2026-ലെ മികച്ച കാർ ഏത്? ഫൈനൽ മത്സരത്തിൽ ഈ ഏഴ് വാഹനങ്ങൾ

യൂറോപ്പിലെ Car of the Year 2026-നുള്ള ചുരുക്കപ്പട്ടികയിൽ ഏഴ് വാഹനങ്ങൾ. Citroën C5 Aircross, Dacia Bigster, Fiat Grande Panda, Kia EV4, Mercedes-Benz CLA, Renault 4, Škoda Elroq എന്നിവയാണ് അവസാന പട്ടികയിൽ ഇടം നേടിയ കാറുകൾ. യൂറോപ്പിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള 59 ജൂറി അംഗങ്ങൾ ചേർന്നാണ് 35 പുത്തൻ കാറുകളിൽ നിന്നും ഏഴ് എണ്ണത്തിനെ ഷോർട്ട് ലിസ്റ്റ് ചെയ്തത്. ഇവയിൽ ആറെണ്ണത്തിനും ഫുള്ളി ഇലക്ട്രിക് മോഡലുകളും ഉണ്ട്. എന്നാൽ … Read more

അയർലണ്ടിൽ ഒരു വർഷത്തിനിടെ സാധനങ്ങൾക്ക് വില വർദ്ധിച്ചത് 2.7%; ഏറ്റവുമധികം വില വർദ്ധന ഭക്ഷണത്തിനും പാനീയങ്ങൾക്കും

അയര്‍ലണ്ടില്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഉപഭോക്തൃച്ചെലവ് ഒരു വര്‍ഷത്തിനിടെ 2.7% വര്‍ദ്ധിച്ചതായി Central Statistics Office (CSO). 2024 സെപ്റ്റംബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്. 2025 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇത് 2.0% ആയിരുന്നു. ഈ കാലയളവില്‍ ഭക്ഷണം, നോണ്‍ ആല്‍ക്കഹോളിക് ബീവറേജുകള്‍ എന്നിവയുടെ വില 4.7% വര്‍ദ്ധിച്ചു. Miscellaneous Goods & Services വിലയില്‍ 3.7% വര്‍ദ്ധനയും ഉണ്ടായി. 2024 സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് വിലക്കുറവ് ഉണ്ടായ ഏക മേഖല Furnishings, Household Equipment … Read more

അയർലണ്ടിന്റെ ‘സമയം മാറുന്നു’; ഇന്ന് മുതൽ ക്ലോക്കുകൾ 1 മണിക്കൂർ പിന്നോട്ട്

അയര്‍ലണ്ടില്‍ ഡേ ലൈറ്റ് സേവിങ്‌സ് കാരണം ഇന്ന് പുലര്‍ച്ചെ മുതല്‍ ക്ലോക്കുകളിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ട്. ഞായറാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ ക്ലോക്കുകളിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ടാക്കി വച്ചുകൊണ്ട് ഇത്തവണത്തെ ഡേ ലൈറ്റ് സേവിങ്‌സ് ടൈം ആരംഭിച്ചു. ഈ കാലത്ത് പകലുകള്‍ക്ക് ദൈര്‍ഘ്യം കൂടുകയും, നേരത്തെ രാത്രിയാകുകയും ചെയ്യും. സ്മാര്‍ട്ട്‌ഫോണുകള്‍, കംപ്യൂട്ടറുകള്‍ തുടങ്ങി ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെല്ലാം ഓട്ടോമാറ്റിക് ആയി പുതുക്കിയ സമയത്തിലേയ്ക്ക് മാറുന്നതാണ്. വീട്ടിലെ മാന്വല്‍ ക്ലോക്കുകള്‍, വാഹനങ്ങളിലെ മാന്വല്‍ ക്ലോക്കുകള്‍ … Read more

