ഡബ്ലിനിലെ പൗരത്വ ദാന ചടങ്ങ്: ഇന്ത്യക്കാരടക്കം 5,400 പേർ ഐറിഷ് പൗരത്വം സ്വീകരിക്കും

അയര്‍ലണ്ടില്‍ ഇന്നും ഇന്നലെയുമായി നടന്നുവരുന്ന പൗരത്വദാന ചടങ്ങില്‍ ഐറിഷ് പൗരത്വം സ്വീകരിക്കുന്നത് 5,400-ഓളം പേര്‍. ലോകത്തെ 143 രാജ്യങ്ങളില്‍ നിന്നായി എത്തി, അയര്‍ലണ്ടിലെ 30 കൗണ്ടികളിലായി താമസിക്കുന്നവര്‍ ഔദ്യോഗികമായി ഈ രാജ്യത്തെ പൗരന്മാരായി മാറുന്ന ആറ് ചടങ്ങുകളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്നത്. ഇതോടെ ഈ മാസം ഐറിഷ് പൗരത്വം നല്‍കപ്പെടുന്നവരുടെ എണ്ണം 10,000 ആയി ഉയരും. കില്ലാര്‍നിയില്‍ കഴിഞ്ഞയാഴ്ച നടന്ന ചടങ്ങുകളിലായി 4,800 പേര്‍ പൗരത്വം സ്വീകരിച്ചിരുന്നു. ഡബ്ലിനിലെ ചടങ്ങില്‍ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, നീതിന്യായവകുപ്പ് മന്ത്രി … Read more

ഡബ്ലിനിലെ ചടങ്ങിൽ ഐറിഷ് പൗരത്വം സ്വീകരിച്ച് 1,200 പേർ; 243 പേരും ഇന്ത്യക്കാർ

ഡബ്ലിനിലെ നാഷണല്‍ കണ്‍സേര്‍ട്ട് ഹാളില്‍ വച്ചുനിടന്ന പൗരത്വദാന ചടങ്ങളില്‍ പുതുതായി 1,200 പേര്‍ ഐറിഷ് പൗരത്വം സ്വീകരിച്ചു. 105 രാജ്യങ്ങളില്‍ നിന്നായെത്തി, അയര്‍ലണ്ടിലെ 31 കൗണ്ടികളില്‍ താമസിക്കുന്നവര്‍ ചടങ്ങിലൂടെ ഐറിഷ് പൗരത്വമുള്ളവരായി മാറി. ഈ വര്‍ഷം നടക്കുന്ന ആദ്യ പൗരത്വദാന ചടങ്ങാണിത്. Minister Paschal Donohoe, Minister of State James Browne എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചടങ്ങിന് മുന്നോടിയായി പുതിയ പൗരന്മാരെ നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ അഭിനന്ദിച്ചിരുന്നു. കഴിഞ്ഞ ദിവസം പൗരത്വം ലഭിച്ചവരില്‍ ഏറ്റവും … Read more

ഐറിഷ് പൗരത്വം ലഭിക്കുന്ന വിദേശികളുടെ എണ്ണം മൂന്ന് മടങ്ങ് വർദ്ധിച്ചു; വിസകളിലും വർദ്ധന

ഐറിഷ് പൗരത്വത്തിനായി അപേക്ഷിച്ച് അംഗീകാരം ലഭിക്കുന്നവരുടെ എണ്ണം 2023-ല്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ലഭിച്ച 22,500 അപേക്ഷകളില്‍ 20,000 എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ആകെ 15 പൗരത്വദാന ചടങ്ങുകളാണ് പോയ വര്‍ഷം നടത്തിയത്. ഇവയിലൂടെ 13,700 പേര്‍ക്ക് പൗരത്വം നല്‍കിയതായും പാര്‍ലമെന്റ് കമ്മിറ്റിക്ക് മുമ്പില്‍ നീതിന്യായവകുപ്പ് അറിയിച്ചു. 2022-ല്‍ ആകെ ആറ് ചടങ്ങുകളിലൂടെ 4,300 പേര്‍ക്കാണ് ഐറിഷ് പൗരത്വം നല്‍കിയത്. ആ വര്‍ഷം 17,188 അപേക്ഷകള്‍ ലഭിക്കുകയും, 15,000 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തിരുന്നു. പൗരത്വദാനത്തിന് … Read more