അയർലണ്ടിൽ ഒരു വർഷത്തിനിടെയുള്ള പണപ്പെരുപ്പ വർദ്ധന 2.2%; ഒരു മാസത്തിനിടെ ഊർജ്ജത്തിനും, ഭക്ഷണത്തിനും വില കൂടി

അയര്‍ലണ്ടിലെ പണപ്പെരുപ്പം ഫെബ്രുവരി വരെയുള്ള 12 മാസത്തിനിടെ 2.2% വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട്. ജനുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 2.7% ആയിരുന്നു. പക്ഷേ ഒരു മാസത്തിനിടെയുള്ള വിപണിനിരക്കുകള്‍ കണക്കാക്കിയാല്‍ സാധനങ്ങളുടെ വില 0.9% വര്‍ദ്ധിച്ചതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഊര്‍ജ്ജവില ജനുവരി മാസത്തെക്കാള്‍ 0.5% ആണ് ഫെബ്രുവരിയില്‍ വര്‍ദ്ധിച്ചത്. ഭക്ഷ്യവസ്തുക്കളുടെ വിലയും 0.5% വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പുള്ള ഊര്‍ജ്ജവിലയുമായി താരതമ്യപ്പെടുത്തിയാല്‍ നിലവിലെ വില 6.3% കുറഞ്ഞിട്ടുണ്ട്. അതേസമയം ഭക്ഷ്യവസ്തുക്കളുടെ വില … Read more

പണമില്ല: അയർലണ്ടിൽ മക്കൾക്ക് നൽകാനായി സ്വന്തം ഭക്ഷണം ഉപേക്ഷിച്ച് 41% രക്ഷിതാക്കൾ

ജീവിതച്ചെലവ് കുതിച്ചുയര്‍ന്ന അയര്‍ലണ്ടില്‍ തങ്ങളുടെ മക്കള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി 41% രക്ഷിതാക്കളും ചിലപ്പോഴെല്ലാം സ്വന്തം ഭക്ഷണം ഒഴിവാക്കുകയോ, അളവ് കുറയ്ക്കുകയോ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. കുട്ടികളുടെ ചാരിറ്റി സംഘടനയായ Barnardos നടത്തിയ Food Insecurity Research 2023 സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 2022-ല്‍ ഇങ്ങനെ ചെയ്തവരുടെ എണ്ണം 29% ആയിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. 1,000 പേര്‍ പങ്കെടുത്ത് കഴിഞ്ഞ നവംബര്‍ മാസത്തില്‍ നടത്തിയ സര്‍വേയില്‍, കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും പണം … Read more

വൈദ്യുതിക്കും, ഗ്യാസിനും വിലക്കുറവ് പ്രഖ്യാപിച്ച് Electric Ireland; ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം

അയര്‍ലണ്ടില്‍ ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുതി, പാചകവാതകം എന്നിവയുടെ വില യഥാക്രമം 8%, 7% എന്നിങ്ങനെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഊര്‍ജ്ജവിതരണ കമ്പനിയായ Electric Ireland. മാര്‍ച്ച് 1 മുതല്‍ വിലക്കുറവ് പ്രാബല്യത്തില്‍ വരുമെന്നും കമ്പനി വ്യക്തമാക്കി. മറ്റൊരു കമ്പനിയായ SSE Aitricity-യും ഡിസംബറില്‍ ഗ്യാസ്, വൈദ്യുതി വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ്ജവിതരണക്കാരായ Electric Ireland, നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിലയില്‍ കുറവ് വരുത്തുന്നത്. ഇതോടെ വൈദ്യുതിക്ക് മാസംതോറും ശരാശരി 12.73 യൂറോയും, ഗ്യാസിന് 9.27 … Read more