂടി അയർലൻഡ്; 18 കൗണ്ടികൾക്ക് യെല്ലോ വാണിങ്

രാജ്യത്ത് പുകമഞ്ഞ് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ 18 കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി Met Eireann. Munster, Leinster പ്രദേശങ്ങളിലെ എല്ലാ കൗണ്ടികളും ഇതില്‍പ്പെടും. ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ 1 മണിമുതല്‍ പകല്‍ 11 മണിവരെയാണ് വാണിങ് നിലവിലുള്ളത്. പുകമഞ്ഞ് കാരണം കാഴ്ച മറയാന്‍ സാധ്യതയുണ്ടെന്നും, വാഹനങ്ങള്‍ വേഗത കുറയ്ക്കമെന്നും, ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും റോഡ് സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു. റോഡിലിറങ്ങുന്ന വാഹനങ്ങള്‍ ഹെഡ്‌ലൈറ്റ്, ഫോഗ് ലൈറ്റ് എന്നിവ നിര്‍ബന്ധമായും ഓണ്‍ ചെയ്യണം. മറ്റ് വാഹനങ്ങളില്‍ നിന്നും സുരക്ഷിതമായ … Read more