ഡബ്ലിനിൽ പട്ടാപ്പകൽ കത്തി കാട്ടി കൊള്ള; പ്രതി പിടിയിൽ

കൗണ്ടി ഡബ്ലിനിലെ Ballybrack-ല്‍ കത്തിയുമായെത്തി കൊള്ള നടത്തിയ ആള്‍ പിടിയില്‍. ചൊവ്വാഴ്ച വൈകിട്ട് 5.25-ഓടെയാണ് Church Road-ലെ ഒരു വ്യാപാരസ്ഥാപനത്തില്‍ കത്തിയുമായെത്തിയ 40-ലേറെ പ്രായമുള്ള പുരുഷന്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. തുടര്‍ന്ന് ഇയാള്‍ സ്ഥലം വിടുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തിയ ഗാര്‍ഡ സംഭവ ദിവസം വൈകിട്ട് തന്നെ ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് പ്രതിയെ പിടികൂടി. ഇയാള്‍ക്ക് മേല്‍ Criminal Justice Act, 1984 സെക്ഷന്‍ 4 ആണ് ചുമത്തിയിരിക്കുന്നത്.

അയർലണ്ടിൽ ഇന്ന് ‘നാഷണൽ സ്ലോ ഡൗൺ ഡേ’; അമിതവേഗത്തിന് ഇതുവരെ പിടിയിലായത് 125 പേർ

അയര്‍ലണ്ടിലെങ്ങുമായി ഗാര്‍ഡ ഇന്ന് (ഏപ്രില്‍ 09, ബുധന്‍) നാഷണല്‍ സ്ലോ ഡൗണ്‍ ഡേ ആചരിക്കുകയാണ്. Road Safety Authority (RSA)-യുമായി ചേര്‍ന്ന് ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ ആരംഭിച്ച സ്ലോ ഡൗണ്‍ ഡേ, രാത്രി 11.59 വരെ തുടരും. വാഹനങ്ങള്‍ സുരക്ഷിത വേഗത്തില്‍ പോകാന്‍ ആഹ്വാനം ചെയ്യുന്ന ഈ ദിനത്തില്‍ ഇതുവരെ 125 പേരെ അമിതവേഗതയ്ക്ക് പിടികൂടിയതായി ഗാര്‍ഡ അറിയിച്ചു. കൗണ്ടി വിക്ക്‌ലോയിലെ Newcastle-ലുള്ള N11-ല്‍ 100 കി.മീ വേഗപരിധിയുള്ളിടത്ത് മണിക്കൂറില്‍ 144 കി.മീ വേഗത്തില്‍ … Read more

ഡബ്ലിനിൽ സ്ത്രീയെ അക്രമിച്ചെന്ന് പരാതി; ഗാർഡ സൂപ്രണ്ട് കോടതിയിൽ ഹാജരായി

ഡബ്ലിനില്‍ സ്ത്രീയെ ആക്രമിച്ചെന്ന കേസില്‍ ഗാര്‍ഡ സൂപ്രണ്ടിനെ കോടതിയില്‍ ഹാജരാക്കി. വെള്ളിയാഴ്ചയാണ് ഫീനികിസ് പാര്‍ക്കില്‍ താമസിക്കുന്ന Gavin O’Reilly എന്ന ഗാര്‍ഡ സൂപ്രണ്ടിനെ ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയത്. 2023 ഓഗസ്റ്റ് 26-ന് Strand Street Great-ല്‍ വച്ച് ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ സ്ത്രീയെ ആക്രമിക്കുകയും, ഭീഷണിപ്പെടുത്തുകയും, അപമാനിക്കുകയും ചെയ്‌തെന്നാണ് പരാതി. പരാതിയില്‍ ഗാര്‍ഡ ഓംബുഡ്‌സ്മാനാണ് അന്വേഷണം നടത്തിയത്. Non-Fatal Offences Against the Person Act പ്രകാരമുള്ള കുറ്റമാണ് ഉദ്യോഗസ്ഥന് മേല്‍ ചുമത്തിയിരിക്കുന്നവയിലൊന്ന്. പരമാവധി ആറ് മാസമാണ് … Read more

ഡബ്ലിൻ എയർപോർട്ടിൽ നിന്നും ടാക്സിയിൽ കയറിയ ഇന്ത്യക്കാർ പണം നിറഞ്ഞ കവർ മറന്നു വച്ചു; ഫേസ്ബുക്ക് പോസ്റ്റുമായി ഗാർഡ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ടാക്‌സിയില്‍ കയറിയ യാത്രക്കാര്‍ കാറില്‍ പണം മറന്നുവച്ചതായും, ഉമസ്ഥര്‍ എത്തിയാല്‍ പണം കൈപ്പറ്റാമെന്നും അറിയിച്ച് ഗാര്‍ഡ. എയര്‍പോര്‍ട്ടില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ ടാക്‌സിയില്‍ കയറിയ ദമ്പതികളാണ് കവറില്‍ പണം മറന്നുവച്ചത്. ഇവര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. Mullinger-ലെ Tailteann Court-ലാണ് ഇവര്‍ ഇറങ്ങിയത്. പണം മറന്നുവച്ചത് ശ്രദ്ധയില്‍ പെട്ടതോടെ ടാക്‌സിയുടെ ഡ്രൈവര്‍ തന്നെ ഗാര്‍ഡയെ വിവരമറിയിക്കുകയായിരുന്നു. പണം നിലവില്‍ Mullinger ഗാര്‍ഡ സ്‌റ്റേഷനിലാണ്.

Tullamore-ൽ വീട്ടിൽ വെടിവെപ്പ്; രണ്ട് പേർ ആശുപത്രിയിൽ

Co Offaly-യിലെ Tullamore-ല്‍ വീട്ടിലുണ്ടായ വെടിവെപ്പിനെത്തുടര്‍ന്ന് രണ്ട് പേര്‍ ആശുപത്രിയില്‍. വെള്ളിയാഴ്ച രാത്രിയാണ് Kilcruttin പ്രദേശത്തെ ഒരു വീട്ടില്‍ വെടിവെപ്പുണ്ടായി എന്ന വിവരത്തെത്തുടര്‍ന്ന് ഗാര്‍ഡ സായുധ സേനയോടൊപ്പം സ്ഥലത്തെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിന്നും പരിക്കേറ്റ നിലയില്‍ രണ്ട് പുരുഷന്മാരെ ഡബ്ലിനിലെ St James’s Hospital-ല്‍ പ്രവേശിപ്പിച്ചു. വീട് സീല്‍ ചെയ്ത ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല. സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, സംഭവത്തെ പറ്റി എന്തെങ്കിലും സൂചനകളുള്ളവരോ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ … Read more

ഇൻഷുറൻസ് ഇല്ലാതെ റോഡിലിറങ്ങിയ 19,000 വാഹനങ്ങൾ പിടികൂടി ഗാർഡ; നിയമലംഘകർ ഇനി കുടുങ്ങുമെന്നുറപ്പ്

കഴിഞ്ഞ വര്‍ഷം ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറക്കിയ 19,000-ഓളം വാഹനങ്ങള്‍ പിടികൂടി ഗാര്‍ഡ. 2023-നെ അപേക്ഷിച്ച് 67% വര്‍ദ്ധനവാണിതെന്നും Irish Motor Insurance Database (IMID), Department of Transport, An Garda Síochána, Insurance Ireland എന്നിവര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഗതാഗതവകുപ്പ് തയ്യാറാക്കിയ Irish Motor Insurance Database (IMID) പരിശോധിച്ചാല്‍ രാജ്യത്ത് റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ഗാര്‍ഡ അടക്കമുള്ളവര്‍ക്ക് സെക്കന്റുകള്‍ക്കുള്ളില്‍ ലഭിക്കും. ഇത് നോക്കിയാണ് ഇന്‍ഷുറന്‍സ് ഇല്ലാതെ റോഡിലിറക്കുന്ന വാഹനങ്ങള്‍ പിടികൂടുന്നത്. … Read more

