അയർലണ്ടിലെ യൂറോ മില്യൺസ് ജാക്ക്പോട്ട് സമ്മാനത്തുക ഇന്ന് റെക്കോർഡായി 245 മില്യണിലെത്തും; ആരാകും വിജയി?

ഇന്ന് രാത്രി നറുക്കെടുക്കുന്ന യൂറോമില്യണ്‍സ് ലോട്ടോ ജാക്‌പോട്ടിന്റെ സമ്മാനത്തുക 245 മില്യണ്‍ തൊടും. അങ്ങനെ വന്നാല്‍ ഐറിഷ് നാഷണല്‍ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാകും അത്. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 220 മില്യണ്‍ യൂറോ ആരും നേടാതെ വന്നതോടെയാണ് ഇന്നത്തെ സമ്മാനത്തുക 245 മില്യണായി ഉയരുന്നത്. അഥവാ ഇന്നത്തെ നറുക്കെടുപ്പിലും വിജയി ഉണ്ടായില്ലെങ്കില്‍, അടുത്ത നറുക്കെടുപ്പില്‍ സമ്മാനത്തുക 250 മില്യണായി ഉയരും. ഇതാണ് പരമാവധി സമ്മാനത്തുക. ഈ നറുക്കെടുപ്പിലും വിജയി ഉണ്ടായില്ലെങ്കില്‍ സമ്മാനത്തുക … Read more

പുതുവർഷത്തിലെ മില്യനയർ റാഫിൾ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 1 മില്യൺ യൂറോ ഡബ്ലിനിൽ

പുതുവര്‍ഷത്തിലെ മില്യനയര്‍ റാഫിള്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത് കൗണ്ടി ഡബ്ലിനില്‍. കഴിഞ്ഞ ദിവസം നറുക്കെടുത്ത ടിക്കറ്റിലെ ഒന്നാം സമ്മാനമായ 1 മില്യണ്‍ യൂറോ ഡബ്ലിനില്‍ വിറ്റ 218960 എന്ന നമ്പറുള്ള ടിക്കറ്റിനാണ്. ടിക്കറ്റ് വിറ്റത് ഏത് കടയില്‍ നിന്നാണെന്ന് ഇന്ന് അറിയിക്കുമെന്ന് നാഷണല്‍ ലോട്ടറി വ്യക്തമാക്കി. ഈ നമ്പര്‍ ടിക്കറ്റ് വാങ്ങിയയാള്‍ ഉടനെ തങ്ങളുമായി ബന്ധപ്പെടണമെന്ന് നാഷണല്‍ ലോട്ടറി അറിയിച്ചു. പുതുവര്‍ഷ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1 മില്യണ് പുറമെ 1 ലക്ഷം … Read more