മോഷണം, പിടിച്ചുപറി, കൊള്ള: നോർത്ത് ഡബ്ലിനിൽ 47 പേർ അറസ്റ്റിൽ

കൊള്ള, മോഷണം, പിടിച്ചുപറി എന്നിവ തടയുക ലക്ഷ്യമിട്ട് ഗാര്‍ഡ DMR North Division നടത്തിവരുന്ന Operation Táirge-ന്റെ ഭാഗമായി നോര്‍ത്ത് ഡബ്ലിന്‍ പ്രദേശത്ത് നിന്നും 47 പേരെ അറസ്റ്റ് ചെയ്തു. ഇവരെ കുറ്റം ചുമത്തിയ ശേഷം ബുധനാഴ്ച രാവിലെ 10.30-ന് Criminal Courts of Justice 1, 4 എന്നിവിടങ്ങളിലും, Balbriggan District Court-ലും ഹാജരാക്കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നറിയിച്ച Dublin Metropolitan Region (DMR) അസിസ്റ്റന്റ് കമ്മീഷണര്‍ Paul Cleary, സംഘടിതമായി മോഷണം നടത്തുന്നവരെ പിടികൂടി … Read more

ഡബ്ലിനിൽ ആക്രമണം: ഒരാൾക്ക് പരിക്ക്

ഡബ്ലിനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഡബ്ലിന്‍ 8-ലെ Dean Street-ല്‍ വച്ചായിരുന്നു സംഭവം. പരിക്കേറ്റ 30-ലേറെ പ്രായമുള്ള പുരുഷനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

ലിമറിക്കിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊള്ള

ലിമറിക്കില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊളള. ലിമറിക്ക് സിറ്റിയിലെ O’Connell Avenue പ്രദേശത്തുള്ള ഒരു വീട്ടില്‍ ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. കത്തിയുമായി വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ ആള്‍, വീട്ടുകാരനെ ഭീഷണിപ്പെടുത്തി ഏതാനും സാധനങ്ങളുമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ വീട്ടുടമയ്ക്ക് പരിക്കേറ്റിട്ടില്ല. ഗാര്‍ഡ അന്വേഷണമാരംഭിച്ചു.

അയർലണ്ടിലെ നഴ്‌സിംഗ് ഹോമുകളിൽ അന്തേവാസികളോട് മോശം പെരുമാറ്റം; ഡോക്യുമെന്ററിയിൽ അന്വേഷണമാരംഭിച്ച് ഗാർഡ

അയര്‍ലണ്ടിലെ രണ്ട് നഴ്‌സിങ് ഹോമുകളില്‍ അന്തേവാസികളോട് മോശമായി പെരുമാറുകയും, ആവശ്യത്തിന് സൗകര്യങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നതായി വ്യക്തമാക്കിയുള്ള RTE ഡോക്യുമെന്ററി കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഇതെത്തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതികളില്‍ നഴ്‌സിങ് ഹോമുകള്‍ക്കെതിരെ അന്വേണവുമായി ഗാര്‍ഡ. Portlaoise-ലെ The Residence, ഡബ്ലിനിലെ Beneavin Manor എന്നീ നഴ്‌സിങ് ഹോമുകളിലാണ് അന്തേവാസികളെ വൃത്തിയില്ലാത്ത സ്ഥലത്ത് കിടത്തുന്നതും, അവര്‍ സഹായത്തിനായി കരയുന്നതും, അന്തേവാസികളെ ശരിയായി പരിചരിക്കാതിരിക്കുകയും അടക്കമുള്ള മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ നടക്കുന്നത്. RTE-യിലെ മാധ്യമപ്രവര്‍ത്തകര്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് ഡോക്യുമെന്ററിയിലൂടെ പുറത്തുവിട്ടത്. … Read more

ഡബ്ലിനിൽ അപ്പാർട്മെന്റ് ബ്ലോക്കിന് തീവച്ചു; നിരവധി കാറുകൾ കത്തി നശിച്ചു

ഡബ്ലിനിലെ അപ്പാർട്മെന്റ് ബ്ലോക്കിന് തീവച്ചതിനെ തുടർന്ന് നിരവധി കാറുകൾ കത്തി നശിച്ചു. നിരവധി പേർക്ക് താത്കാലികമായി അപ്പാർട്മെന്റുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യവും ആണ്. വെള്ളിയാഴ്ച പുലർച്ചെ ഡബ്ലിൻ 15-ലെ Hansfield-ലുള്ള Station Road- ലെ അപാർട്മെന്റിന്റെ അണ്ടർഗ്രൗണ്ട് കാർ പാർക്കിൽ ആണ് അജ്ഞാതർ തീയിട്ടത്. തുടർന്ന് ഗാർഡയും എമർജൻസി സർവീസും എത്തി സമീപത്തെ നിരവധി കെട്ടിടങ്ങൾ ഒഴിപ്പിച്ചു. അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ല. അന്വേഷണം ആരംഭിച്ച ഗാർഡ സംഭവത്തെ പറ്റി എന്തെങ്കിലും വിവരം ഉള്ളവർ ഏതെങ്കിലും ഗാർഡ … Read more

അമിതവേഗം: അയർലണ്ടിൽ ബാങ്ക് ഹോളിഡേ വീക്കെൻഡിൽ പിടിയിലായത് 3,000 ഡ്രൈവർമാർ; ടാക്സ്, ഇൻഷുറൻസ് ഇല്ലാത്ത 380 വാഹനങ്ങളും പിടിച്ചെടുത്തു

