ഐറിഷ് പ്രോപ്പർട്ടി വിലകൾ 10% വരെ അധികമെന്ന് ESRI റിപ്പോര്‍ട്ട്‌

അയര്‍ലണ്ടിലെ പ്രോപ്പർട്ടി വിലകൾ 8% മുതൽ 10% വരെ അധികമാണെന്ന് ഗവേഷണ സ്ഥാപനമായ Economic and Social Research Institute (ESRI)  തങ്ങളുടെ ഏറ്റവും പുതിയ ത്രൈമാസ സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു. വീടുകളുടെയും ഫ്ലാറ്റുകളുടെയും വില വിശകലനം ചെയ്യുമ്പോള്‍, ഇതിൽ വില, വരുമാനം, പലിശനിരക്കുകൾ, വീടുകളുടെ ലഭ്യത, കൂടാതെ 25 മുതൽ 44 വയസ്സുവരെയുള്ള വീടുവാങ്ങുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ അനുപാതം എന്നിവ പരിഗണിച്ചാണ് റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്. ഇഎസ്ആർഐയുടെ അഭിപ്രായത്തിൽ, കൂടുതൽ വീടുകൾ ഉയർന്ന തോതിലുള്ള ഭവനവായ്പാ ബാധ്യതകൾ … Read more

അയർലണ്ടിൽ വീടുകളുടെ ആസ്കിങ് പ്രൈസ് കുത്തനെ ഉയർന്നു; കാരണം തൊഴിൽനിരക്ക് വർദ്ധനയും, മോർട്ട്ഗേജ് നിയമത്തിലെ ഇളവുകളും

അയര്‍ലണ്ടില്‍ വീടുകളുടെ ആസ്‌കിങ് പ്രൈസ് (വിലപേശലിന് മുമ്പായി വീട് വില്‍ക്കുന്നയാള്‍ ആദ്യം ആവശ്യപ്പെടുന്ന തുക) 7.3% വര്‍ദ്ധിച്ചു. ഈ വര്‍ഷം രണ്ടാം പാദത്തിലെ (ഏപ്രില്‍,മെയ്,ജൂണ്‍) വിപണി അടിസ്ഥാനമാക്കി MyHome.ie പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മൂന്ന് മാസത്തിനിടെ ആസ്‌കിങ് പ്രൈസ് കുത്തനെ ഉയര്‍ന്നതായി വ്യക്തമാക്കിയിട്ടുള്ളത്. മാത്രമല്ല രണ്ടാം പാദത്തില്‍ രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ദ്ധനയുമാണിത്. രാജ്യത്തെ വീടുകളുടെ ശരാശരി വില 365,000 യൂറോ ആയും ഉയര്‍ന്നിട്ടുണ്ട്. 2024-ലെ ആദ്യ പാദത്തെക്കാള്‍ 5.1% ആണ് വില വര്‍ദ്ധിച്ചത്. ഡബ്ലിനില്‍ ആസ്‌കിങ് … Read more