‘ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ അയർലണ്ടിലെ ഇന്ധന വില കല്ല് താഴേയ്ക്ക് വീഴും പോലെ കുറയും’: ട്രംപ്
അയര്‍ലണ്ടിലെ ഇന്ധനവില ഇറാന്‍ യുദ്ധം തീരുന്നതോടെ കുത്തനെ കുറയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സെന്റ് പാട്രിക്‌സ് ഡേ ദിനാഘോഷത്തിന്റെ ഭാഗമായി വൈറ്റ് ഹൗസിലെത്തിയ ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിക്കാനാരംഭിച്ചതിന് പിന്നാലെയാണ് ലോകത്തെ പ്രധാന കപ്പല്‍ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചത്. വലിയ തോതില്‍ ഇന്ധനം കൊണ്ടുവരുന്ന കപ്പലുകള്‍ പതിവായി ഉപയോഗിച്ചുവരുന്ന ജലപാതയാണിത്. ഇതോടെ അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ ഇന്ധനവില കുത്തനെ … Read more



