യൂറോപ്പിലെ യുവാക്കളിൽ പ്രധാന മരണ കാരണം ആത്മഹത്യ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

യൂറോപ്പിലെ ചെറുപ്പക്കാരുടെ പ്രധാന മരണകാരണം ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്. ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂറോഫൗണ്ട് (Eurofound) നടത്തിയ പഠനത്തിലാണ് കോവിഡ്-19-ന് മുമ്പ് യൂറോപ്പില്‍ ആത്മഹത്യകള്‍ കുറഞ്ഞിരുന്നുവെങ്കിലും, ഇപ്പോഴത് വീണ്ടും വര്‍ദ്ധിച്ചിരിക്കുന്നതായി മനസിലാക്കാന്‍ കഴിയുന്നത്. ജോലിയുടെ സ്വഭാവം ഡിജിറ്റല്‍ രൂപത്തിലേയ്ക്ക് മാറിയത്, കാലാവസ്ഥാ വ്യതിയാനങ്ങള്‍, ജീവിതസാഹചര്യത്തിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം യൂറോപ്പിലെ ജനങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സാമൂഹിക അരക്ഷിതാവസ്ഥ, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയും പ്രധാന കാരണങ്ങളാണ്. ആരോഗ്യമേഖല, സോഷ്യല്‍ സര്‍വീസ് എന്നീ ജോലികളില്‍ ഏര്‍പ്പെടുന്നവരും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, സാമൂഹികമായും, സാമ്പത്തികമായും താഴ്ന്ന … Read more

അയർലണ്ടിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ലൈംഗികാതിക്രമങ്ങൾ കുത്തനെ ഉയർന്നു; റിപ്പോർട്ട് പുറത്ത്

അയര്‍ലണ്ടിലെ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി കണ്ടെത്തല്‍. Mental Health Commission (MHC)-ന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുള്ളത്. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പെടുന്ന ലൈംഗികാതിക്രമങ്ങളില്‍ ഒരു വര്‍ഷത്തിനിടെ വലിയ വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024-ല്‍ ഇത്തരം 76 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2023-ല്‍ ഇത് 42-ഉം, 2022-ല്‍ 12-ഉം ആയിരുന്നിടത്താണ് കുറ്റകൃത്യങ്ങള്‍ കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ഇതെത്തുടര്‍ന്ന് category 6C criminal events-ല്‍ നിന്നും അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി MHC അറിയിച്ചു. അതേസമയം മാനസികോരോഗ്യകേന്ദ്രങ്ങളില്‍ സംഭവിക്കുന്ന മറ്റ് കാര്യങ്ങളുടെ … Read more