അയർലണ്ടിൽ ഭക്ഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ലഭിച്ചത് 5000-ഓളം പരാതികൾ; പരാതികളിൽ ഒന്നാമത് മോശം ഭക്ഷണം, രണ്ടാമത് ഭക്ഷ്യ വിഷബാധ
രാജ്യത്തെ ജനങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം തങ്ങള്‍ക്ക് 8,596 പരാതികളും, സംശയനിവാരണങ്ങളും ലഭിച്ചതായി Food Safety Authority of Ireland (FSAI). 4,996 പരാതികളാണ് പോയ വര്‍ഷം ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചത്. 2023-നെക്കാള്‍ 13.7% അധികമാണിത്. കഴിഞ്ഞ വര്‍ഷം ലഭിച്ച പരാതികളില്‍ ഒന്നാമതുള്ളത് മോശം ഭക്ഷണവുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ്. ആകെപരാതികളില്‍ 32% ഇവയാണ്. കഴിഞ്ഞ 10 വര്‍ഷമായി ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ വര്‍ദ്ധിക്കുന്നതായാണ് കാണുന്നതെന്നും, തങ്ങള്‍ക്ക് ലഭിച്ച പരാതികളില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ അന്വേഷണം നടത്തി നടപടികളെടുത്തതായും FSAI പറഞ്ഞു. … Read more





