ഗോൾവേയിൽ അഭയാർഥികളുടെ കെട്ടിടം അഗ്നിക്കിരയാക്കിയ സംഭവം; 4 പേർ അറസ്റ്റിൽ
കൗണ്ടി ഗോള്‍വേയിലെ Rosscahill-ല്‍ കെട്ടിടത്തിന് തീ വച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ പോകുന്നുവെന്ന് അറിയിപ്പ് ഉണ്ടായതിന് പിന്നാലെയാണ് കഴിഞ്ഞ ഡിസംബര്‍ 16-ന് കെട്ടിടത്തിന് തീയിട്ടത്. 70 അഭയാര്‍ത്ഥികളെയായിരുന്നു ഇവിടെ താമസിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളുമാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് ഗാര്‍ഡ അറിയിച്ചു. ഇതടക്കം രാജ്യത്തെ പല കെട്ടിടങ്ങളും ഈയിടെ അക്രമികള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങള്‍ ഇത്തരത്തില്‍ തീയിട്ട് നശിപ്പിക്കുന്നതിനെ മന്ത്രിമാരടക്കം … Read more






 
						 
						