അയർലണ്ടിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളുടെ ക്ലെയിമുകൾ വർദ്ധിച്ചു

അയര്‍ലണ്ടില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങളെത്തുടര്‍ന്നുള്ള ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 11% വര്‍ദ്ധിച്ചതായി Motor Insurers’ Bureau of Ireland (MIBI). 2023-ല്‍ വര്‍ഷം ഇത്തരം 1,927 ക്ലെയിമുകളാണ് MIBI-ക്ക് ലഭിച്ചത്. 2022-നെക്കാള്‍ 187 ക്ലെയിമുകള്‍ അധികമായി ലഭിച്ചു. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍, തിരിച്ചറിയപ്പെടാത്ത വാഹനങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന അപകടങ്ങളില്‍ പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 1955-ലാണ് MIBI സ്ഥാപിക്കപ്പെട്ടത്. നിയമപ്രകാരം അയര്‍ലണ്ടിലെ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും MIBI-യില്‍ അംഗങ്ങളാകുകയും, വര്‍ഷംതോറും ഒരു തുക MIBI-ക്ക് സംഭാവന നല്‍കുകയും … Read more

അയർലണ്ടിലെ ജനപ്രിയ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ നിർത്തലാക്കി VHI; ഒന്നര ലക്ഷത്തോളം പേരെ ബാധിക്കും

പല ജനപ്രിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകളും നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ച് അയര്‍ലണ്ടിലെ പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനമായ VHI. ചെലവേറിയ പല ഹെല്‍ത്ത് പ്ലാനുകളുമാണ് നിര്‍ത്തലാക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. പുതിയ വരിക്കാര്‍ക്ക് Health Plus Extra plan (€3,400 per adult), Health Plus Access (€2,574 per adult), Health Plus Excess (€2,471 per adult), Health Access (€2,276 per adult) എന്നിവ ഇനിമുതല്‍ ലഭ്യമാകില്ല. നിലവിലെ ഉപഭോക്താക്കള്‍ക്ക് മെയ് 1 മുതല്‍ ഇവ പുതുക്കാന്‍ … Read more

അയർലണ്ടിൽ ഇൻഷുറൻസ് പ്രീമിയം വർദ്ധിച്ചു; പാക്കേജ് പോളിസിക്ക് നൽകേണ്ടത് 2,781 യൂറോ

അയര്‍ലണ്ടില്‍ ലിയബിലിറ്റി കവര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയര്‍ന്നു. സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8% ആണ് 2022-ല്‍ പ്രീമിയം ഉയര്‍ന്നത്. അതേസമയം 2019-നെ അപേക്ഷിച്ച് സെറ്റില്‍മെന്റ് തുകകളുടെ കാര്യത്തില്‍ 14% കുറവ് സംഭവിച്ചെന്നും, ഇത് പ്രീമിയം തുക കുറയ്ക്കുന്നതിലേയ്ക്ക് നയിച്ചില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021-ല്‍ 9% അഥവാ 98 മില്യണ്‍ യൂറോയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഓപ്പറേറ്റിങ് പ്രോഫിറ്റ് ഇനത്തില്‍ ലാഭമുണ്ടാക്കിയത്. 2022-ല്‍ ഇത് 14% അഥവാ 176 മില്യണ്‍ യൂറോ ആയി ഉയര്‍ന്നു. എംപ്ലോയേഴ്‌സ് … Read more

ആരോഗ്യ ഇൻഷുറൻസ് തുക വീണ്ടും വർദ്ധിപ്പിച്ച് VHI; 300 യൂറോ വരെ നൽകേണ്ടി വരും

അയര്‍ലണ്ടിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ VHI വീണ്ടും പ്രീമിയം വര്‍ദ്ധിപ്പിച്ചു. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് കമ്പനി പ്രീമിയത്തില്‍ വര്‍ദ്ധന വരുത്തുന്നത്. കഴിഞ്ഞ വര്‍ഷം ക്ലെയിമുകളില്‍ 20% വര്‍ദ്ധന ഉണ്ടായെന്നും, അതിനാല്‍ പ്രീമിയത്തില്‍ 7% വര്‍ദ്ധന വരുത്തുകയുമാണെന്നാണ് കമ്പനി പറയുന്നത്. ഇതോടെ പല കുടുംബങ്ങളും വര്‍ഷം 300 യൂറോ വരെ VHI ആരോഗ്യ ഇന്‍ഷുറന്‍സിനായി നല്‍കേണ്ട സ്ഥിതിയാണ്. മാര്‍ച്ച് 1 മുതല്‍ ഇന്‍ഷുറന്‍സ് പുതുക്കുന്നവര്‍ക്ക് പ്രീമിയം വര്‍ദ്ധന ബാധകമാകും. രാജ്യത്തെ മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയായ … Read more

അയർലണ്ടിൽ ഇൻഷുറൻസ് പ്രീമിയം കുറഞ്ഞു; ക്ലെയിമുകൾ വർദ്ധിച്ചു

അയര്‍ലണ്ടില്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞു. 2022-ല്‍ പ്രീമിയം 7% കുറഞ്ഞ് 568 യൂറോയില്‍ എത്തിയതായാണ് സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022-ലെ ആകെ പ്രൈവറ്റ് മോട്ടോര്‍ ഇന്‍ഷുറന്‍സ് തുക 1.3 ബില്യണ്‍ യൂറോ ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ 20% വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരിക്കുകള്‍ സംബന്ധിച്ചുള്ള ക്ലെയിമുകള്‍ 16% വര്‍ദ്ധിച്ചപ്പോള്‍, വാഹനത്തിന് കേടുപാടുകള്‍ പറ്റിയത് സംബന്ധിച്ചുള്ള ക്ലെയിമുകള്‍ 20% ആണ് ഉയര്‍ന്നത്. ഇതോടെ ആകെ പ്രീമിയം തുകയുടെ 61% ആണ് … Read more

