ഫ്രാൻസിലെ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് മുന്നേറ്റം; മാക്രോണിന്റെ പാർട്ടി രണ്ടാമത്, തീവ്ര വലതുപക്ഷ വാദികൾ മൂന്നാം സ്ഥാനത്ത്

ഫ്രാന്‍സില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് മികച്ച നേട്ടം. ഇടത് പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യം 181 സീറ്റുകളാണ് നേടിയത്. പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ മധ്യപക്ഷമായ റിനെയ്‌സന്‍സ് പാര്‍ട്ടി 160-ലേറെ സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം കൈവരിക്കുമെന്ന് ഏവരും കരുതിയിരുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിക്ക് സീറ്റുകള്‍ കാര്യമായി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചെങ്കിലും, 143 സീറ്റുകളുമായി മൂന്നാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ല. അതേസമയം 577 … Read more

അപ്രതീക്ഷിത നീക്കത്തിൽ പാർലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് മാക്രോൺ; ഫ്രാൻസിൽ ജൂൺ 30-നു പൊതു തെരഞ്ഞെടുപ്പ്

ഫ്രാന്‍സില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തന്റെ പാര്‍ട്ടിയടങ്ങുന്ന മുന്നണിയെ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ വലിയ വ്യത്യാസത്തില്‍ തോല്‍പ്പിക്കുമെന്ന് എക്‌സിറ്റ് പോളുകളും, മറ്റ് വിലയിരുത്തലുകളും ഉണ്ടായതോടെയാണ് ധൃതിയില്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് മാക്രോണ്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെ ജൂണ്‍ 30-ന് ഫ്രാന്‍സ് പൊതുതെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങും. ‘തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ [യൂറോപ്യന്‍] ഭൂഖണ്ഡത്തിലെങ്ങും വളര്‍ന്നുവരികയാണ്. ഈ അവസരത്തില്‍ എനിക്ക് സ്വയം രാജി വയ്ക്കാന്‍ കഴിയില്ല,’ മാക്രോണ്‍ പറഞ്ഞു. ‘നിങ്ങള്‍ക്ക് … Read more