ഡെബിറ്റ് കാർഡ്, ഓൺലൈൻ ബാങ്കിങ് വഴി ഫീസ് സ്വീകരിക്കാൻ ആരംഭിച്ച് ഡബ്ലിനിലെ ഇന്ത്യൻ എംബസി; പോസ്റ്റർ ഓർഡർ വഴി ഏപ്രിൽ 20-നു ശേഷം ഫീസ് സ്വീകരിക്കില്ല

എംബസിയില്‍ നേരിട്ടെത്തി സമര്‍പ്പിക്കുന്ന എല്ലാ കോണ്‍സുലാര്‍ അപേക്ഷകളുടെയും ഫീസ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി സ്വീകരിക്കാന്‍ ആരംഭിച്ചതായി ഡബ്ലിനിലെ ഇന്ത്യന്‍ എംബസി. ഒപ്പം പോസ്റ്റല്‍ വഴിയുള്ള അപേക്ഷകളുടെ ഫീസ് ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും സ്വീകരിച്ചുതുടങ്ങി. അതേസമയം പാസ്‌പോര്‍ട്ട്, വിസ, OCI, മുതലായ മറ്റെല്ലാ സേവനങ്ങളുടെയും ഫീസ് പോസ്റ്റല്‍ ഓര്‍ഡറുകളായി സ്വീകരിക്കുന്നത് ഏപ്രില്‍ 20 മുതല്‍ നിര്‍ത്തലാക്കുമെന്നും എംബസി അറിയിച്ചു. ജനങ്ങളുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍, ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഫീസ് സ്വീകരിക്കാന്‍ എംബസി ഈയിടെ തീരുമാനമെടുത്തത്.

‘ഭൂമി’ ഇന്ത്യൻ ചിത്രകലാ പ്രദർശനം ഇന്നും നാളെയും ഡബ്ലിനിലെ ഇന്ത്യൻ എംബസിയിൽ

അയർലണ്ടിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന പരമ്പാഗത ഇന്ത്യൻ ചിത്രകലാ രൂപങ്ങളുടെ പ്രദർശനമായ ‘ഭൂമി’ ഇന്നും ( സെപ്റ്റംബർ 29 സെപ്റ്റംബർ) നാളെയുമായി ( സെപ്റ്റംബർ 30) നടത്തപ്പെടുന്നു. എന്ന് പേരിട്ടിരിക്കുന്ന പ്രദർശന പരമ്പരയുടെ ഭാഗമാണ് ഭൂമി. ഇന്ന് വൈകിട്ട് 4.30 മുതൽ 5.30 വരെയും, നാളെ രാവിലെ 10 മണി മുതൽ 3 മണി വരെയുമാണ് പരിപാടി. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും കലാകാരും പ്രദർശനത്തിൽ സന്നിഹിതരായിരിക്കും. ദി ഡബ്ലിൻ ആര്ടിസ്റ്റ്സ് കളക്ടീവുമായി ചേർന്നാണ് … Read more

ഇന്ത്യൻ എംബസി നടത്തിയ രംഗോളി മത്സരത്തിൽ കോർക്കിലെ ഇന്ത്യൻ നഴ്‌സുമാർക്ക് ഒന്നാം സ്ഥാനം

അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച രംഗോളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി കോര്‍ക്കിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘടനയായ COINNs (Cork Indian Nurses). ആസാദീ കാ അമൃത് മഹോത്സവ് എന്ന പേരില്‍ ഇന്ത്യയുടെ 75-ആാം സ്വാതന്ത്രവാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് എംബസി രംഗോളി മത്സരം സംഘടിപ്പിച്ചത്. തങ്ങളെ ഒന്നാം സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്ത എംബസി അധികൃതര്‍ക്കും മറ്റും COINNs തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി നന്ദിയറിയിച്ചു.