പുതുവർഷത്തിലെ മില്യനയർ റാഫിൾ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 1 മില്യൺ യൂറോ ഡബ്ലിനിൽ

പുതുവര്‍ഷത്തിലെ മില്യനയര്‍ റാഫിള്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത് കൗണ്ടി ഡബ്ലിനില്‍. കഴിഞ്ഞ ദിവസം നറുക്കെടുത്ത ടിക്കറ്റിലെ ഒന്നാം സമ്മാനമായ 1 മില്യണ്‍ യൂറോ ഡബ്ലിനില്‍ വിറ്റ 218960 എന്ന നമ്പറുള്ള ടിക്കറ്റിനാണ്. ടിക്കറ്റ് വിറ്റത് ഏത് കടയില്‍ നിന്നാണെന്ന് ഇന്ന് അറിയിക്കുമെന്ന് നാഷണല്‍ ലോട്ടറി വ്യക്തമാക്കി. ഈ നമ്പര്‍ ടിക്കറ്റ് വാങ്ങിയയാള്‍ ഉടനെ തങ്ങളുമായി ബന്ധപ്പെടണമെന്ന് നാഷണല്‍ ലോട്ടറി അറിയിച്ചു. പുതുവര്‍ഷ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1 മില്യണ് പുറമെ 1 ലക്ഷം … Read more

നാഷണൽ ലോട്ടറി ഒന്നാം സമ്മാനം ലഭിച്ചത് ഡബ്ലിനിലെ രണ്ട് കടകളിൽ

നാഷണല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച രണ്ട് ടിക്കറ്റുകളും വിറ്റത് ഡബ്ലിനിലെ രണ്ട് കടകളിലായി. ബുധനാഴ്ചത്തെ നറുക്കെടുപ്പിലെ 7.7 മില്യണ്‍ യൂറോയാണ് ഡബ്ലിനിലെ രണ്ട് കടകളില്‍ നിന്നായി ടിക്കറ്റ് എടുത്തവര്‍ പങ്കുവച്ചത്. ഓരോ ഭാഗ്യശാലിക്കും 3,867,027 യൂറോ വീതമാണ് സമ്മാനം ലഭിക്കുക. ഡബ്ലിനിലെ Applegreen service station (Naul Road, Balbriggan), Spar shop (13 South Circular Road, Dublin 8) എന്നിവിടങ്ങളിലായാണ് ടിക്കറ്റുകള്‍ വിറ്റത്.

ഒടുവിൽ 19 മില്യന്റെ ലോട്ടറിക്ക് അവകാശി; ഒന്നാം സമ്മാനം Co Mayo-യിൽ വിറ്റ ടിക്കറ്റിന്

അയര്‍ലണ്ടിന്റെ ലോട്ടറി ചരിത്രത്തിലെ റെക്കോര്‍ഡ് തുകയായ 19 മില്യണ്‍ യൂറോ ലഭിച്ചത് Co Mayo-യില്‍ വിറ്റ ടിക്കറ്റിന്. ആറ് മാസത്തിലേറെയായി വിജയികളില്ലാതെ നറുക്കെടുപ്പ് തുടര്‍ന്ന ലോട്ടറി ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് 64-ആം നറുക്കെടുപ്പിനൊടുവില്‍ വിജയിയെ കണ്ടെത്തിയിരിക്കുന്നത്. Quick Pick ടിക്കറ്റിലെ ആറ് അക്കവും ഒത്തുവന്നതോടെയാണ് വമ്പന്‍ തുകയ്ക്ക് ഒടുവില്‍ അവകാശിയായത്. 2, 9, 16, 30, 37, 40 എന്നീ അക്കങ്ങളും, ഒപ്പം ബോണസ് നമ്പറായ 23-ഉം അടങ്ങിയതാണ് ഭാഗ്യ നമ്പര്‍. അതേസമയം ഇനി ഇത്തരത്തില്‍ നറുക്കെടുപ്പ് … Read more

46-ആമത്തെ നറുക്കെടുപ്പിലും വിജയികളില്ല; വിമർശനങ്ങൾക്കിടെ 19 മില്യൺ ലോട്ടോ ജാക്‌പോട്ടിനായി വീണ്ടും നറുക്കെടുപ്പ്

അയര്‍ലണ്ടില്‍ ശനിയാഴ്ച നടന്ന 46-ആം ലോട്ടോ ജാക്ക്‌പോട്ട് നറുക്കെടുപ്പിലും വിജയികളില്ല. ഇതോടെ 47-ആം തവണയാണ് ലോട്ടോ ഇനി നറുക്കെടുക്കാന്‍ പോകുന്നത്. റെക്കോര്‍ഡ് സമ്മാനത്തുകയായ 19 മില്യണ്‍ യൂറോയ്ക്കുള്ള വിജയിയെ കണ്ടെത്താനായിരുന്നു ശനിയാഴ്ച നറുക്കെടുപ്പ് നടത്തിയത്. വിജയികളെ കണ്ടെത്താന്‍ സാധിക്കാതെ മാസങ്ങളായി നറുക്കെടുപ്പ് തുടരുകയാണ് ലോട്ടോ ജാക്ക്‌പോട്ട്. നറുക്കെടുപ്പില്‍ വിജയികളെ കണ്ടെത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്ന് അന്വേഷണം നടത്തണമെന്ന് Fine Gael TD-യായ Bernard Durkan നേരത്തെ ആവശ്യമുയര്‍ത്തിയിരുന്നു. ജൂണ്‍ 6-നാണ് അവസാനമായി ജാക്ക്‌പോട്ടില്‍ വിജയിയുണ്ടായത്. കഴിഞ്ഞ ആറ് മാസമായി … Read more