ഡെബിറ്റ് കാർഡ്, ഓൺലൈൻ ബാങ്കിങ് വഴി ഫീസ് സ്വീകരിക്കാൻ ആരംഭിച്ച് ഡബ്ലിനിലെ ഇന്ത്യൻ എംബസി; പോസ്റ്റർ ഓർഡർ വഴി ഏപ്രിൽ 20-നു ശേഷം ഫീസ് സ്വീകരിക്കില്ല

എംബസിയില്‍ നേരിട്ടെത്തി സമര്‍പ്പിക്കുന്ന എല്ലാ കോണ്‍സുലാര്‍ അപേക്ഷകളുടെയും ഫീസ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി സ്വീകരിക്കാന്‍ ആരംഭിച്ചതായി ഡബ്ലിനിലെ ഇന്ത്യന്‍ എംബസി. ഒപ്പം പോസ്റ്റല്‍ വഴിയുള്ള അപേക്ഷകളുടെ ഫീസ് ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും സ്വീകരിച്ചുതുടങ്ങി.

അതേസമയം പാസ്‌പോര്‍ട്ട്, വിസ, OCI, മുതലായ മറ്റെല്ലാ സേവനങ്ങളുടെയും ഫീസ് പോസ്റ്റല്‍ ഓര്‍ഡറുകളായി സ്വീകരിക്കുന്നത് ഏപ്രില്‍ 20 മുതല്‍ നിര്‍ത്തലാക്കുമെന്നും എംബസി അറിയിച്ചു.

ജനങ്ങളുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍, ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഫീസ് സ്വീകരിക്കാന്‍ എംബസി ഈയിടെ തീരുമാനമെടുത്തത്.

Share this news

Leave a Reply

%d bloggers like this: