അയർലണ്ട് സർക്കാരിന്റെ ഭവന നിർമ്മാണം ഇത്തവണയും ലക്ഷ്യം കാണില്ല; വിചാരിച്ചതിലും 6,000 വീടുകൾ കുറവ് മാത്രമേ നിർമ്മാണം പൂർത്തിയാകൂ എന്ന് സെൻട്രൽ ബാങ്ക്

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടേക്കുമെന്ന് സൂചന നല്‍കി സെന്‍ട്രല്‍ ബാങ്ക്. നേരത്തെ കണക്കുകൂട്ടിയതിലും കുറച്ച് വീടുകളുടെ പണി മാത്രമേ സര്‍ക്കാര്‍ പദ്ധതിയില്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം 30,330 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍, 2023-ല്‍ 32,695 എണ്ണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നു. സര്‍ക്കാരിന്റെ Housing for All പദ്ധതി പ്രകാരം ഈ വര്‍ഷം 41,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ സെന്‍ട്രല്‍ ബാങ്കിന്റെ 2025-ലെ … Read more

അയർലണ്ടിൽ ഒരു വർഷത്തിനിടെ വീടുകൾക്ക് വില വർദ്ധിച്ചത് 8.1%; കുറഞ്ഞ വിലയ്ക്ക് വീട് വാങ്ങാൻ പറ്റുന്നത് Leitrim-ൽ എന്നും റിപ്പോർട്ട്

അയര്‍ലണ്ടിലെ ഭവനവില വീണ്ടും മുകളിലേയ്ക്ക്. 2025 ജനുവരി വരെയുള്ള 12 മാസങ്ങള്‍ക്കിടെ വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത് 8.1% ആണെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട (CSO) ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനുവരി മാസത്തെ വര്‍ദ്ധന കൂടി കണക്കാക്കുമ്പോള്‍ തുടര്‍ച്ചയായി ഇത് 17ആം മാസമാണ് അയര്‍ലണ്ടില്‍ ഭവനവില ഉയരുന്നത്. വീടുകള്‍ക്ക് 8.5% വിലവര്‍ദ്ധിച്ചപ്പോള്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വര്‍ദ്ധിച്ചത് 5.8% ആണ്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഭവനവില നിലവില്‍ ശരാശരി 359,999 യൂറോ എന്ന നിലയിലാണ്. 2007-ലെ കെല്‍റ്റിക് ടൈഗര്‍ … Read more

ഡബ്ലിനിൽ കുറഞ്ഞ വാടക നൽകി താമസിക്കാവുന്ന 145 അപ്പാർട്ട്മെന്റുകൾ നിർമ്മിക്കാൻ പദ്ധതി

വടക്കന്‍ ഡബ്ലിനിലെ Cabra-യില്‍ കുറഞ്ഞ വാടകനിരക്കുള്ള 145 റെന്റല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനം. Dublin City Council, Clúid Housing എന്നിവര്‍ സംയുക്തമായാണ് ജനോപകാരപ്രദമായ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പുറമെ കാര്‍, സൈക്കിള്‍ പാര്‍ക്കിങ്ങുകളും ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. കുട്ടികള്‍ക്കായി ക്രഷും നിര്‍മ്മിക്കും. പദ്ധതിയുടെ വിശദാംശങ്ങള്‍ നാട്ടുകാരെ അറിയിക്കുന്നതിനായി മാര്‍ച്ച് 13 വ്യാഴാഴ്ച ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പൊതുപരിപാടി തയ്യാറാക്കിയിട്ടുണ്ട്. വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ John Paul II Park (The Bogies)-ലുള്ള … Read more

2024-ൽ അയര്‍ലന്‍ഡിലെ ഭവന നിര്‍മാണത്തില്‍ 6.7 ശതമാനം ഇടിവ്

2024-ൽ അയര്‍ലന്‍ഡിലെ ഭവന നിര്‍മാണത്തില്‍ 6.7 ശതമാനം ഇടിവ് രേഖപെടുത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ന്‍റെ പുതിയ കണക്കുകള്‍ കാണിക്കുന്നു. 2024-ൽ ആകെ 30,330 വീടുകൾ ആണ്  നിർമ്മാണം പൂർത്തിയാക്കിയത്,   ഇത് 2023-നെ അപേക്ഷിച്ച് 6.7 ശതമാനത്തിന്റെ കുറവാണ്. CSO പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024-ൽ 8,763 അപ്പാർട്ട്മെന്റുകൾ ആണ്പൂ ർത്തിയാക്കിയത് , 2023-നെ അപേക്ഷിച്ച് 24.1 ശതമാനം കുറവാണ് ഇത്. അതേസമയം, 16,200 സ്കീം വീടുകൾ 2024-ൽ പൂർത്തിയായി, 2023-ല്‍ നിന്ന്‍  4.6 ശതമാനം വർധനയാണിത്. … Read more