വിനോദ് പിള്ള അയർലണ്ടിലെ പീസ് കമ്മീഷണർ 

മലയാളിയായ വിനോദ് പിള്ളയെ അയർലണ്ടിലെ പുതിയ പീസ് കമ്മീഷണറായി തിരഞ്ഞെടുത്തു. 25 വർഷത്തിലേറെയായി അയർലണ്ടിൽ താമസിക്കുന്ന അദ്ദേഹം രാജ്യത്തുടനീളമുള്ള സമൂഹ്യ വികസനം, സാംസ്കാരിക സംരംഭങ്ങൾ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയിൽ സ്ഥിര സാന്നിദ്ധ്യമാണ്. സമൂഹങ്ങൾക്കിടയിൽ ഐക്യവും ധാരണയും വളർത്തുന്നതിനുള്ള തന്റെ സമർപ്പണം, നേതൃത്വം, ആത്മാർത്ഥമായ പ്രതിബദ്ധത എന്നിവയ്ക്ക് അദ്ദേഹം പരക്കെ ബഹുമാനിക്കപ്പെടുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി വിനോദ് പിള്ള അയർലണ്ടിലെ ഓസ്‌കാർ ട്രാവൽ ആൻഡ് എംബസി കോൺസുലാർ സേവനങ്ങൾ വിജയകരമായി നടത്തിവരുന്നു, ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇടയിൽ വിശ്വസനീയമായ ഒരു … Read more

‘എല്ലാത്തിനും ഒരു പരിധിയുണ്ട്, ഇനി ആരും ആദരിക്കാൻ വിളിക്കരുത്’: ബാലചന്ദ്രൻ ചുള്ളിക്കാട്

മലയാളികളുടെ ആദരം സഹിച്ച് മടുത്തെന്നും, ഇനി ആരും തന്നെ ആദരിക്കാന്‍ വിളിക്കരുതെന്നും കവി ബാവചന്ദ്രന്‍ ചുള്ളിക്കാട്. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും, തനിക്ക് പ്രായമായെന്നും, പൊതുവേദിയില്‍ നിന്നും എന്നെന്നേക്കുമായി പിന്‍വാങ്ങുകയാണെന്നും മാതൃഭൂമി ഡോട്ട് കോമിന് അയച്ച കുറിപ്പില്‍ ചുള്ളിക്കാട് വ്യക്തമാക്കി. ‘ഈയിടെ ഗള്‍ഫിലെ ഒരു സംഘടനയുടെ ആള്‍ക്കാര്‍ക്ക് ഒരാഗ്രഹം. എന്നെ ഒന്ന് ആദരിക്കണം! പൊന്നാട, പണക്കിഴി, എല്ലാമുണ്ടാവും. വലിയ സദസ്സുണ്ടാവും. ഞാന്‍ പറഞ്ഞു: അധികമായാല്‍ അമൃതും വിഷം എന്നൊരു ചൊല്ലുണ്ട്. ജീവിതകാലം മുഴുവന്‍ മലയാളികളുടെ ആദരം സഹിച്ച് ഞാന്‍ … Read more

11 പക്ഷികളിൽ ഏവിയൻ ഇൻഫ്ളുവൻസ: Fota Wildlife Park ഏതാനും ദിവസത്തേയ്ക്ക് കൂടി അടച്ചിടും

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോര്‍ക്കിലെ Fota Wildlife Park ഏതാനും ദിവസത്തേയ്ക്ക് കൂടി അടച്ചിടുമെന്ന് അധികൃതര്‍. കോര്‍ക്ക് ഹാര്‍ബര്‍ പ്രദേശത്തെ കാട്ടുപക്ഷികളില്‍ നിന്നാണ് H5N1 avian influenza അഥവാ പക്ഷിപ്പനി പടര്‍ന്നതെന്നാണ് നിഗമനം. പാര്‍ക്കിലെ 11 Greylag Goose-കളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം കൂടുതല്‍ ജീവികളിലേയ്ക്ക് പടരുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ചില പക്ഷികളെ കൊല്ലേണ്ടിവരികയും ചെയ്തിട്ടുണ്ടെന്നും, ഇത് ഏറെ വിഷമകരമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ക്കിലെ ബഹുഭൂരിപക്ഷം ജീവികള്‍ക്കും രോഗം ബാധിക്കാതെ സംരക്ഷിക്കാനായിട്ടുമുണ്ട്. 100 … Read more

പക്ഷിപ്പനി: Fota Wildlife Park അടച്ചു, രോഗം ബാധിച്ച പക്ഷികളെ കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കുക