അയർലണ്ടിൽ ഇൻഷുറൻസ് തട്ടിപ്പുകാരെ പിടികൂടാൻ കമ്പനികളും സർക്കാരും കൈകോർക്കുന്നു; പുതിയ കരാർ ഒപ്പുവച്ചു

അയര്‍ലണ്ടില്‍ ഇന്‍ഷുറന്‍സ് തട്ടിപ്പുകാരെ പിടികൂടുന്നതിനായി പുതിയ കരാറില്‍ ഒപ്പുവച്ച് ഇന്‍ഷുറന്‍സ് കമ്പനികളും സര്‍ക്കാരും. Insurance Ireland, An Gardá Síochána, Alliance for Insurance Reform എന്നിവയുടെ പ്രതിനിധികള്‍ ചൊവ്വാഴ്ച ഒപ്പുവച്ച Memoranda of Understanding (MOU) പ്രകാരം, ഇനിമുതല്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടന്നതായി സംശയിക്കുന്ന സംഭവങ്ങളില്‍ കൃത്യവും, വിശദവുമായ അന്വേഷണം നടക്കും. വ്യാജമായ ക്ലെയിമുകള്‍ വഴി ഓരോ വര്‍ഷവും അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 200 മില്യണ്‍ യൂറോ വീതം നഷ്ടം വരുന്നതായി നേരത്തെ Insurance Ireland … Read more

ആരോഗ്യ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിച്ച് Irish Life; മാസങ്ങൾക്കിടെ 10 ശതമാനത്തോളം വർദ്ധന

രാജ്യത്തെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ Irish Life, പ്രീമിയം തുകകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. പ്രീമിയത്തില്‍ ജൂലൈ 1 മുതല്‍ 5% വര്‍ദ്ധന ഉണ്ടാകുമെന്നാണ് Irish Life അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വര്‍ദ്ധിച്ചതാണ് പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി കമ്പനി പറയുന്നത്. സ്വകാര്യ, ഹൈടെക് ആശുപത്രികള്‍ വഴി വരുന്ന ക്ലെയിമുകള്‍ വര്‍ദ്ധിച്ചതാണ് നിലവിലെ പ്രീമിയം വര്‍ദ്ധനയ്ക്ക് മുഖ്യ കാരണമെന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തെ വിദഗ്ദ്ധനായ Dermot Goode പറയുന്നു. ഈ വര്‍ദ്ധന, രണ്ട് മുതിര്‍ന്നവരും, രണ്ട് കുട്ടികളുമുള്ള കുടുംബത്തിന് … Read more

അയർലണ്ടിൽ ഇൻഷുറൻസ് പ്രീമിയം തുകയിൽ വൻ വർദ്ധന; നടപടി ആവശ്യപ്പെട്ട് സംഘടന

അയര്‍ലണ്ടില്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക നിയന്ത്രണമില്ലാതെ കൂടുന്നതില്‍ നടപടിയെടുക്കാനാവശ്യപ്പെട്ട് The Alliance for Insurance Reform സംഘടന. പ്രീമിയം തുക 16% വര്‍ദ്ധിച്ചതായി ഈയിടെ സംഘടന നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. പേഴ്‌സണല്‍ ഇന്‍ജുറിക്ക് നല്‍കപ്പെടുന്ന ഇന്‍ഷുറന്‍സ് തുക നിയന്ത്രിക്കുന്നതിനായി ജുഡീഷ്യല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നതിന് പിന്നാലെ ചെറിയ ആശ്വാസമുണ്ടായെങ്കിലും, ഇതിന്റെ ഗുണം പ്രീമിയം അടയ്ക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍, വൊളന്ററി, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍, ചാരിറ്റികള്‍ എന്നിവയ്ക്ക് ലഭിക്കുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. സംഘടന നടത്തിയ സര്‍വേ പ്രകാരം 42% ഓര്‍ഗനൈസേഷനുകളും പ്രീമിയം … Read more

ആ കളി ഇനി നടപ്പില്ല! ഇൻഷുറൻസ് കമ്പനികൾ സ്ഥിരഉപഭോക്താക്കളിൽ നിന്നും അമിത പ്രീമിയം ഈടാക്കുന്നത് നിർത്തലാക്കി സെൻട്രൽ ബാങ്ക്

അയര്‍ലണ്ടില്‍ ഉപഭോക്താക്കളില്‍ നിന്നും അധിക പ്രീമിയം ഈടാക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രവണതയ്ക്ക് തടയിട്ടുകൊണ്ട് പുതിയ നിയമം പാസാക്കി സെന്‍ട്രല്‍ ബാങ്ക്. വര്‍ഷങ്ങളായി ഒരേ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തന്നെ പോളിസി പുതുക്കിക്കൊണ്ടിരിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും, പുതിയ ഉപഭോക്താക്കളെക്കാള്‍ വളരെ കൂടിയ തുക പ്രീമിയമായി വാങ്ങുന്ന രീതിക്കാണ് ഇതോടെ അവസാനമാകുക. ‘ലോയല്‍റ്റി പെനാല്‍റ്റി’ എന്നറിയപ്പെടുന്ന ഈ രീതി ഇനിമുതല്‍ പാടില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് കര്‍ശന നിര്‍ദ്ദേശം പുറത്തിറക്കി. ജൂലൈ 1 മുതല്‍ നിയന്ത്രണം നിലവില്‍ വരും. Price walking … Read more