വടക്കൻ അയർലണ്ടിൽ മുഖം മൂടി ധാരികൾ വാൻ ഡ്രൈവറെ ആക്രമിച്ചു
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം വാന്‍ ഡ്രൈവറെ ആക്രമിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 5-നും 5.30-നും ഇടയില്‍ Co Tyrone-ലെ Carrickmore-ല്‍ വച്ചാണ് ഒരു സംഘം മുഖംമൂടി ധാരികള്‍ ഒരു ഡെലിവറി വാന്‍ റോഡില്‍ തടഞ്ഞുനിര്‍ത്തിയ ശേഷം ഡ്രൈവറെ വലിച്ച് പുറത്തിറക്കി ആക്രമിച്ചത്. സംഘത്തില്‍ ഒരാളുടെ കൈയില്‍ തോക്ക് ഉണ്ടായിരുന്നു എന്നാണ് വിവരം. അക്രമത്തിനിടെ വാനിന്റെ ചില്ലുകളും അടിച്ച് തകര്‍ത്തിട്ടുണ്ട്. ശേഷം സംഘം സ്ഥലം വിട്ടു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം … Read more