അയർലണ്ടിൽ ഒരു വർഷത്തിനിടെ ഭവനവില വർദ്ധിച്ചത് 10 ശതമാനത്തിൽ അധികം

അയർലണ്ടിലെ ഭവന വില വർദ്ധന തുടരുന്നു. ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനിടെ വില 10.1% ഉയർന്നതയാണ് CSO- യുടെ റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്. ഡബ്ലിനിൽ ഒരു വർഷത്തിനിടെ വീടുകൾക്ക് 11.6% വില വർദ്ധിച്ചപ്പോൾ അപ്പാർട്ട്മെന്റുകൾക്ക് 7.9.% വില കൂടി. ഡബ്ലിനു പുറത്ത്  വീടുകൾക്ക് 9.6% ആണ് ഒരു വർഷത്തിനിടെ വില വർദ്ധിച്ചത്. അപ്പാർട്ട്മെന്റുകൾക്ക് 10.1 ശതമാനവും വില വർദ്ധിച്ചു. ഓഗസ്റ്റിൽ രാജ്യത്ത് 3,990 വീടുകൾ വിറ്റതായാണ് റവന്യു ഡിപ്പാർട്മെന്റിന്റെ കണക്ക്. 2023 ഓഗസ്റ്റിൽ ഇത് 4,640 ആയിരുന്നു. 2024 … Read more

അയർലണ്ടിൽ ഭവനരഹിതരുടെ എണ്ണം റെക്കോർഡ് നിലയിൽ; ഒരു വർഷത്തിനിടെ 1,795 പേർ വർദ്ധിച്ചു

അയര്‍ലണ്ടില്‍ എമര്‍ജന്‍സി അക്കോമഡേഷന്‍ വേണ്ടവരുടെ എണ്ണം റെക്കോര്‍ഡായ 14,486-ല്‍ എത്തി. ഇതില്‍ 4,419 പേര്‍ കുട്ടികളാണെന്നും വെള്ളിയാഴ്ച ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓഗസ്റ്റ് അവസാന ആഴ്ചയിലെ കണക്കാണിത്. രാജ്യത്ത് ഇതാദ്യമായാണ് കുടുംബങ്ങള്‍, മുതിര്‍ന്നവര്‍, കുട്ടികള്‍ എന്നിങ്ങനെ ഇത്രയധികം പേര്‍ എമര്‍ജന്‍സി അക്കോമഡേഷന് അപേക്ഷിക്കുന്നത്. അതേസമയം രാജ്യത്ത് തെരുവോരങ്ങളിലും മറ്റും കഴിയുന്ന ആളുകളുടെ എണ്ണം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. നിലവില്‍ ജയിലുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലുള്ള ഭവനരഹിതരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. അവരെ കൂടി കൂട്ടിയാല്‍ ഭവനരഹിതരുടെ എണ്ണം ഇനിയും … Read more

അയർലണ്ടിൽ കുടുംബമായി താമസിക്കാൻ പറ്റുന്ന വീടുകളുടെ വില കുതിച്ചുയർന്നു; ഡബ്ലിൻ കമ്മ്യൂട്ടർ പ്രദേശങ്ങളിലും രക്ഷയില്ല

ഡബ്ലിന്‍ പ്രദേശത്തും, പുറത്തും കുടുംബത്തിന് താമസിക്കാന്‍ തക്ക സൗകര്യമുള്ള വീടുകളുടെ വില കുത്തനെ ഉയരുന്നു. നഗരത്തില്‍ വില അധികമായതിനെത്തുടര്‍ന്ന് ഡബ്ലിനിലേയ്ക്ക് യാത്ര ചെയ്‌തെത്താവുന്ന ദൂരപരിധിയില്‍ ത്രീ ബെഡ് സെക്കന്‍ഡ് ഹാന്‍ഡ് വീട് നോക്കുന്നവര്‍ക്കും പ്രാപ്യമായ തുകയില്‍ വീട് ലഭിക്കാത്ത സ്ഥിതിയാണ്. REA Average House Price Index-ന്റെ ഏറ്റവും പുതിയ സര്‍വേ പ്രകാരം ഡബ്ലിന്‍ കമ്മ്യൂട്ടര്‍ റീജിയനില്‍ ഫാമിലി ഹോമുകള്‍ക്ക് മൂന്ന് മാസത്തിനിടെ 2.9% ആണ് വില വര്‍ദ്ധിച്ചത്. ഇതോടെ ശരാശരി വില 336,944 ആയി ഉയര്‍ന്നു. … Read more

