അയർലണ്ടിൽ ഒരു വർഷത്തിനിടെയുള്ള പണപ്പെരുപ്പ വർദ്ധന 2.2%; ഒരു മാസത്തിനിടെ ഊർജ്ജത്തിനും, ഭക്ഷണത്തിനും വില കൂടി

അയര്‍ലണ്ടിലെ പണപ്പെരുപ്പം ഫെബ്രുവരി വരെയുള്ള 12 മാസത്തിനിടെ 2.2% വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട്. ജനുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 2.7% ആയിരുന്നു. പക്ഷേ ഒരു മാസത്തിനിടെയുള്ള വിപണിനിരക്കുകള്‍ കണക്കാക്കിയാല്‍ സാധനങ്ങളുടെ വില 0.9% വര്‍ദ്ധിച്ചതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഊര്‍ജ്ജവില ജനുവരി മാസത്തെക്കാള്‍ 0.5% ആണ് ഫെബ്രുവരിയില്‍ വര്‍ദ്ധിച്ചത്. ഭക്ഷ്യവസ്തുക്കളുടെ വിലയും 0.5% വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പുള്ള ഊര്‍ജ്ജവിലയുമായി താരതമ്യപ്പെടുത്തിയാല്‍ നിലവിലെ വില 6.3% കുറഞ്ഞിട്ടുണ്ട്. അതേസമയം ഭക്ഷ്യവസ്തുക്കളുടെ വില … Read more

അയർലണ്ടിലെ പണപ്പെരുപ്പം കുറഞ്ഞു; ഒരു മാസത്തിനിടെ ഗതാഗത ചെലവിലും കുറവ്

അയര്‍ലണ്ടിലെ പണപ്പെരുപ്പത്തില്‍ കുറവ്. 2024 ജനുവരി വരെയുള്ള ഒരു വര്‍ഷത്തിലെ പണപ്പെരുപ്പം 4.1% ആണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തിലെ പണപ്പെരുപ്പം 4.6% ആയിരുന്നു. 2021 സെപ്റ്റംബറിന് ശേഷം ഇത് മൂന്നാം തവണ മാത്രമാണ് വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തില്‍ താഴെ നില്‍ക്കുന്നത്. കൂടാതെ ഇത് തുടര്‍ച്ചയായി മൂന്നാം മാസമാണ് പണപ്പെരുപ്പം 5 ശതമാനത്തില്‍ വര്‍ദ്ധിക്കാതെ നില്‍ക്കുന്നതും. അതേസമയം ഊര്‍ജ്ജം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഒഴിവാക്കിയാല്‍ 2024 ജനുവരി വരെയുള്ള 12 മാസത്തിനിടെയുള്ള പണപ്പെരുപ്പ … Read more

ആശ്വാസം! അയർലണ്ടിലെ പണപ്പെരുപ്പം താഴോട്ട്; യാത്രാ ചെലവുകളടക്കം കുറഞ്ഞു

അയര്‍ലണ്ടിലെ പണപ്പെരുപ്പം ഒരു മാസത്തിനിടെ 2.7% ആയി കുറഞ്ഞു. ഡിസംബര്‍ മാസത്തില്‍ 3.2% ആയിരുന്ന പണപ്പെരുപ്പം ജനുവരിയിലേയ്ക്ക് വരുമ്പോള്‍ 0.5% കുറഞ്ഞത് ജീവിതച്ചെലവ് കാരണം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസ വാര്‍ത്തയാണ്. ആഗോളമായി ഇന്ധനവില കുറഞ്ഞതാണ് ഐറിഷ് വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തെക്കാള്‍ 0.8% കുറവാണ് ആഗോള ഇന്ധനവില ജനുവരിയില്‍ രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനിടെ 7 ശതമാനവും കുറവ് സംഭവിച്ചു. വിമാന ടിക്കറ്റ് അടക്കമുള്ള ഗതാഗതങ്ങളുടെ ചെലവും ഒരു മാസത്തിനിടെ 4.5% കുറഞ്ഞു. അതേസമയം ഇന്ധനം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ … Read more