ഡബ്ലിനിൽ കത്തിക്കുത്ത്; ചെറുപ്പക്കാരന് പരിക്ക്

ഡബ്ലിന്‍ സിറ്റി സെന്ററില്‍ പുരുഷന് കുത്തേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ Henry Street-ല്‍ വച്ചാണ് ഒരു ചെറുപ്പക്കാരന് കത്തിക്കുത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ Mater Misericordiae University Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് വിവരം. Ilac Shopping Centre-ല്‍ വച്ച് ആരംഭിച്ച പ്രശ്‌നം പിന്നീട് തെരുവിലേയ്ക്ക് നീങ്ങുകയും, Foot Locker എന്ന കടയില്‍ വച്ച് കത്തിക്കുത്തില്‍ കലാശിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ … Read more

ഡബ്ലിനിൽ തോക്കുമായി രണ്ട് പേർ അറസ്റ്റിൽ

ഡബ്ലിനില്‍ നടന്ന പരിശോധനയില്‍ തോക്കുമായി രണ്ട് പുരുഷന്മാര്‍ പിടിയില്‍. തിങ്കളാഴ്ചയാണ് ഡബ്ലിനിലെ വീടുകളില്‍ Emergency Response Unit (ERU)-ന്റെ സഹായത്തോടെ ഗാര്‍ഡ നടത്തിയ പരിശോധനയില്‍ തോക്കും തിരകളും കണ്ടെടുത്തത്. സംഭവത്തില്‍ ചെറുപ്പക്കാരാനായ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. ഇവിടെ നിന്നും ഏതാനും പണവും മയക്കുമരുന്നുകളും കൂടി കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. പിടിച്ചെടുത്ത തോക്കും തിരകളും ബാലിസ്റ്റിക് പരിശോധനയ്ക്ക് അയയ്ക്കും.

Cavan-ൽ മോഷ്ടിച്ച കാറുമായി നാല് കൗമാരക്കാർ പിടിയിൽ

Co Cavan, Co Monaghan എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളില്‍ മോഷണങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് നാല് കൗമാരക്കാര്‍ പിടിയില്‍. വെള്ളിയാഴ്ച രാത്രി 8 മണിയോടെ Cavan ടൗണില്‍ പട്രോളിങ്ങിനിടെ സായുധസേനയോടൊപ്പം ഗാര്‍ഡ ഒരു വാഹനം നിര്‍ത്തി നടത്തിയ പരിശോധനയിലാണ് നാല് കൗമാരക്കാരെ അറസ്റ്റ് ചെയ്തത്. നാല് പേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് ഗാര്‍ഡ വക്താവ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡബ്ലിനില്‍ നിന്നും അനധികൃതമായി തട്ടിയെടുത്തതാണെന്നും ഗാര്‍ഡ പറയുന്നു. കാറില്‍ നിന്നും വേറെയും മോഷണവസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ നാല് പേരില്‍ മൂന്ന് പേരെ … Read more

ഡബ്ലിനിൽ നിന്നും 115 ലിറ്റർ ഹോം മെയ്ഡ് മദ്യം പിടിച്ചെടുത്തു

ഗാര്‍ഡയും, റവന്യൂ വകുപ്പും, Health Products Regulatory Authority (HPRA)-യും ചേര്‍ന്ന് ഞായറാഴ്ച കൗണ്ടി ഡബ്ലിനില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 79,200 സിഗരറ്റുകള്‍, 1.25 കിലോഗ്രാം പുകയില, 667 ലിറ്റര്‍ മദ്യം എന്നിവ പിടിച്ചെടുത്തു. ആകെ പിടികൂടിയ മദ്യത്തില്‍ 115 ലിറ്റര്‍ വീടുകളില്‍ വച്ച് തയ്യാറാക്കിയതാണെന്നാണ് നിഗമനം. പിടികൂടിയ മദ്യത്തിന്റെ ആകെ വിപണിവില 4,000 യൂറോയിലധികം വരും. വീട്ടില്‍ നിന്ന് മദ്യം തയ്യാറാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് റവന്യൂ വ്യക്തമാക്കി.