ഫ്രാൻസിൽ റഗ്ബി വേൾഡ് കപ്പ് കാണാനെത്തിയ ഐറിഷുകാരടക്കം 25-ഓളം പേർക്ക് ഭക്ഷ്യവിഷബാധ; ഫ്രഞ്ച് യുവതി മരിച്ചു

ഫ്രഞ്ച് നഗരമായ Bordeaux-ലെ വൈന്‍ ബാറില്‍ നിന്നും ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ബോട്ടുലിസം പിടിപെട്ട യുവതി മരിച്ചു. 32-കാരിയായ ഇവരുടെ ഐറിഷുകാരനായ ഭര്‍ത്താവ് ഫ്രാന്‍സിലെ തന്നെ ഒരു ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. റഗ്ബി വേള്‍ഡ് കപ്പ് കാണാനായി ഫ്രാന്‍സിലെത്തിയ ഐറിഷുകാര്‍ ഉള്‍പ്പെടെ 25-ഓളം പേര്‍ക്കാണ് ഭക്ഷണത്തില്‍ നിന്നും ബോട്ടുലിസം വിഷബാധയേറ്റത്. അയര്‍ലണ്ട്- റൊമാനിയ മത്സരം കാണാനായിരുന്നു ഐറിഷ് ആരാധകര്‍ എത്തിയത്. ശരിയായി പാചകം ചെയ്യാത്തതും, പഴകിയതുമായ ഭക്ഷണത്തില്‍ കാണപ്പെടുന്ന ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന ബോട്ടുലിനം എന്ന … Read more

ഐഫോൺ 12 കൂടുതൽ റേഡിയേഷൻ പുറത്തുവിടുന്നു; വിൽപ്പന നിർത്തിച്ച് ഫ്രാൻസ്

ഐഫോണ്‍ 12 പുറത്തുവിടുന്ന റേഡിയേഷന്‍ പരിധിയിലധികമാണെന്നും, രാജ്യത്ത് ഈ മോഡലിന്റെ വില്‍പ്പന കമ്പനി നിര്‍ത്തണമെന്നും ഫ്രാന്‍സ്. ഫ്രഞ്ച് സര്‍ക്കാരിന് കീഴിലുള്ള ദി നാഷണല്‍ ഫ്രീക്വന്‍സി ഏജന്‍സിയാണ് (ANFR) ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം ഈ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നും രാജ്യത്തെ റേഡിയേഷന്‍ നിരീക്ഷണ ഏജന്‍സിയായ ANFR ആപ്പിളിനോട് ആവശ്യപ്പെട്ടു. ഐഫോണ്‍ 12-ല്‍ നടത്തിയ അപ്‌ഡേഷന്‍ പരിശോധിക്കുമെന്ന് പറഞ്ഞ ഏജന്‍സി, റേഡിയേഷന്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഫ്രാന്‍സില്‍ വിറ്റ ഫോണുകള്‍ തിരിച്ചെടുക്കേണ്ടിവരുമെന്ന് കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ … Read more

ഫ്രാൻസിൽ ഐറിഷ് റഗ്ബി ആരാധികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ഐറിഷ് റഗ്ബി ആരാധികയെ ഫ്രാന്‍സില്‍ വച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഫ്രാന്‍സില്‍ നടക്കുന്ന റഗ്ബി ലോകകപ്പിനിടെ കഴിഞ്ഞ വാരാന്ത്യത്തില്‍ Bordeaux-ലാണ് സംഭവം. ഇതെത്തുടര്‍ന്ന് ഫ്രഞ്ച് പൊലീസ് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ഫ്രഞ്ച് പൊലീസുമായി തങ്ങള്‍ ബന്ധപ്പെട്ടതായി ഗാര്‍ഡയും പ്രതികരിച്ചു. മൂന്ന് പുരുഷന്മാരാണ് ഐറിഷുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഗ്ബി വേള്‍ഡ് കപ്പില്‍ ശനിയാഴ്ച നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ അയര്‍ലണ്ട് റൊമാനിയയെയായിരുന്നു നേരിട്ടത്. മത്സരം കാണാനെത്തിയ ആയിരക്കണക്കിന് ആരാധകരില്‍ ഒരാള്‍ക്കാണ് ദുരനുഭവമുണ്ടായത്.

ഫ്രാൻസിൽ 17-കാരനെ പൊലീസ് വെടിവച്ചു കൊന്നതിലുള്ള പ്രതിഷേധം കനക്കുന്നു

പാരിസില്‍ കൗമാരക്കാരനെ പൊലീസ് വെടിവച്ച് കൊന്നതിലുള്ള പ്രതിഷേധം കനക്കുന്നു. ജൂണ്‍ 27-നാണ് ഗതാഗത പരിശോധനയ്ക്കിടെ പാരിസ് നഗരത്തിന്റെ പ്രാന്തപ്രദേശമായ Nanterre-ല്‍ വച്ച് നാഹേല്‍ മെര്‍സൂഖ്‌ എന്ന് പേരായ 17-കാരനെ പൊലീസ് വെടിവച്ച് കൊന്നത്. കാര്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല എന്ന് ആരോപിച്ചായിരുന്നു ഇത്. കുടിയേറ്റക്കാരുടെ മകനായ നാഹേലിനെ വെടിവച്ചത് പൊലീസ് കുടിയേറ്റക്കാരോട് തുടര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ ഭാഗമായാണ് എന്നാരോപിച്ചാണ് പ്രതിഷേധങ്ങളാരംഭിച്ചത്. പ്രതിഷേധം അക്രമത്തിലേയ്ക്ക് കടന്നതോടെ പൊലീസ് രംഗത്തിറങ്ങി. ഇതോടെ പാരിസ് വലിയ സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുകയാണുണ്ടായത്. പ്രോസിക്യൂട്ടറുടെ അന്വേഷണത്തില്‍ നാഹേലിനെ വെടിവയ്ക്കാന്‍ … Read more