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കോർക്കിലെ Fota Wildlife Park അടച്ചിടുമെന്ന് അധികൃതര്‍. പാര്‍ക്കില്‍ ചത്ത നിലയില്‍ കണ്ടെത്തിയ ഏതാനും പക്ഷികളുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച സാംപിളുകളില്‍ പക്ഷിപ്പനി വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. Avian influenza virus ആണ് പക്ഷിപ്പനിക്ക് കാരണമാകുന്നത്. പാര്‍ക്കില്‍ രോഗം ബാധിച്ച പക്ഷികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കിടെ അയര്‍ലണ്ടിലെ വൈല്‍ഡ് ബേര്‍ഡ്‌സില്‍ പക്ഷിപ്പനി കണ്ടെത്തിയിരുന്നു. തീരപ്രദേശത്തെ കടല്‍പ്പക്ഷികളിലാണ് ഇത് അധികമായി കണ്ടെത്തിയിട്ടുള്ളത്. രോഗം … Read more

പക്ഷിപ്പനി: Fota Wildlife Park ഇന്നും നാളെയും അടച്ചിടും

പക്ഷിപ്പനി സംശത്തെത്തുടര്‍ന്ന് കോര്‍ക്കിലെ Fota Wildlife Park ഇന്നും നാളെയും അടച്ചിടും. ഏവിയന്‍ ഫ്‌ളൂ അഥവാ പക്ഷിപ്പനി സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പാര്‍ക്കിലേയ്ക്ക് വരുന്നത് തടയാനാണിത്. മറ്റ് കാര്യങ്ങള്‍ വഴിയെ അറിയിക്കുമെന്നും മാനേജ്‌മെന്റ് എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. 100-ലധികം വ്യത്യസ്ത ജീവിവര്‍ഗ്ഗങ്ങളുടെ ആവാസകേന്ദ്രമാണ് Fota Wildlife Park. ഇതില്‍ പലതും വംശനാശഭീഷണി നേരിടുന്ന ജീവികളുമാണ്. 1983 ജൂണിലാണ് പാര്‍ക്ക് തുറന്നത്.

കൗണ്ടി ലൂവിലെ വീട്ടിൽ മൂന്ന് പേർ കൊല്ലപ്പെട്ട നിലയിൽ; ചെറുപ്പക്കാരൻ അറസ്റ്റിൽ

കൗണ്ടി ലൂവിലെ വീട്ടില്‍ മൂന്ന് പേര്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് വിവരമറിഞ്ഞ് Tallanstown-ലെ ഒരു വീട്ടില്‍ എത്തിയ ഗാര്‍ഡ, രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. ഫോറന്‍സിക് പരിശോധനയ്ക്കായി സംഭവസ്ഥലം സീല്‍ ചെയ്തിട്ടുമുണ്ട്. മൂന്ന് പേരും മരിച്ചത് ആക്രമണത്തിലാണെന്നാണ് ഗാര്‍ഡയുടെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ അല്ലാതെ മറ്റ് … Read more

കോർക്കിലെ പക്ഷിസങ്കേതത്തിൽ പക്ഷിപ്പനി; പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം

കോര്‍ക്കിലെ പ്രശസ്തമായ Lough Wildlife Sanctuary-യില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇവിടെയെത്തുന്ന സഞ്ചാരികള്‍ അസുഖം ബധിച്ചതോ, മരിച്ചതോ ആയി കാണുന്ന പക്ഷികളെ തൊടരുതെന്ന് കോര്‍ക്ക് സിറ്റി കൗണ്‍സില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇവിടെ ചത്ത നിലയില്‍ കണ്ടെത്തിയ പക്ഷികളില്‍ പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. സാങ്ച്വറി സന്ദര്‍ശിക്കാനെത്തുന്നവര്‍ പക്ഷികള്‍ക്ക് പുറമെ നിലത്ത് വീണ് കിടക്കുന്ന തൂവലുകളും സ്പര്‍ശിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെ അസുഖബാധിതരായി കാണപ്പെടുന്ന പക്ഷികളില്‍ നിന്നും അകറ്റി നിര്‍ത്തുകയും വേണം. കാട്ടുപക്ഷികള്‍, വളര്‍ത്തുപക്ഷികള്‍ എന്നിവയെ … Read more