കെറിയിൽ മോഷണശ്രമത്തിനിടെ സ്ത്രീക്ക് അക്രമിയുടെ കുത്തേറ്റു; ഒരാൾ പിടിയിൽ

കൗണ്ടി കെറിയില്‍ മോഷണശ്രമത്തിനിടെ അക്രമി സ്ത്രീയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് Castleisland-ലെ ഒരു വീട്ടില്‍ സംഭവം നടന്നത്. വീട്ടില്‍ നടന്ന കൊള്ള തടയുന്നതിനിടെ സ്ത്രീക്ക് കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. നിലവില്‍ University Hospital Kerry-യില്‍ ചികിത്സയിലാണ് 30-ലേറെ പ്രായമുള്ള ഇവര്‍. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അതേസമയം സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ഡബ്ലിൻ എയർപോർട്ടിൽ 16.5 കിലോ കഞ്ചാവുമായി ചെറുപ്പക്കാരൻ അറസ്റ്റിൽ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 330,000 യൂറോയുടെ കഞ്ചാവുമായി ചെറുപ്പക്കാരന്‍ അറസ്റ്റില്‍. ഞായറാഴ്ച വിമാനത്തില്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് 16.5 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവ് കണ്ടെടുത്തതായി റവന്യൂ ഓഫിസര്‍മാര്‍ അറിയിച്ചത്. കൗമാരപ്രായം കഴിഞ്ഞ പ്രതിയെ ഡബ്ലിനിലെ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തശേഷം കോടതിയില്‍ ഹാജരാക്കി. കേസില്‍ തുടരന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

അയർലണ്ട് മന്ത്രി മേരി ബട്ട്ലറിന്റെ കാറിന്റെ ടയർ കുത്തിക്കീറി; അന്വേഷണം ആരംഭിച്ച് ഗാർഡ

അയര്‍ലണ്ടിന്റെ ആരോഗ്യവകുപ്പ് സഹമന്ത്രിയായ മേരി ബട്ട്‌ലറിന്റെ കാറിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വാട്ടര്‍ഫോര്‍ഡ് സിറ്റിയിലെ Baker Street-ല്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഒരു ടയര്‍ കുത്തിക്കീറിയ നിലയിലാണ് കാണപ്പെട്ടത്. അതേസമയം ഇവിടെ നിര്‍ത്തിയിട്ടിരുന്ന മറ്റ് കാറുകള്‍ക്ക് നേരെയൊന്നും തന്നെ അക്രമങ്ങള്‍ നടക്കാതിരുന്നതാണ്, ഇത് മന്ത്രിയെ ലക്ഷ്യമിട്ടാണ് എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. സിസിടിവി അടക്കമുള്ളവ ഗാര്‍ഡ പരിശോധിച്ച് വരികയാണ്. പ്രദേശത്തെ O’Connell Street-ല്‍ ഒരു പരിപാടിയില്‍ … Read more

സഹായം ചോദിച്ചെത്തിയ ഇയു ഇതര പൗരത്വം ഉള്ളവർക്ക് നേരെ ലൈംഗികാതിക്രമം; മുൻ ഗാർഡ ഉദ്യോഗസ്ഥന് തടവുശിക്ഷ

വിസ സംബന്ധിച്ച സഹായങ്ങള്‍ക്കായി സമീപിച്ച രണ്ട് ഇയു ഇതര പൗരത്വം ഉള്ളവര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുന്‍ ഗാര്‍ഡ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന് തടവുശിക്ഷ. റോസ്‌കോമണിലെ ഗാര്‍ഡ സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്ന John Egan (61) എന്നയാള്‍ക്കാണ് റോസ്‌കോമണ്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. കൗണ്ടി മേയോയിലെ Knock-ലുള്ള Drum സ്വദേശിയായ പ്രതി, 2015 ഫെബ്രുവരി 14-നാണ് വിസ സംബന്ധിച്ച് സഹായം തേടി വന്ന രണ്ട് സ്ത്രീകളില്‍ ഒരാളെ ലൈംഗികമായി ആക്രമിച്ചത്. ഇക്കാലത്ത് സ്റ്റേഷനില്‍ ഇമിഗ്രേഷന്‍ … Read more

