Maynooth-ൽ ലെവൽ ക്രോസിങ്ങിൽ പ്രശ്‍നം; ഡബ്ലിനിൽ അടക്കം ട്രെയിനുകൾ വൈകുന്നു
കൗണ്ടി കില്‍ഡെയറിലെ Maynooth-ല്‍ ലെവല്‍ക്രോസിങ്ങിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുന്നു. ഇന്ന് പുലര്‍ച്ചെയുണ്ടായ സംഭവത്തെത്തുടര്‍ന്ന് Maynooth- Leixlip റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുമെന്ന് Irish Rail പോസ്റ്റില്‍ വ്യക്തമാക്കി. ഈ രണ്ട് സ്‌റ്റേഷനുകള്‍ക്കും ഇടയിലുള്ള Kilmacredock പ്രദേശത്താണ് പ്രശ്‌നമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും എന്താണ് പ്രശ്‌നമെന്ന് വ്യക്തമാക്കിയിട്ടില്ല. Maynooth-നും Connolly-ക്കും ഇടയിലുള്ള എല്ലാ സര്‍വീസും ഇതെത്തുടര്‍ന്ന് ബാധിക്കപ്പെട്ടിട്ടുണ്ട്. Sligo, Longford എന്നിവിടങ്ങളില്‍ നിന്നും ഡബ്ലിന്‍ വഴി പോകുന്ന ഇന്റര്‍സിറ്റി ട്രെയിനുകളും ഇതില്‍ പെടും. പല ട്രെയിനുകളും 45 മിനിറ്റോളം … Read more