നീതിന്യായ വകുപ്പ് മന്ത്രി ഹെലൻ മക്കന്റീയുടെ വീടിന് ബോംബ് ഭീഷണി: കുടുംബത്തെ ഒഴിപ്പിച്ചു

നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീയുടെ വീടിന് നേരെയുണ്ടായ ബോംബ് ഭീഷണിയെത്തുടര്‍ന്ന് കുടുംബത്തെ ഒഴിപ്പിച്ചു. ഈയാഴ്ചയിലെ ഒരു ദിവസമാണ് രാത്രി വൈകി ബോംബ് ഭീഷണി ഉണ്ടായതെന്നും, സംഭവം ഗൗരവത്തിലെടുത്ത ഗാര്‍ഡ അന്വേഷണം ആരംഭിച്ചതായും ഐറിഷ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ കോള്‍ വഴി രണ്ട് തവണയാണ് മക്കന്റീയുടെ വീട്ടില്‍ ഭീഷണി സന്ദേശം എത്തിയത്. ഭര്‍ത്താവും, രണ്ട് ചെറിയ മക്കളുമായിരുന്നു ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവം നടക്കുന്ന സമയം മക്കന്റീ പാര്‍ലമെന്റില്‍ ആയിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ഗാര്‍ഡ … Read more

അയർലണ്ടിൽ കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ വർദ്ധിപ്പിക്കുന്നു; അഞ്ചല്ല ഇനി 10 വർഷം തടവ്

അയര്‍ലണ്ടില്‍ കത്തി ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ കാലം തടവുശിക്ഷ ലഭിക്കുമെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ. ഇത് സംബന്ധിച്ച മക്കന്റീയുടെ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. രാജ്യത്തെ ക്രമസമാധാനപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പുതിയ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് നടപടി. അയര്‍ലണ്ടില്‍ കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി കഴിഞ്ഞ ദിവസം പുറത്തുവന്ന ആശങ്ക പടര്‍ത്തിയിരുന്നു. മുറിവേല്‍പ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കത്തി കൈവശം വയ്ക്കുക, കത്തിയുമായി അതിക്രമിച്ച് കടക്കുക, കത്തി കാട്ടി ഭീഷണിപ്പെടുത്തുക മുതലായ … Read more

ഐറിഷ് സർക്കാരിന്റെ മയക്കുമരുന്ന് നയം പരാജയമോ?

മയക്കുമരുന്നുകള്‍ കൈവശം വയ്ക്കുന്നതിന് പിടിക്കപ്പെട്ട് കോടതിയില്‍ ഹാജരാക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുന്നത് വഴി രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാം എന്ന നയം ഫലപ്രദമാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. നീതിന്യായവകുപ്പില്‍ നിന്നും ലഭിച്ച കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ പിടിയിലാകുന്നവരെ താക്കീത് ചെയ്ത് വിട്ടയയ്ക്കുക വഴി മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാമെന്നതാണ് സര്‍ക്കാര്‍ നിയമെങ്കിലും, ഇതിന്റെ ഫലം നേരെ വിപരീതമായി മാറി നിരോധിത ലഹരി വസ്തുക്കളുമായി പിടിയിലാകുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണ് ചെയ്യുന്നത്. അതുപോലെ മയക്കുമരുന്നുകളുമായി പിടിയിലാകുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ … Read more

അയർലണ്ടിൽ അക്രമണങ്ങൾ കൂടാൻ കാരണം കുടിയേറ്റക്കാരോ?

അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റം വര്‍ദ്ധിച്ചതാണ് രാജ്യത്ത് അക്രമസംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായതെന്ന ചിന്ത തെറ്റാണെന്ന് നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ.  ഈ വാദത്തെ പിന്തുണയ്ക്കുന്ന യാതൊരു തെളിവും ലഭ്യമല്ലെന്നും Newstalk-ന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി. രാജ്യത്ത് എത്തുന്ന കുടിയേറ്റക്കാരെ പലവിധ പരിശോധനകള്‍ക്ക് ശേഷമാണ് ഇവിടെ താമസിക്കാന്‍ അനുവദിക്കുന്നതെന്ന് പറഞ്ഞ മക്കന്റീ, പലരും എത്തുന്ന ക്രിമിനല്‍ കുറ്റം ചെയ്തിട്ടാണെന്നും, അത് സര്‍ക്കാരിന് അറിയാത്തതാണെന്നുമുള്ള വാദം തള്ളിക്കളയുകയും ചെയ്തു. രാജ്യത്തേയ്‌ക്കെത്തുന്ന അഭയാര്‍ത്ഥികളെ സംബന്ധിച്ച് ഇത്തരം തെറ്റായ ധാരണകള്‍ വച്ചു പുലര്‍ത്തരുതെന്ന് … Read more