അയര്‍ലണ്ടില്‍ ഈ കഴിഞ്ഞ ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ ഗാര്‍ഡ നടത്തിയ വേഗപരിശോധനകള്‍ക്കിടെ അമിതവേഗത്തിന് പിടിയിലായത് 3,000-ഓളം ഡ്രൈവര്‍മാര്‍. വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 7 മണി വരെയാണ് പ്രത്യേക പരിശോധനകള്‍ നടന്നത്. Templeogue-യിലെ M50-യില്‍ 100 കി.മീ വേഗപരിധിയുള്ളിടത്ത് 188 കി.മീ വേഗത്തില്‍ വാഹനമോടിച്ചതാണ് പരിശോധനയ്ക്കിടെ റെക്കോര്‍ഡ് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന സ്പീഡ്. കൗണ്ടി കില്‍ഡെയറിലെ Broadford-ലുള്ള R148-ല്‍ 80 കി.മീ വേഗപരിധിയുള്ളിടത്ത് 119 കി.മീ വേഗത്തില്‍ വാഹനമോടിച്ചയാളും പിടിയിലായി. പരിശോധനകള്‍ക്കിടെ 4,000 … Read more

ഡബ്ലിനിൽ വിമാനത്തിൽ പ്രശ്നം സൃഷ്ടിച്ച യാത്രക്കാരൻ ഗാർഡയെ ആക്രമിച്ചു

ഡബ്ലിനില്‍ നിന്നും യുഎസിലെ ന്യൂആര്‍ക്കിലേയ്ക്ക് പോകാനിരുന്ന വിമാനത്തില്‍ പ്രശ്‌നം സൃഷ്ടിച്ച യാത്രക്കാരനെ ശാന്തനാക്കാനുള്ള ശ്രമത്തിനിടെ ഗാര്‍ഡയ്ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെയാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും തിരികെ പുറപ്പെടാനിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലെ ഒരു യാത്രക്കാരന്‍ പ്രശ്‌നം സൃഷ്ടിക്കുന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് Dublin Airport Garda Station-ല്‍ നിന്നുമെത്തിയ ഗാര്‍ഡ സംഘം യാത്രക്കാരനുമായി സംസാരിക്കാന്‍ ശ്രമിക്കവേ ഇയാള്‍ ഒരു ഗാര്‍ഡ ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. സ്വയരക്ഷയുടെ ഭാഗമായി പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കേണ്ടി വന്നതായും, വിമാനത്തില്‍ നിന്നും പുറത്തേക്കോടിയ … Read more

കാർലോ ഷോപ്പിംഗ് സെന്ററിൽ വെടിയുതിർത്ത് മരിച്ചത് വിക്ക്ലോ സ്വദേശിയായ 22-കാരൻ

കാര്‍ലോ ടൗണിലെ ഷോപ്പിങ് സെന്ററില്‍ വെടിയുതിര്‍ത്ത ശേഷം പിന്നീട് സ്വയം വെടിവച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. കൗണ്ടി വിക്ക്ലോയിലെ Kiltegan സ്വദേശിയായ Evan Fitzgerald (22) ആണ് ഞായറാഴ്ച വൈകിട്ട് 6.15-ഓടെ Fairgreen Shopping Centre-ലെ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിൽ തോക്കുമായി എത്തി രണ്ട് വട്ടം മേല്‍ക്കൂരയിലേയ്ക്ക് വെടി വയ്ക്കുകയും, ശേഷം പുറത്തേക്ക് ഓടിയിറങ്ങി സ്വയം വെടിയുതിര്‍ക്കുകയും ചെയ്തത്. ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സായുധ ഗാർഡ സംഘം വളഞ്ഞതോടെ ഇയാൾ സ്വയം വെടി വയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്‌. … Read more

ലിമറിക്കിൽ വ്യാപാര സ്ഥാപനത്തിന് നേരെ ഫയർ ബോംബ് ആക്രമണം

ലിമറിക്കിലെ വ്യാപാരസ്ഥാപനത്തിന് നേരെ ഫയര്‍ ബോംബ് എറിഞ്ഞു. Old Cork Road-ലെ Inver filling station-ന് അകത്ത് പ്രവര്‍ത്തിക്കുന്ന Spar shop-ന് നേരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ 3.30-ഓടെ ഫയര്‍ ബോംബ് എറിഞ്ഞത്. ഫയര്‍ സര്‍വീസ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ആക്രമണം നടക്കുന്ന സമയം സമീപപ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. സംഭവസ്ഥലം സീല്‍ ചെയ്തതായും അന്വേഷണമാരംഭിച്ചതായും ഗാര്‍ഡ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്.

ഡബ്ലിനിൽ ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ചെറുപ്പക്കാരന് നേരെ ആക്രമണം. തിങ്കളാഴ്ച വൈകിട്ട് 4.30-ഓടെ Eden Quay area-യിലെ Rosie Hackett Bridge-ല്‍ വച്ചാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ Mater Misericordiae Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലം ഗാര്‍ഡ സീല്‍ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ്‌ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ജൂണ്‍ 2 തിങ്കളാഴ്ച വൈകിട്ട് 4 മണിക്കും 5 മണിക്കും ഇടയില്‍ Rosie Hackett Bridge പ്രദേശത്ത് ഉണ്ടായിരുന്ന ആരെങ്കിലും ആക്രമണത്തിന് സാക്ഷികളായിട്ടുണ്ടെങ്കില്‍ മുന്നോട്ട് … Read more