അയർലണ്ടിൽ ഗാർഡ, പ്രതിരോധ സേന, പ്രിസൺ ഓഫിസർമാർ എന്നിവരുടെ വിരമിക്കൽ പ്രായം ഇനി 62 വയസ്

സേനാംഗങ്ങളുടെ എണ്ണക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഗാര്‍ഡ, പ്രതിരോധസേന, പ്രിസണ്‍ ഓഫിസര്‍മാര്‍ എന്നിവരുടെ നിര്‍ബന്ധിത വിരമിക്കല്‍ പ്രായം ഉയര്‍ത്തി ഐറിഷ് സര്‍ക്കാര്‍. നിലവിലെ 60 വയസ് എന്ന വിരമിക്കല്‍ പ്രായം ഇനിമുതല്‍ 62 ആയിരിക്കും. പ്രതിരോധ സേനയില്‍ ചേരാനുള്ള പരമാവധി പ്രായം 29-ല്‍ നിന്നും 39 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ഗാര്‍ഡയില്‍ ചേരാനുള്ള പരമാവധി പ്രായം ഈയിടെയാണ് 50 വയസായി ഉയര്‍ത്തിയത്. ആവശ്യത്തിന് സേനാംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിലും, അവരെ നിലനിര്‍ത്തുന്നതിലും വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ചൊവ്വാഴ്ചത്തെ പദ്ധതി … Read more

മനുഷ്യക്കടത്തും തൊഴിൽ ചൂഷണവും; കോർക്കിൽ 3 പേർ അറസ്റ്റിൽ

മനുഷ്യക്കടത്ത്, തൊഴില്‍ ചൂഷണം എന്നിവയുമായി ബന്ധപ്പെട്ട് കോര്‍ക്കില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കോര്‍ക്ക്, റോസ്‌കോമണ്‍ എന്നിവിടങ്ങളിലായി ശനിയാഴ്ച രാവിലെ ഗാര്‍ഡ നടത്തിയ പരിശോധനകളിലാണ് അറസ്റ്റ്. മൂന്ന് പേരും പുരുഷന്മാരാണ്. വിവിധ യൂണിറ്റുകളില്‍ നിന്നായി 100-ലധികം ഗാര്‍ഡകള്‍ പങ്കെടുത്താണ് ഓപ്പറേഷന്‍ നടന്നത്. ഗാര്‍ഡയുടെ സായുധസംഘവും സഹായം നല്‍കി. തെളിവുകളായി ഏതാനും സാധനങ്ങള്‍ പിടിച്ചെടുത്തതായും ഗാര്‍ഡ അറിയിച്ചു. ക്രിമിനല്‍ ജസ്റ്റിസ് ആക്ട് 2007-ലെ സെക്ഷന്‍ 50 ചുമത്തിയ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കിഴക്കന്‍ യൂറോപ്പിലെ മനുഷ്യക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ള അയര്‍ലണ്ടിലെ … Read more

Westmeath-ൽ വീട്ടിൽ കയറി കൊള്ള; 3 പേരെ ഓടിച്ചിട്ട് പിടിച്ച് ഗാർഡ

Westmeath-ലെ വീട്ടില്‍ കൊള്ള നടത്തിയ മൂന്ന് പേര്‍ പിടിയില്‍. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് Ballynacargy പ്രദേശത്തെ ഒരു വീട്ടില്‍ കയറിയ കൊള്ളസംഘം, ആഭരണങ്ങള്‍ കവര്‍ന്ന ശേഷം രക്ഷപ്പെട്ടത്. അതേസമയം സമീപം പട്രോളിങ് നടത്തുകയായിരുന്ന ഗാര്‍ഡ സംഘം രക്ഷപ്പെട്ട വാഹനത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ഗാര്‍ഡ സേനാംഗങ്ങളുടെ സഹായത്തോടെ നടത്തിയ ഓപ്പറേഷനിലാണ് കൊള്ളക്കാരെ പിടികൂടിയത്. വാഹനത്തില്‍ നിന്നും ഇറങ്ങിയോടിയ മൂന്ന് പുരുഷന്മാരെ ഗാര്‍ഡ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം; അയർലണ്ടിൽ പിഴയിട്ടത് 19,000 പേർക്ക്

ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചതിന് കഴിഞ്ഞ വര്‍ഷം രാജ്യത്ത് പിഴ ഈടാക്കിയത് 19,000-ഓളം പേരില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. വാഹനങ്ങള്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും, ഗുരുതരമായ അപകടങ്ങള്‍ക്ക് അത് വഴി വയ്ക്കുമെന്നും തിങ്കളാഴ്ച ആരംഭിച്ച ‘phone down’ കാംപെയിന്റെ ഭാഗമായി ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് 29% പേര്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണിലോ, ഫോണില്‍ നിന്നും ഹാന്‍ഡ് ഫ്രീ ആയോ സംസാരിക്കുന്നുണ്ടെന്നാണ് റോഡ് സേഫ്റ്റി അതോറ്റിയുടെ കണക്കുകള്‍. കൂടാതെ അഞ്ചില്‍ ഒരാള്‍ വീതം ഡ്രൈവിങ്ങിനിടെ മെസോജോ, ഇമെയിലോ ചെക്ക് ചെയ്യുകയും … Read more

അയർലണ്ടിൽ അനധികൃത സിഗരറ്റ് ഫാക്ടറി; പിടിച്ചെടുത്തത് 1.4 ടൺ പുകയില

ഡബ്ലിനില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന സിഗരറ്റ് ഫാക്ടറി അടപ്പിച്ച് ഗാര്‍ഡയും, റവന്യൂ ഉദ്യോഗസ്ഥരും. വെള്ളിയാഴ്ചയാണ് ഡബ്ലിന്‍ 11-ല്‍ നടത്തിയ പരിശോധനയില്‍ 1.4 ടണ്‍ അസംസ്‌കൃത പുകയില, 758,000 സിഗരറ്റുകള്‍ എന്നിവ പിടികൂടിയത്. ഡിറ്റക്ടീവ് ഡോഗ് ആയ മിലോയുടെ സഹായത്തോടെയായിരുന്നു പരിശോധന. ‘Marlboro’ എന്ന പേരിലാണ് ഈ ഫാക്ടറിയില്‍ സിഗരറ്റ് നിര്‍മ്മിച്ചുകൊണ്ടിരുന്നത്. പിടിച്ചെടുത്ത സിഗരറ്റുകള്‍ക്ക് വിപണിയില്‍ 630,000 യൂറോ വിലയുണ്ട്. മണിക്കൂറില്‍ 250,000-ധികം സിഗരറ്റുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുണ്ടെന്ന് കരുതുന്ന മെഷീനും ഇവിടെ നിന്നും പിടിച്ചെടുത്തു. ഒപ്പം പാക്കിങ് സൗകര്യവും ഉണ്ടായിരുന്നു. … Read more

ഡബ്ലിൻ ജയിലിൽ ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തൽ; 42-കാരൻ അറസ്റ്റിൽ

വെസ്റ്റ് ഡബ്ലിനിലെ ജയിലിൽ ഡ്രോൺ വഴി മയക്കുമരുന്ന് എത്തിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ഫെബ്രുവരി 12-നാണ് ഇയാൾ കടത്താൻ ശ്രമിച്ച ഡയമോർഫിൻ എന്ന മയക്കുമരുന്നും, കടത്താൻ ഉപയോഗിച്ച ഡ്രോണും പിടിക്കപ്പെട്ടത്. 42-കാരനായ പ്രതിയും ഇവിടെ വച്ച് തന്നെ പിടിയിലായി. ഇതിന്റെ തുടർച്ചയായി വെള്ളിയാഴ്ച വെസ്റ്റ് ഡബ്ലിനിലെ ഒരു വീട് പരിശോധിച്ച ഗാർഡ, 180,000 യൂറോ, 10,000 യൂറോ വില വരുന്ന ആഡംബര വാച്ച്, ഏതാനും മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. Wheatfield and Cloverhill പ്രിസൺസ് ജയിലുകളിൽ മയക്കുമരുന്ന് … Read more