അയർലണ്ടുകാർക്ക് ഇരട്ട പ്രഹരം: ഇൻഷുറൻസ് പ്രീമിയം വർദ്ധന പ്രഖ്യാപിച്ച് Level Health-ഉം
മറ്റ് കമ്പനികൾക്ക് പിന്നാലെ അയർലണ്ടിൽ ഇൻഷുറൻസ് പ്രീമിയം വർദ്ധന പ്രഖ്യാപിച്ച് Level Health-ഉം. 2026 ഫെബ്രുവരി 2 മുതൽ ഏതാനും പ്ലാനുകളിൽ ശരാശരി 4% വർദ്ധന വരുത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പ്ലാനുകൾ പുതുക്കുന്നവർക്കും ഈ വർദ്ധന ബാധകമാണ്. അതേസമയം രാജ്യത്തെ ജീവിതചെലവ് വർദ്ധിച്ചിരിക്കുന്നതിനിടെയുള്ള ഇത്തരം വില വർദ്ധനകൾ ഒട്ടും സ്വീകാര്യമല്ലെന്ന് The Health Insurance Authority (HIA) പ്രതികരിച്ചു. ചെലവ് കൂടിയത്, ക്ലെയിമുകൾ വർദ്ധിച്ചത് എന്നിവയെല്ലാമാണ് പ്രീമിയം കൂട്ടാൻ കമ്പനികൾ പറയുന്ന ന്യായം എന്നും HIA പറഞ്ഞു. … Read more





