ക്രാന്തി ഡബ്ലിനിലും വാട്ടർഫോർഡിലുമായി മെയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു; ഡോ.സുനിൽ പി.ഇളയിടം മുഖ്യാതിഥി

ഡബ്ലിൻ: തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓർമ്മപ്പെടുത്തി വീണ്ടുമൊരു മെയ്ദിനം കൂടി കടന്നു വരികയാണ്. “സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ” എന്ന മുദ്രാവാക്യത്തെ ഉയർത്തിപ്പിടിച്ചാണ് ഓരോ വർഷവും തൊഴിലാളി ദിനം ആചരിക്കുന്നത്. നീണ്ടകാലത്തെ കഠിന പോരാട്ടങ്ങളിലൂടെ പീഢനങ്ങളെ അതിജീവിച്ച് അവകാശങ്ങൾ നേടിയെടുത്ത സ്മരണയിൽ ലോക തൊഴിലാളി സമൂഹം മെയ്ദിനം ആഘോഷിക്കുമ്പോൾ അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നു. മെയ് 11ന് ഡബ്ലിനിലും മെയ് 12ന് വാട്ടർഫോർഡിലുമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ … Read more

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിന്റെ മെയ്ദിന അനുസ്മരണ പരിപാടിയിൽ സുനിൽ പി. ഇളയിടം മുഖ്യാതിഥിയായി എത്തുന്നു

വാട്ടർഫോർഡ്: ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ വിവിധ കാലങ്ങളില്‍ നടത്തിയ സമരങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന മനുഷ്യാവകാശങ്ങള്‍. ഒരു ദിവസം എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന മനുഷ്യാവകാശം നേടിയെടുക്കാന്‍ ചിക്കാഗോയിലെ തൊഴിലാളികള്‍ പോരാടുകയും മരണം വരിക്കുകയും ചെയ്ത ദിവസത്തിന്റെ ഓര്‍മയാണ് മെയ്ദിനം. ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടി മെയ് 12-ന് നടക്കും. വാട്ടർഫോർഡിലെ WAMA (Waterford Academy of Music and Arts)-യിൽ വച്ച് നടക്കുന്ന … Read more

ക്രാന്തിയുടെ മെയ്ദിന അനുസ്മരണം ഡബ്ലിനിൽ; മുഖ്യാതിഥി ഡോ. സുനിൽ പി. ഇളയിടം

ഡബ്ലിൻ: ത്യാഗവും സഹനവും ക്ലേശവും നിറഞ്ഞ തൊഴിലാളികളുടെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സമർപ്പണത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രമായാണ് മെയ്ദിനം രേഖപ്പെടുത്തുന്നത്. തൊഴിലാളി വർഗ്ഗത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാവർഷവും മെയ് ആദ്യദിവസം അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുന്നു. ചരിത്രപ്രസിദ്ധമായ തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിന്റെ അനുസ്മരണം അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.ഡബ്ലിനിൽ മെയ് 11-ന് സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷ പരിപാടിയിൽ എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ സംഘടിപ്പിക്കുന്നക്രാന്തിയുടെ മെയ്ദിന … Read more

ക്രാന്തിയുടെ ‘കരുതലിൻ കൂടിന്’ തുടക്കമായി; വീടിന് എംഎം മണി തറക്കല്ലിട്ടു

ക്രാന്തി അയർലൻഡ് ഉടുമ്പൻ ചോലയിൽ ഒരു നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ‘കരുതലിൻ കൂട്’ എന്ന പദ്ധതിക്ക് ഉടുമ്പൻ ചോല എംഎൽഎയും മുൻ കേരള വൈദ്യുത വകുപ്പ് മന്ത്രിയുമായിരുന്ന എംഎം മണി തുടക്കം കുറിച്ചു. ഇടുക്കി ഇരട്ടയാറിലെ കൈതമുക്കിൽ ഒരു സെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലാതിരുന്ന ടോമി-വത്സമ്മ ദമ്പതികൾക്കാണ് ക്രാന്തിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുന്നത്. രണ്ട് പെൺമക്കൾ മാത്രമാണ് ഇവർക്ക് ഉള്ളത്. അവരിൽ ഒരാൾ ഭിന്നശേഷിക്കാരിയും ആണ്. വീടിന്റെ … Read more