വിദേശ നഴ്‌സുമാരെ വ്യാജ ജോലി ഓഫർ നൽകി പറ്റിക്കുന്ന ഏജൻസികൾ അയർലണ്ടിൽ വ്യാപകം; മുന്നറിയിപ്പ് നൽകി MNI

അയര്‍ലണ്ടില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ നഴ്‌സുമാരെ പറഞ്ഞു പറ്റിക്കുന്ന നിരവധി വ്യാജ ഏജന്‍സികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി മുന്നറിയിപ്പ്. ഇല്ലാത്ത ജോലികളുടെ പേരില്‍ റിക്രൂട്ട്‌മെന്റ് നടത്തി നഴ്‌സുമാരില്‍ നിന്നും പണം ഈടാക്കുന്ന നിരവധി ഏജന്‍സികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് Migrant Nurses Ireland (MNI) മുന്നറിയിപ്പ് നല്‍കുന്നു. പല ഏജന്‍സികളും ഇത്തരത്തില്‍ വിസ തട്ടിപ്പ് നടത്തുന്നുണ്ടെന്നും, വിദേശ നഴ്‌സുമാരെ ജോലിക്ക് എടുക്കുന്ന നഴ്‌സിങ് ഹോമുകള്‍, അവരെ എത്തിച്ചത് അംഗീകൃത ഏജന്‍സികളാണെന്ന് ഉറപ്പാക്കണമെന്നും MNI കണ്‍വീനറായ വര്‍ഗീസ് ജോയ് … Read more

Tipperary, Kerry യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകളിൽ 80-ലധികം നഴ്‌സുമാർ കുറവ്; മുന്നറിയിപ്പുമായി INMO

Tipperary University Hospital-ല്‍ 50-ലധികം ജീവനക്കാരുടെയും, University Hospital Kerry-യില്‍ 30-ലധികം ജീവനക്കാരുടെയും ഒഴിവുകളുണ്ടെന്ന മുന്നറിയിപ്പുമായി The Irish Nurses and Midwives Organisation (INMO). റിക്രൂട്ട്‌മെന്റിന്റെ കാര്യത്തില്‍ HSE കൊണ്ടുവന്ന നിയന്ത്രണം കാരണം Tipperary University Hospital-ല്‍ 50-ലധികം നഴ്‌സുമാരുടെയും, മിഡ്‌വൈഫുമാരുടെയും പൊസിഷനുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും, ഇത് ഒട്ടും സ്വീകാര്യമല്ലെന്നും ഹോസ്പിറ്റലിലെ ട്രേഡ് യൂണിയന്‍ പ്രതിഷേധത്തിന് മുന്നോടിയായി INMP ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഓഫീസര്‍ Liam Conway പറഞ്ഞു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി നികത്താതെ കിടക്കുന്ന ഈ ഒഴിവുകള്‍ എമര്‍ജന്‍സി … Read more