നോർത്ത് ഡബ്ലിനിൽ വേഗ പരിശോധനയ്ക്കിടെ ഗാർഡ വാഹനാപകടത്തിൽ മരിച്ചു
നോർത്ത് ഡബ്ലിനിൽ വേഗ പരിശോധനയ്ക്കിടെ ഗാർഡ വാഹനാപകടത്തിൽ മരിച്ചു. Lanestown പ്രദേശത്ത് റോഡരികിൽ പരിശോധന നടത്തുന്നതിനിടെ ഉദ്യോഗസ്ഥനെ മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു. സംഭവത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ചയാൾക്ക് പരിക്കുണ്ട്. അപകടത്തെ തുടർന്ന് Lanestown-ലെ R132 അടച്ചതായും, ഗതാഗതം വഴി തിരിച്ചു വിടുകയാണെന്നും ഗാർഡ ഹെഡ് ക്വാർട്ടേഴ്‌സ് പ്രസ്താവനയിൽ അറിയിച്ചു.