ഷോട്ട് ഗൺ ഉപയോഗിച്ച് വെടിവെപ്പ്; ഡബ്ലിനിൽ 2 പേർ അറസ്റ്റിൽ

ഡബ്ലിനില്‍ ഷോട്ട് ഗണ്ണില്‍ നിന്നും വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ശനിയാഴ്ച രാവിലെ 11.30-ഓടെ ഡബ്ലിന്‍ 8-ലെ Vincent Street South പ്രദേശത്ത് വച്ചാണ് വെടി പൊട്ടിയത്. തുടര്‍ന്ന് ഗാര്‍ഡയുടെ സായുധസേന അടക്കം സ്ഥലത്തെത്തുകയും, ചെറുപ്പക്കാരായ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തിരച്ചിലില്‍ ഒരു ഷോട്ട് ഗണ്‍ പിടിച്ചെടുത്തതായി ഗാര്‍ഡ അറിയിച്ചു. പ്രദേശത്തെ പല വീടുകളിലായി ഗാര്‍ഡ തിരച്ചില്‍ നടത്തിയിരുന്നു.

N5, N3 റോഡുകളിൽ പുതിയ നിരീക്ഷണ ക്യാമറകൾ; അമിതവേഗക്കാർ കുടുങ്ങും

Co Mayo-യിലെ Swinford-ലെ N5, Co Cavan-ലെ N3 എന്നിവിടങ്ങളില്‍ പുതിയ സ്പീഡ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് അധികൃതര്‍. വെള്ളിയാഴ്ച ഉച്ചയോടെ ഇവ പ്രവര്‍ത്തനക്ഷമമാകും. ഇതോടെ ഈ റോഡുകളില്‍ വേഗപരിധി ലംഘിക്കുന്നവര്‍ക്ക് ഫിക്‌സഡ് ചാര്‍ജ്ജ് പെനാല്‍റ്റി നോട്ടീസ്, 160 യൂറോ പിഴ, മൂന്ന് പെനാല്‍റ്റി പോയിന്റുകള്‍ എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. N5-ല്‍ Lislackagh-നും Cuilmore-നും ഇടയിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. N3-യില്‍ Kilduff-നും Billis-നും ഇടയിലും. റോഡില്‍ ഇരുവശത്ത് നിന്നും വരുന്ന വാഹനങ്ങളെയും ക്യാമറകള്‍ നിരീക്ഷിക്കും. … Read more

ലിമറിക്ക് സിറ്റിയിൽ വെടിവെപ്പ്; കൗമാരക്കാരന് പരിക്ക്

ലിമറിക്ക് സിറ്റിയിൽ ഉണ്ടായ വെടിവെപ്പിൽ കൗമാരക്കാരന് പരിക്ക്. ഞായറാഴ്ച രാത്രി 8 മണിയോടെ Weston-ലെ Ballinacurra-ലാണ് സംഭവം. പരിക്കുകളോടെ University Hospital Limerick-ൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ഗാർഡ അറിയിച്ചു.

ടിപ്പററിയിൽ ആക്രമണം; നാലു പേർക്ക് പരിക്ക്

കൗണ്ടി ടിപ്പററിയിലെ Nenagh-യില്‍ നടന്ന ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന ആക്രമണത്തില്‍ നാല് പുരുഷന്മാര്‍ക്കാണ് ആയുധം കൊണ്ട് കുത്തും, മുറിവും ഏറ്റത്. ഇതില്‍ രണ്ടുപേര്‍ തലയിലും, കൈയിലും പരിക്കുകളുമായി Nenagh Hospital-ല്‍ എത്തുകയായിരുന്നു. ഇവരെ പിന്നീട് University Hospital Limerick-ലേയ്ക്ക് മാറ്റി. അതേസമയം സംഭവസ്ഥലത്ത് എത്തുമ്പോഴേയ്ക്കും അക്രമം നടത്തിയവരും, ഇരകളും സ്ഥലം വിട്ടിരുന്നുവെന്ന് ഗാര്‍ഡ അറിയിച്ചു. നിലവില്‍ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു.

ഡബ്ലിനിൽ കത്തി കാട്ടി കാർ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ഡബ്ലിനിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഇന്ന് പുലർച്ചെ 2.45-ഓടെ Belgard Road-ൽ വച്ചാണ് സംഭവം. ട്രാഫിക് സിഗ്നലിൽ കാർ നിർത്തിയപ്പോൾ കത്തിയുമായി പ്രതി ഡ്രൈവറെ സമീപിക്കുകയായിരുന്നു. ഡ്രൈവർ മാത്രമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കാറിൽ കയറിയ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ മറ്റൊരിടത്തേക്ക് ഓടിക്കാൻ ആവശ്യപ്പെട്ടെങ്കിലും, കാറിൽ നിന്നിറങ്ങി രക്ഷപ്പെട്ട ഡ്രൈവർ, സംഭവം ഗാർഡയെ അറിയിക്കുകയായിരുന്നു. ശേഷം സ്ഥലത്തെത്തിയ ഗാർഡ ആളില്ലാത്ത നിലയിൽ ആണ് കാർ കണ്ടെത്തിയത്. എന്നാൽ കാറിന് അടുത്ത് … Read more