അയർലണ്ടിൽ 12 മാസത്തിനിടെ വീടുകൾക്ക് 9.6% വില ഉയർന്നു; ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് ലഭിക്കുന്നത് Longford-ൽ

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (CSO) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടില്‍ ഒരു വര്‍ഷത്തിനിടെ വീടുകള്‍ക്ക് വില ഉയര്‍ന്നത് 9.6%. ജൂലൈ വരെയുള്ള 12 മാസത്തെ കണക്കാണ് CSO പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഡബ്ലിന്റെ മാത്രം കാര്യമെടുത്താല്‍ 12 മാസത്തിനിടെയുള്ള വില വര്‍ദ്ധന 10.3% ആണ്. ഡബ്ലിന് പുറത്ത് 9.1 ശതമാനവും. 2024 ജൂലൈ വരെയുള്ള 12 മാസക്കാലയളവില്‍ രാജ്യത്ത് വില്‍ക്കപ്പെട്ട വീടുകളുടെ ശരാശരി വില 340,000 യൂറോ ആണ്. ഏറ്റവും ഉയര്‍ന്ന വിലയാകട്ടെ 630,000 യൂറോയും. Dún … Read more

അയർലണ്ടിലെ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണാൻ ഓരോ വർഷവും 52,000 വീടുകൾ നിർമ്മിക്കണം: സെൻട്രൽ ബാങ്ക്

അയര്‍ലണ്ടില്‍ നിലവിലെ ഭവനപ്രതിസന്ധി പരിഹരിക്കാന്‍ 2050 വരെ ഓരോ വര്‍ഷവും ഏകദേശം 52,000 വീടുകള്‍ വീതം നിര്‍മ്മിക്കേണ്ടിവരുമെന്ന് സെന്‍ട്രല്‍ ബാങ്ക്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് അനുസൃതമായി കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്നാണ് ബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 2023-ലെ കണക്ക് പ്രകാരം 30,000 വീടുകള്‍ വീതമാണ് വര്‍ഷത്തില്‍ നിര്‍മ്മിക്കപ്പെടുന്നത് എന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. 2018-ന് ശേഷം രാജ്യത്ത് ജനസംഖ്യ അപ്രതീക്ഷിതമായി വര്‍ദ്ധിക്കുകയാണെന്നും, ഒരു ഏകദേശ കണക്കാണ് വീടുകളുടെ കാര്യത്തില്‍ നല്‍കിയിരിക്കുന്നതെന്നും സെന്‍ട്രല്‍ ബാങ്ക് പറയുന്നു. ആവശ്യത്തിനനുസരിച്ച് വീടുകള്‍ ലഭ്യമാക്കുക … Read more

ആപ്പിളിൽ നിന്നും ലഭിക്കുന്ന 13 ബില്യൺ ടാക്സ് തുക വീടുകൾ നിർമ്മിക്കാൻ ചിലവിടണം: മന്ത്രി ഒബ്രിയൻ

ഇയു കോടതി വിധി പ്രകാരം ടെക് ഭീമനായ ആപ്പിള്‍ ടാക്‌സ് ഇനത്തില്‍ അയര്‍ലണ്ടിന് നല്‍കുന്ന 13 ബില്യണ്‍ യൂറോ, രാജ്യത്ത് ഹൗസിങ് അടക്കമുള്ള സൗകര്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് ഭവനവകുപ്പ് മന്ത്രി ഡാര ഒബ്രിയന്‍. നേരത്തെ ആപ്പിളിന് അയര്‍ലണ്ടില്‍ നിന്നും നിയമപരമല്ലാതെ ലഭിച്ച ടാക്‌സ് ഇളവുകള്‍ റദ്ദാക്കിക്കൊണ്ടാണ് ഇവ തിരിച്ചടയ്ക്കാന്‍ കോടതി കമ്പനിയോട് ഉത്തരവിട്ടിരിക്കുന്നത്. ഇതിന് പിന്നാലെ ഭീമമായ തുക രാജ്യം എത്തരത്തില്‍ ഉപയോഗിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഒബ്രിയന്റെ പ്രതികരണം. ഈ തുക എങ്ങനെ വിനിയോഗിക്കണമെന്ന കാര്യം … Read more