ആശ്വാസം! അയർലണ്ടിലെ പണപ്പെരുപ്പം താഴോട്ട്; യാത്രാ ചെലവുകളടക്കം കുറഞ്ഞു

അയര്‍ലണ്ടിലെ പണപ്പെരുപ്പം ഒരു മാസത്തിനിടെ 2.7% ആയി കുറഞ്ഞു. ഡിസംബര്‍ മാസത്തില്‍ 3.2% ആയിരുന്ന പണപ്പെരുപ്പം ജനുവരിയിലേയ്ക്ക് വരുമ്പോള്‍ 0.5% കുറഞ്ഞത് ജീവിതച്ചെലവ് കാരണം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസ വാര്‍ത്തയാണ്.

ആഗോളമായി ഇന്ധനവില കുറഞ്ഞതാണ് ഐറിഷ് വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തെക്കാള്‍ 0.8% കുറവാണ് ആഗോള ഇന്ധനവില ജനുവരിയില്‍ രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനിടെ 7 ശതമാനവും കുറവ് സംഭവിച്ചു. വിമാന ടിക്കറ്റ് അടക്കമുള്ള ഗതാഗതങ്ങളുടെ ചെലവും ഒരു മാസത്തിനിടെ 4.5% കുറഞ്ഞു.

അതേസമയം ഇന്ധനം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ എന്നിവയെ ഒഴിച്ചുനിര്‍ത്തിയാല്‍ 2023 ജനുവരിയെ അപേക്ഷിച്ച് നിലവിലെ പണപ്പെരുപ്പം 3.8% വര്‍ദ്ധിച്ചിട്ടുണ്ട് എന്നതും വസ്തുതയാണ്.

എന്നിരുന്നാലും ഇന്ധനവില അടക്കമുള്ളവയില്‍ കുറവ് വന്നതോടെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നേരത്തെ കരുതിയതിലും മുമ്പ് തന്നെ പലിശനിരക്കുകള്‍ കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി തുടര്‍ച്ചയായി പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത് മോര്‍ട്ട്‌ഗേജ് തിരിച്ചടവ് അടക്കമുള്ള കാര്യങ്ങളില്‍ സാധാരണക്കാര്‍ക്ക് ഇരുട്ടടിയായിരുന്നു.

Share this news

Leave a Reply

%d bloggers like this: