ബജറ്റ് 2025: അയർലണ്ടിൽ വാഹന ഇൻഷുറൻസ് പോളിസി കോമ്പൻസേഷൻ ലെവി എടുത്തുമാറ്റി; ഒക്ടോബർ 9 മുതൽ പെട്രോൾ, ഡീസൽ വില കൂടും

ബജറ്റില്‍ പ്രഖ്യാപിച്ച കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധനയെത്തുടര്‍ന്ന് അയര്‍ലണ്ടിലെ പെട്രോള്‍, ഡീസല്‍ വില ഒക്ടോബര്‍ 9 മുതല്‍ വര്‍ദ്ധിക്കും. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കുള്ള നിലവിലെ കാര്‍ബണ്‍ ടാക്‌സ് ഒരു ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന് 56 യൂറോയില്‍ നിന്നും 7.50 യൂറോ വര്‍ദ്ധിപ്പിച്ച് 63.50 യൂറോ ആക്കുമെന്ന് ധനകാര്യമന്ത്രി ജാക്ക് ചേംബേഴ്‌സ് ഒക്ടോബര്‍ 1-ലെ ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കിയിരുന്നു. 2025 മെയ് 1 മുതല്‍ മറ്റ് ഇന്ധനങ്ങളുടെ കാര്‍ബണ്‍ ടാക്‌സും വര്‍ദ്ധിപ്പിക്കും. വര്‍ദ്ധന നിലവില്‍ വരുന്നതോടെ 60 ലിറ്റര്‍ … Read more

നാല് മാസത്തിന് ശേഷം അയർലണ്ടിൽ വീണ്ടും പെട്രോൾ, ഡീസൽ വില വർദ്ധന

നാല് മാസങ്ങളായി വില കുറഞ്ഞ ശേഷം അയര്‍ലണ്ടില്‍ ഇന്ധനവില വീണ്ടുമുയര്‍ന്നു. ഫെബ്രുവരിയിലെ സര്‍വേ പ്രകാരം പെട്രോള്‍ വില 3 സെന്റ് വര്‍ദ്ധിച്ച് 1.71 യൂറോ ആയി. ഡീസലിനാകട്ടെ നാല് സെന്റ് വര്‍ദ്ധിച്ച് ലിറ്ററിന് 1.72 യൂറോ ആയിട്ടുമുണ്ട്. അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനായി മുടക്കേണ്ട തുകയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഡിസംബറില്‍ ശരാശരി 967 യൂറോ ഇതിനായി മുടക്കേണ്ടിയിരുന്നെങ്കില്‍ നിലവില്‍ അത് 900.43 യൂറോയിലേയ്ക്ക് താഴ്ന്നു. ഹോള്‍സെയില്‍ വൈദ്യുതിക്ക് വില കുറഞ്ഞതാണ് ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് … Read more