ഡോണഗലിൽ കത്തിക്കുത്ത്: ഒരാൾക്ക് പരിക്ക്, രണ്ട് പേർ അറസ്റ്റിൽ

ഡോണഗലിൽ ചെറുപ്പക്കാരനെ കുത്തി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെ Ballybofey പ്രദേശത്തു വച്ചാണ് 30-ലേറെ പ്രായമുള്ള ആൾക്ക് കുത്തേറ്റത്. ഇദ്ദേഹം Letterkenny University Hospital-ൽ ചികിത്സയിലാണ്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരു പുരുഷനെയും, സ്ത്രീയെയും ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

എൻജിൻ തകരാറും തീപിടിത്തവും: ഗാർഡയുടെ 70 കാറുകൾ ഉപയോഗം നിർത്തി

എഞ്ചിന്‍ തകരാറുകള്‍ സംശയിച്ച് അയര്‍ലണ്ടില്‍ ഗാര്‍ഡയുടെ 70-ഓളം കാറുകള്‍ ഉപയോഗം നിര്‍ത്തി. യുകെയില്‍ ഒരു പൊലീസ് വാഹനം അപകടത്തില്‍ പെട്ടതുമായി ബന്ധപ്പെട്ടാണ് അയര്‍ലണ്ടിലും നടപടി ഉണ്ടായിരിക്കുന്നത്. യുകെയിലെ Cumbria Constabulary-യുടെ ഒരു കാര്‍ എഞ്ചിന്‍ കേടായി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഒരു പൊലീസുദ്യോഗസ്ഥന്‍ മരിക്കുകയും ചെയ്തു. ഗാര്‍ഡ ഉപയോഗിക്കുന്ന ബിഎംഡബ്ല്യുവിന്റെ വിവിധ മോഡല്‍ കാറുകളാണ് ഉപയോഗം നിര്‍ത്തിവച്ചിരിക്കുന്നത്. മോഡലുകള്‍ പലതാണെങ്കിലും എല്ലാത്തിലും ഉള്ളത് N57 ഡീസല്‍ എഞ്ചിനുകളാണ്. കാറിന്റെ നിര്‍മ്മാതാക്കള്‍ തന്നെ … Read more

ഡബ്ലിൻ Cloverhill ജയിലിൽ തടവുകാരൻ കൊല്ലപ്പെട്ടു; അന്വേഷണമാരംഭിച്ച് ഗാർഡ

ഡബ്ലിനിലെ Cloverhill Prison-ല്‍ തടവുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. ശനിയാഴ്ച രാവിലെ 5.30-ഓടെയാണ് മൂന്ന് പേരെ പാര്‍പ്പിച്ച സെല്ലില്‍ എന്തോ പ്രശ്‌നം നടക്കുന്നതായി വിവരം ലഭിച്ചെത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍, 43-കാരനായ തടവുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകം എന്ന നിലയ്ക്കാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വെസ്റ്റ് ഡബ്ലിനിലെ Ballyfermot സ്വദേശിയാണ് മരിച്ചയാള്‍. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ശിക്ഷ അനുഭവിച്ച് വന്നിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഒരു കിലോ കഞ്ചാവ്, തോക്ക് എന്നിവ കൈവശം വച്ചതിന് ഇയാളെ … Read more

കോർക്കിൽ 60 ഗാർഡകൾ പങ്കെടുത്ത് വമ്പൻ ഓപ്പറേഷൻ; തോക്കുകൾ പിടിച്ചെടുത്തു, 3 അറസ്റ്റ്

നോര്‍ത്ത് കോര്‍ക്കില്‍ 60-ഓളം ഗാര്‍ഡകള്‍ ചേര്‍ന്ന് നടത്തിയ വമ്പന്‍ ഓപ്പറേഷനില്‍ ഏതാനും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും, മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വാറണ്ടുമായി എത്തിയ ഗാര്‍ഡ സംഘം ബുധനാഴ്ചയാണ് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തി മൂന്ന് തോക്കുകളും, വെടിയുണ്ടകളും പിടികൂടിയത്. സംഭവത്തില്‍ രണ്ട് ചെറുപ്പക്കാരും, 60-ലേറെ പ്രായമുള്ള ഒരാളുമാണ് അറസ്റ്റിലായിരിക്കുന്നത്. പരിശോധനയ്ക്കിടെ ഒരു റിവോള്‍വര്‍ തോക്കും പിടിച്ചെടുത്തതായി ഗാര്‍ഡ അറിയിച്ചു. ഗാര്‍ഡയുടെ സായുധ സേനയും, ഹെലികോപ്റ്ററുകളും, ഡോഗ് യൂണിറ്റും ഓപ്പറേഷന് സഹായം നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുമെന്ന് … Read more

ഡബ്ലിനിൽ 1.4 മില്യൺ യൂറോയുടെ സ്വർണ്ണവുമായി ഒരാൾ പിടിയിൽ

ഡബ്ലിനില്‍ ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ 1.4 മില്യണ്‍ യൂറോ വിലവരുന്ന സ്വര്‍ണ്ണവുമായി ഒരാള്‍ അറസ്റ്റില്‍. ഇയാളില്‍ നിന്നും 460,000 യൂറോ പണവും, 210,000 യൂറോ വിലവരുന്ന കൊക്കെയ്‌നും കണ്ടെടുത്തതായും ഗാര്‍ഡ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലായാണ് വിവിധ വ്യാപാരസ്ഥാപനങ്ങളിലും, വീടുകളിലും ഗാര്‍ഡ പരിശോധന നടത്തിയത്. അറസ്റ്റിലായ ആള്‍ക്ക് 50-ലേറെ പ്രായമുണ്ട്.